Tuesday, October 22, 2013

12 നന്മയുള്ള കൂട്ടുകാര്‍.

(ലേറ്റ് ആയൊരു മീറ്റ്‌ വിസ്താരം )



കൂട്ടുകാര്‍ പല വിധമുണ്ട്.
ബാല്യത്തിലും കൌമാരത്തിലും യൊവ്വനത്തിലുമൊക്കെയായി 
കൂട്ടുകൂടിയവര്‍ .ചിലര്‍ കാണുമ്പോഴേക്കും ഓടി വന്നു കെട്ടിപ്പിടിക്കുന്നവര്‍.,ചിലര്‍ ഒരു പുഞ്ചിരി കൊണ്ട് മാത്രം പരിചയം പുതുക്കുന്നവര്‍, മറ്റു ചിലരാകട്ടെ തട്ടിത്തടഞ്ഞു ദേഹത്ത് വന്നു വീണാല്‍ പോലും ചാടി എണീറ്റു കണ്ട ഭാവം നടിക്കാതെ നടന്നകലുന്നവര്‍.ഇക്കൂട്ടത്തില്‍ പെട്ട ഒരുവനെ ഇക്കഴിഞ്ഞ ലീവിന് ഞാന്‍ നാട്ടില്‍ പോയപ്പോള്‍ കണ്ടു. എന്നോട് മാത്രമല്ല പലരോടും അവന്‍ അങ്ങനെയാണെന്ന് ഞാന്‍ അറിഞ്ഞു. കാരണം മറ്റൊന്നുമല്ല അവനിപ്പോള്‍ നാട്ടിലെ ഒരു കൊച്ചു പ്രമാണിയാണ്‌. പണം മനുഷ്യനെ വെറും പിണമാക്കുന്നു എന്നത് എത്ര വലിയ സത്യം. രണ്ടു മാസങ്ങള്‍ക്ക്  മുന്‍പ് ഞാന്‍ എന്‍റെ ഫൈസ്ബൂക് ഫ്രണ്ട്സില്‍ നിന്നും കുറച്ചുപേരെ റിമൂവ് ചെയ്തു . കാരണം മറ്റൊന്നുമല്ല ഇതൊക്കെ തന്നെ. അബൂദാബിയില്‍ മീറ്റ്‌ ഉണ്ട് എന്നറിഞ്ഞപ്പോള്‍ തന്നെ എല്ലാവരെയും ദ്വീപിലേക്ക് ക്ഷണിച്ചാലോ എന്നായി ചിന്ത . ഞാന്‍ അപ്പോള്‍ തന്നെ അത് പ്രവിയെ വിളിച്ചു പറഞ്ഞു. വരുന്നവര്‍ക്ക്നാ ല് മണിക്കൂര്‍ ഷിപ്പിലും എട്ടു മണിക്കൂര്‍ ബസ്സിലും പിന്നെ ഒരു ദിവസം മുഴുവന്‍ ദ്വീപില്‍ എന്‍റെ കൂടെയും നല്ലൊരു മീറ്റും നടത്താം. എനിക്കോ  അബുദാബിയിലേക്കുള്ള ഒറ്റക്കൊരു യാത്ര ഒഴിവാക്കുകയും ചെയ്യാം. മീറ്റില്‍ ലേഡീസ് ഉള്ളതുകൊണ്ടു അവര്‍ക്ക് ലോങ്ങ്‌ യാത്ര ബുദ്ധിമുട്ടാകും എന്നുള്ളത് കൊണ്ടും അവര്‍ പിന്നീടൊരു ദിവസം വരാം എന്ന് പറഞ്ഞത് കൊണ്ടും ഞാന്‍ അബുദാബിയിലേക്ക് ചെല്ലാം എന്ന ധാരണ യായി. അന്നേ ദിവസം പുലര്‍ച്ചെ നാലുമണിക്ക് എണീറ്റ് കുളിയും തേവാരവുമൊക്കെ കഴിഞ്ഞു അഞ്ചു മണിയുടെ ഷിപ്പിന് അബുദാബിയിലേക്ക് ... പതിനൊന്നിനും പന്ത്രണ്ടിനും ഇടയില്‍ അല്‍ വഹ്ദ മാളില്‍ എത്തണം എന്നായിരുന്നു പറഞ്ഞിരുന്നത് . എനിക്ക് ആദ്യമേ അറിയാമായിരുന്നു കഴിയില്ലാ എന്ന്.എന്നാലും ഞാന്‍ എന്‍റെ സാന്നിധ്യം അറിയിച്ചു ഇടയ്ക്കിടയ്ക്ക് പ്രവിക്കു മെസേജ് അയച്ചു കൊണ്ടിരുന്നു.ഞാന്‍ അബുദാബി മാളില്‍ എത്തുമ്പോള്‍ ഒരു മണി യോടടുത്തിരുന്നു. എല്ലാവരും മാളില്‍ മുകളില്‍  ഫുഡ്‌ കോര്‍ട്ടില്‍ ഉണ്ടെന്നു പറഞ്ഞെങ്കിലും ഇത്തിരി ചുറ്റി തിരിഞ്ഞും ഒന്ന് രണ്ടു പ്രാവശ്യം കാള്‍ ചെയ്തുമാണ് ഞാന്‍ സംഭവ സ്ഥലത്തെത്തിയത്. കാരണം മറ്റൊന്നുമല്ല ഞാനിത് രണ്ടാമത്തെ   പ്രാവശ്യമാണ് മാളില്‍ എത്തുന്നത്.   