ഒരു അമ്മയും മകളും
മുമ്പൊക്കെ അവര്‍ എന്‍റെ വീട്ടിലേക്കു എപ്പോഴും വരുമായിരുന്നു.കാരണം,
അക്കാലത്തു,
അക്കാലത്തു,
ആ ഭാഗത്ത് ,
അവസാനം കുടിയേറിയവര്‍ ഞങ്ങളാണ് . അത് കൊണ്ട് തന്നെ ,
അയല്‍ വാസികള്‍ക്കൊക്കെ ഞങ്ങള്‍ 'പുത്തന്‍ വീട്ടുകാരായി'.
അങ്ങനെ പുത്തന്‍ വീട്ടിലേക്കു പഴയ വീട്ടുകാര്‍ ഇടയ്ക്കിടെ വന്നും പോയും ഇരുന്നിരുന്ന കാലത്താണ് അവരുടെ ഭര്‍ത്താവിനു എന്റെ വീട്ടിലേക്ക് ഒരാഴ്ചയോളം ചില പണികള്‍ക്ക് വരേണ്ടി വന്നത്.
ആ സമയത്ത് മിക്കവാറും ദിവസങ്ങളില്‍ മുഴുവന്‍ സമയവും അവരും ഭര്‍ത്താവിനൊപ്പം വന്നിരിക്കുമായിരുന്നു. ഭര്‍ത്താവ് ജോലി എടുക്കുമ്പോള്‍ അവര്‍ എന്റെ ഉമ്മനോടും മറ്റും നാട്ടു വര്‍ത്തമാനങ്ങള്‍ പറഞ്ഞിരിക്കും.കൂടെ അവരുടെ ചെറിയ മകളോ പേരക്കുട്ടികളോ ഉള്ള ദിവസങ്ങളും കുറവല്ല.
കുട്ടികള്‍ ഉമ്മ കൊടുക്കുന്ന പലഹാരങ്ങളില്‍ മതി മറന്നിരിക്കും.
അങ്ങനെയുള്ള ദിവസങ്ങളിലെ,
മുഖം മാത്രമാണ് അവളെ കുറിച്ചോര്‍ക്കുമ്പോള്‍ എന്റെ കണ്ണുകളില്‍ തെളിഞ്ഞു വരുന്നത്.
അതായത് അവള്‍ എന്ന് പറഞ്ഞ ത്..മകളെ കുറിച്ചാണ് ..അവരുടെ കൊച്ചു മകളെ കുറിച്ച്..!
അവള്‍ക്കൊരു പേരിടണ്ടേ നമുക്ക്..?
അവര്‍ക്കും ഇടാം ഒന്ന്...അവര്‍ ആരൊക്കെയാണെന്ന് ആര്‍ക്കും മനസ്സിലാകാതൊരു പേര്..
അല്ലെങ്കില്‍ വേണ്ട അവരെ നമുക്ക് അമ്മ എന്ന് വിളിക്കാം.
നെഞ്ചില്‍ കാരുണ്യത്തിന്റെ,
കനിവിന്റെ,
നോവ് ഉണര്‍ത്തുന്ന ഒരുപാട് ഓര്‍മ്മകള്‍ അമ്മമ്മാര്‍ നമുക്ക് തന്നിട്ടില്ലേ?
അക്കൂട്ടത്തിലേക്ക് ഈ അമ്മയും.......!
ചില്ലറ വര്‍ഷങ്ങള്‍ കഴിഞ്ഞു....
ആ അമ്മയുടെ ഭര്‍ത്താവു മരിച്ചു, ...
കൊച്ചു മകള്‍ക്ക് വയസ്സറിയിച്ചു..!
പക്ഷെ,
അവരെ, ആ ..അമ്മയെ,
ഇപ്പോള്‍ വീട്ടിലേക്കു കാണാറില്ല.
ഒരിക്കല്‍ ഉമ്മ പറഞ്ഞു ഞാന്‍ അറിഞ്ഞു.
"അവര്‍ കിടപ്പിലായിരുന്നു.
