കോഴികളെ കാണുന്നതേ അവനു ഭയമായിരുന്നു.
കോഴി എന്ന് മാത്രം പറഞ്ഞാല്‍ പോരാ പൂവന്‍കോഴി എന്ന് തന്നെ പറയണം.
അതും ഒരു തരം അരിശം കലര്‍ന്ന ഭയം.
ചിരവപ്പല്ല് പോലുള്ള പൂവും
അരിവാള് പോലുള്ള അങ്ക വാലും
പുലി നഖത്തിന് സമാന്തരമായ കൊക്കും പൂര്‍ണമായി കാണും മുന്‍പേ അവന്‍ തിരിഞ്ഞു ഓടുമായിരുന്നു.
ചിലപ്പോഴൊക്കെ അവന്‍ തിരിഞ്ഞു നിന്ന് കല്ലുകള്‍ പെറുക്കിയെടുത്തു ധീരത പ്രകടിപ്പിക്കും.
ഒരിക്കല്‍ അവന്‍റെ ധീരതയ്ക്ക് ഇരയായ കോഴിയുടെ പോറ്റമ്മ കേസ് പറഞ്ഞു വന്നു.
ഉമ്മയുടെ മുഖം ഇരുളുന്നത് അവന്‍ കണ്ടു.
പക്ഷെ ഒന്നും പറഞ്ഞില്ല.
അവനൂഹിച്ചു ആ മൌനത്തിനു പിന്നിലെ വികാരം.
അയല്‍ വീടുകളിലെ അടുക്കളകളില്‍ ഉമ്മയും പെങ്ങമ്മാരും നിരങ്ങി ക്കിട്ടിയ ചില്ലറ കളിലാണ് അന്നാ കേസ് തീര്‍ന്നത്.
അതവനെ ഒരുപാട് വിഷമിപ്പിച്ചു.
"ആ ചില്ലറകള്‍ കൊണ്ട് ഒരു നേരമെങ്കിലും..."
ചിന്തകള്‍ അവന്‍റെ അരിശത്തിനു ആക്കം കൂട്ടിയാതെ ഉള്ളൂ.
പിന്നീട് പല കോഴികളും അവന്‍റെ മുന്നില്‍ നിലവിളിച്ചു കൊണ്ട് പാഞ്ഞു.
പലപ്പോഴും അവനു കൂട്ടായി ഞരമ്പ് വാസുവും ഉണ്ടായിരുന്നു.
വാസുവിന് നാട്ടുകാര്‍ ഇട്ട പേരാണ് അത്.
അവനു അഞ്ചോ ആറോ വയസ്സുള്ളപ്പോള്‍ ഒരു കോഴി കണ്ണില്‍ കൊത്തിയതാണത്രെ .അന്ന് മുതല്‍ അവന്‍ ഞരമ്പ് പരുവമായി തുടങ്ങി.
ബുദ്ധി ഉറച്ചതോടെ അവനും വാക്കത്തിയുമായി കോഴികളുടെ പുറകെ പാഞ്ഞു.
"ഒരുത്തിയെ എങ്കിലും ഒരുത്ത ന്‍റെ കൂടെ പറഞ്ഞയക്കുവാന്‍""...."
ഉമ്മയുടെ നെടുവീര്‍പ്പുകള്‍ അവന്‍ അറിയുന്നുണ്ടായിരുന്നു. പെണ്ണ് കെട്ടി പൂതി മാറാത്ത ബാപ്പയെ അവന്‍ മനസ്സാ പ്രാകി.
"ന്‍റെ മൊയമ്മത്ണ്ടാര്‍ ന്നെങ്കി "
ഉമ്മ കൂടെക്കൂടെ പറയുന്ന ആ വാക്ക് കേള്‍ക്കുമ്പോള്‍ അവന്‍റെ കാതുകളില്‍ ഒരുപാട് കോഴികള്‍ ഒന്നിച്ചു കൂകും.
അന്ന് കുളത്തില് പോയി തിരിച്ചു വന്ന ഉമ്മ കാണുന്നത് "കുഞ്ഞ് മൊയമ്മ തിന്‍റെ" നെഞ്ചില്‍ ഇരുന്നു കൂകുന്ന കോഴിയെ ആണത്രേ.
കോഴിയെ ഓടിച്ചു കുഞ്ഞിനെ കോരിയെടുത്തു മാറോ ടു ചേര്‍ത്തപ്പോഴേക്കും ആ കൊച്ചു ജീവ ന്‍റെ അവസാന മിടിപ്പും നിലച്ചിരുന്നു.
ദുരിതങ്ങളുടെ തുടക്കം ഇവിടെ നിന്നാണ്
അവിടെ നിന്നാണ് ബാപ്പ പെണ്ണ് തേടി ഇറങ്ങിയതും.
ആ നശിച്ച കാലന്‍ കോഴിയെ ഉമ്മ ഇപ്പോഴും പ്രാകുന്നത് കേള്‍ക്കാം.
പലപ്പോഴും അവനും തോന്നിയിരുന്നു മൊയമ്മതിക്ക ഉണ്ടായിരുന്നെങ്കില്‍......."......"
ഓര്‍ക്കും തോറും അവനു കോഴികലോടുള്ള ഭയവും ദേഷ്യവും കൂടിക്കൂടി വന്നു.
ഒരു ദിവസം അര്‍ദ്ധ രാത്രി,
എവിടെ നിന്നോ ഒരു പാതിരാക്കോഴി കൂകി.
ബാപ്പു പിടഞ്ഞു ഉണര്‍ന്നു പുറത്തേക്ക് പാഞ്ഞു. പിന്നെ അവനെ ആരും കണ്ടിട്ടില്ല.ആരും..!
അവനെ പരിഹസിച്ചിരുന്ന നാട്ടുകാര്‍ക്ക് പോലും ഇന്ന് കോഴികളെ പേടി യാണ് ,
അവരാരും ഇപ്പോള്‍ രാത്രി പുറത്തിറങ്ങാറുമില്ല
ഉണ്ണി പറഞ്ഞു നിര്‍ത്തി
അന്ധ വിശ്വാസങ്ങള്‍ - ഞാന്‍ ചിരിച്ചു.
"നേരം ഇരുട്ടി തുടങ്ങി..... നാളെ കാണാം|"
ഉണ്ണി നടന്നകലുന്നതും നോക്കി നില്‍ക്കുമ്പോഴാണ് അകത്തു നിന്നും പെങ്ങളുടെ കാതടച്ചുള്ള നിലവിളി ഉയര്‍ന്നത്...
"അമ്മേ"
അകത്തേക്ക് പായുമ്പോള്‍ ഉമ്മറത്ത് ഒരു കോഴി ചിറകടിച്ചു ഉയരുന്നുണ്ടായിരുന്നു.....!