ശ്രീത്വമുള്ള  മുഖത്തോടെ ശ്രീയെയും ബോംബല്ലാത്ത വാളല്ലാത്ത കേവലം താടി രോമങ്ങള്‍ മാത്രമുള്ള കുസുമ വദന മോഹ സുന്ധരനായ് പടന്നക്കാരനെയും ഒരു സിനിമയിലെ നായകനെയും പ്രതി നായകനെയും അനുസ്മരിപ്പിക്കും വിധം പ്രവിയെയും രിനീശേട്ടനെയും കണ്ടപ്പോള്‍ തന്നെ കൂട്ടത്തിലെ ആണോ രുത്തനായ  രിനീശേട്ടന്‍ ഒരു പൊടിക്ക് ജാഡ ക്കാരനാണോ എന്ന് എനിക്ക് തോന്നി. പക്ഷെ അല്‍പനേരം ഇരുന്നപ്പോള്‍ തന്നെ എനിക്ക് മനസ്സിലായി എന്നും നെഞ്ചോട്ചേ ര്‍ത്തു വെക്കാന്‍ പറ്റിയ കൂട്ടുകാരാണിവര്‍ എന്ന്...ഒരു തളികയില്‍ നിന്നും ഒന്നിച്ചിരുന്നു ഉണ്ണാന്‍ യോഗ്യതയും മനസ്സും  ഉള്ളവര്‍. ഇതിനിടയിലേക്ക് ആണ് നീതുവും ബൈസിലും എത്തിയത്. എന്നെപ്പോലെ തന്നെ ഒരു സ്റ്റാര്‍ ട്ടിംഗ്  ട്രബിള്‍ ഞാന്‍ നീതുവിലും കണ്ടു. ബൈസിലും അപരിചിതത്തത്തി ന്‍റെ പുറം തോട് പൊളിച്ചു പുറത്തു വന്നപ്പോള്‍ ഞാന്‍ ഉറപ്പിച്ചു ഈ മീറ്റ്‌ ഒരിക്കലും എനിക്ക് മറക്കാന്‍ കഴിയില്ല എന്ന്. പിന്നെ സ്വല്പ നേരം സ്വറച്ചിരുന്നു ശേഷം ഇ മഷി കൊണ്ടൊരു  ഫോട്ടോ ഷൂട്ട്‌.ഇ മഷിയെ കുറിച്ച്  വാചാലമാകുംപോളും ഓരോ സ്നാപ് എടുക്കുംപോളും   ഓരോരുത്തരുടെയും കണ്ണുകളില്‍ ഒരു സ്വപ്ന സാക്ഷാല്കാരത്തിന്‍റെ തിര ഇളക്കം ഞാന്‍ കണ്ടു. ഇനിയൊരു ഗ്രന്ഥമായി ഇ മഷി ഇറക്കാന്‍ ഉദ്ദേശം ഉണ്ടെന്നു പടന്നക്കാരന്‍ പറഞ്ഞപ്പോള്‍ തന്നെ  ഞാന്‍ ഉറപ്പിച്ചു കാരുണ്യത്തിന്‍റെ സഹായ ഹസ്ഥങ്ങള്‍ ഇ മഷിയിലൂടെ മാനവലോകത്തിനു പകര്‍ന്നു കൊടുക്കാന്‍ ,
ഉള്ളു പിടഞ്ഞു കരയുന്നവന്‍റെ ഒരു തുള്ളി കണ്ണീരെങ്കിലും ഒപ്പിയെടുക്കാന്‍ ,പെറ്റ തള്ളയെ വിറ്റ് കാശാക്കുന്നവര്‍ക്കും, ഉടപ്പിറന്നവളുടെ മാനം തെരുവ് ചന്തയില്‍ വെച്ച് വില പേശുന്നവര്‍ക്കും നേരറിവിന്‍റെ ,തിരിച്ചറിവി ന്‍റെ ആദ്യാക്ഷരങ്ങള്‍ ചൊല്ലിക്കൊടുക്കാന്‍ ഇ മഷിക്കാവുമെങ്കില്‍  ഒരു പാട് മഷിക്കൂട്ടുകള്‍ ഈ മഷിയില്‍ നിന്നും ഇനിയും ഇനിയുമിനിയും ഉയിര്‍ ത്തെഴുന്നേല്‍ക്കട്ടെ എന്ന് പ്രാര്‍ത്വിക്കുന്നവരുടെ കൂട്ടത്തില്‍ ഞാനും ഉണ്ടാകും ..എന്നും...! പിന്നീടുണ്ടായതൊക്കെ നിങ്ങള്‍ എല്ലാവരും അറിഞ്ഞതാണല്ലോ മറ്റുള്ളവരുടെ വാക്കില്‍ നിന്നും. എന്നാലും പറയാം യാത്രക്കിടയില്‍ എങ്ങാനും "പള്ളക്കടി" വന്നാലോ എന്ന് പേടിച്ചു പുലര്‍ച്ചെ പോലും ഒന്നും കഴിക്കാതെ ആണ് ഞാന്‍ മീറ്റിനു പുറപ്പെട്ടത്‌ .