പുറത്തിറങ്ങി നടക്കാനൊന്നും വയ്യ എന്ന് പറയുന്നത് കേട്ടിരുന്നു.
ഇപ്പോള്‍ ഭേദം ഉണ്ടത്രേ . പുറത്തേക്കിറങ്ങി നടക്കാന്‍ അവര്‍ക്ക് ആഗ്രഹമുണ്ടെങ്കിലും,
മക്കള്‍ വിടാഞ്ഞിട്ടാണ് എന്നും പറയുന്നത് കേട്ടു ".
പിന്നീടൊരിക്കല്‍ ഉമ്മ പറഞ്ഞു തന്നെ ഞാന്‍ അറിഞ്ഞു..
"അവരെ കണ്ടാല്‍ ആകെ എല്ലും തോലുമായിട്ടുണ്ട്..!."
ശരിയാണ്.
അവര്‍ എല്ലും തോലുമായിരുന്നു. !
എങ്ങനെ എല്ലും തോലുമാകതിരിക്കും.....
ഒരിക്കല്‍ ജോലിക്ക് പോകാന്‍ ഇറങ്ങിയ ഞാന്‍ എന്റെ വീടിന്റെ മുന്നിലെ ഇടവഴിയില്‍ നിന്നും മെയിന്‍ റോട്ടിലേക്ക് കയറുമ്പോള്‍ കണ്‍ണ്ട കാഴ്ച ഈ ജന്മത്തില്‍ എനിക്കു മറക്കാന്‍ കഴിയില്ല...
എനിക്കെന്നല്ല അമ്മയെ സ്നേഹിക്കുന്ന ഒരു മക്കള്‍ക്കും അത് സഹിക്കാന്‍ കഴിയില്ല....
രണ്ടു കാലും നിലത്തുറക്കാതെ വേച്ചു വേച്ചു നടക്കുന്ന ഒരു സ്ത്രീ....അവരുടെ പിന്നാലെ,
"വീഴാതെ നടക്കു തള്ളെ എന്ന് ആക്രോശിച്ചു" ഒരു പെണ്‍കുട്ടി.
അവളുടെ കയ്യില്‍ നീളമുള്ള ഒരു വടിയുണ്ട്..
"തള്ള പിന്നേം റോട്ടിലേക്ക് ആണല്ലോ പോകുന്നത്..?"
റോട്ടിലേക്ക് വീഴാന്‍ തുടങ്ങിയ ആ സ്ത്രീയെ ആ പെണ്‍കുട്ടി കയ്യിലെ വടികൊണ്ട് തല്ലുന്നത് ഞാന്‍ കണ്ടു..
ഒപ്പം അവളുടെ വായില്‍ നിന്നും വീണ ഈ വാക്കുകളും ഞാന്‍ കേട്ടു..
അടുത്തെത്തിയപ്പോ ഴാണ് എനിക്കു അവരെ മനസ്സിലായത്...
അത് ആ അമ്മയായിരുന്നു.....
അവരെ വടികൊണ്ട് വീശുന്ന വെളുത്ത് ഉയരം കുറഞ്ഞ കല്യാണ പ്രായമെത്തിയ ആ പെണ്‍കുട്ടി.;.
അവരുടെ മകളും...
ഇന്ന് അവരില്ല...ആരും നോക്കാനില്ലാത്ത ഒരിടത്തേക്ക് അവരും യാത്രയായി..
മകളുടെ കല്യാണം കഴിഞ്ഞു ....!
.വേദന കാര്‍ന്നു ജീവിക്കുന്ന അമ്മമാരേ കുറിച്ചുള്ള ലേഘനങ്ങളും മറ്റും കാണുമ്പൊള്‍ ആ അമ്മയും മകളും എന്റെ ഓര്‍മ്മയിലേക്ക് ഓടിയെത്തും..
ആ അമ്മ മകള്‍ക്ക് എന്നേ പൊറുത്തു കൊടുത്തിരിക്കും...
പക്ഷെ കാലം അവള്‍ക് എന്ത് പരിഗണന നല്‍കും...?
0 അഭിപ്രായ(ങ്ങള്‍):
Post a Comment