അത് കൊണ്ട് തന്നെ വിശന്നിട്ടു എന്‍റെ ഊപ്പാട് ഇളകിയിരുന്നു.വിശക്കുന്നല്ലോ ഭക്ഷണം തായോ ഭക്ഷണം തായോ എന്ന് വിളിച്ചു കൂവണം എന്നുണ്ടായിരുന്നു എനിക്ക് .അപ്പോഴേക്കും രിനീചേട്ടന്റെ നേതൃത്വത്തില്‍ എല്ലാത്തിനും ഒരു തീരുമാനം ആയിരുന്നു. ഇരുന്നും നടന്നും വാഹനം ഓടിക്കുംപോളും ഒക്കെയായി ചര്‍ച്ചക്കിട്ട പ്രധാന വിഷയങ്ങള്‍ ഇതാണ്. ഇന്ത്യഎന്നനമ്മുടെ മാതൃ രാജ്യത്തിന്‍റെ മടിത്തട്ടില്‍ നിന്നും വിലപിടിപ്പുള്ള അമൂല്യങ്ങളായ പല വസ്തുക്കളും പണ്ട് ബ്രിട്ടീഷുകാര്‍ ചൂണ്ടിക്കൊണ്ട് പോയെങ്കിലും ഇന്നും നമ്മുടെ രാഷ്ട്രീയ നേതാക്കള്‍ക്ക് കട്ട് മുടിക്കാന്‍ പാകത്തില്‍ ഭാരതാംഭയുടെ മടിത്തട്ട് ഭദ്രമാണ്.,താജ്മഹലിന്‍റെ നയന ചാരുത, താജ്മഹലും അബുദാബിയിലെ മോസ്കും തമ്മില്‍ ചുമ്മാ ഒരു താരതമ്യം, അപസ്വരത്തിന് അപകീര്‍ത്തിയുണ്ടാക്കിയ ചിത്രം, പ്ലിങ്ങന്മാരുടെ അതിര് വിടുന്ന പ്ലിംഗിംഗ് , വര്‍ഗീയത, ഇഷ്ടപ്പെട്ട പുരുഷന്‍റെ കുഞ്ഞിനെ പ്രസവിക്കാന്‍ പാകത്തില്‍ സ്വാതന്ത്ര്യം വേണമെന്ന ഫതുവയുമായി വന്ന ലേഡി ബ്ലോഗ്ഗര്‍,ഇന്നത്തെ വായനയില്‍ ഉടക്കിയ ഉടക്കുമായി വരുന്ന റിനു, നന്മയുടെ മരമായ അജിത്തേട്ടന്‍,ഇ മഷി, ഗ്രൂപ്പില്‍ അസഭ്യ വര്‍ഷവുമായി ചാറ്റിനെത്തുന്നവര്‍,കൂട്ടത്തില്‍ ഉയര്‍ന്നു കേട്ട മറ്റൊരു കാര്യം ഹണീബീ ഒരു ഉഗ്രന്‍ സിനിമയാണ്..പിന്നെ ഇതക്കതാനെ ആസൈപെട്ട ബാല കുമാരയും..ഇതിനിടയില്‍ ആരോ ഒരാള്‍   വാഹനം മേടിക്കാന്‍ ലൈസന്‍സ് കയ്യില്‍ കിട്ടാന്‍ കാത്തിരിക്കുന്ന ബൈസില്‍ ചേട്ടനോട് പറയുന്നത് കേട്ടൂ..സ്വന്തമായി ഒരിക്കലും വാഹനം മേടിക്കരുത് ഇവിടെ മെയിന്‍ന്ടയിന്‍ ചെയ്തു  കൊണ്ട് പോകാന്‍ ബുദ്ധിമുട്ടാണ് എന്ന്. ഞാന്‍ ഒന്ന് ഇടം കണ്ണിട്ടു നീതു വിനെ നോക്കി നീതു അപ്പോള്‍ ബൈസിലിനു നേരെ കണ്ണ് ഉരുട്ടുകയായിരുന്നു. 
 " ഇവനതൊക്കെ പറയും. ചേട്ടന്‍ വാങ്ങിക്കോ. വാങ്ങുമ്പോള്‍  മാളില്‍ നറുക്കെടുപ്പിന് വെച്ചിരിക്കുന്ന അതെ മോഡല്‍ കാര്‍ തന്നെ വാങ്ങണേ.." എന്തായാലും ...
എന്നെ കൂടെ കൂട്ടിയ , തോളോട് ചേര്‍ത്ത , സ്നേഹ വായ്പ്പുകള്‍ കൊണ്ട് പൊതിഞ്ഞ പ്രവീണ്‍ ചേട്ടനും ശ്രീയേട്ടനും ശബീര്‍ക്കാക്കും ബൈസില്‍ ചേട്ടനും റെനി ചേട്ടനും നീതു ചേച്ചിക്കും ഇതിനു വഴിയൊരുക്കിയ ബ്ലോഗ്ഗേര്‍സ് ഗ്രൂപിനും എന്‍റെ ഹൃദയം നിറഞ്ഞ നന്ദി



12 അഭിപ്രായ(ങ്ങള്‍):

  1. എന്നാലും ആ മൂക്കില്‍ വിരലിട്ടാല്‍ കടിക്കാത്ത ആ റിനി ജാഡക്കാരന്‍ ആണെന്ന് നീ ഊഹിച്ചത് കുറച്ചു കടന്ന കയ്യായീട്ടോ കൊള്ളാം ആശംസകള്‍

    ReplyDelete
    Replies
    1. മുഖം മനസ്സിന്‍റെ കണ്ണാടി എന്നൊക്കെ പറയുന്നത് വെറുതെയാ...രേനിചെട്ടന്‍ തങ്കപ്പെട്ട മനുഷ്യനാ...

      Delete
  2. നന്നായി എഴുതി,,,,

    ReplyDelete
    Replies
    1. താങ്ക്യു ..താങ്ക്യു..

      Delete
  3. തങ്കപ്പെട്ട ബ്ലോഗേര്‍സ്
    തങ്കപ്പെട്ട മീറ്റ്

    കൊള്ളാട്ടോ!!

    ReplyDelete
    Replies
    1. അജിത്തേട്ടാ..താങ്ക്സ്

      Delete
  4. Aashamsakal.
    Paragraph thirichidoo - nannaayirikkum.

    ReplyDelete