ഒരു റീ പോസ്റ്റ് കൊണ്ട് ബ്ലോഗില്‍ വീണ്ടും സജീവമാകാന്‍ ആഗ്രഹിച്ചു കൊണ്ട്............
അന്ന് ഞാനും അബുവും പാലക്കാട് കേരള പിന്നോക്ക വികസന ബാങ്കില്‍ എത്തുമ്പോള്‍ സമയം
പന്ത്രണ്ട് ആയിക്കാണണം.
അബു എന്‍റെ അമ്മാവന്‍റെ മകനാണ്.
ഞങ്ങള്‍ക്ക് ഒരേ ഒരു ലക്‌ഷ്യമേ ഉണ്ടായിരുന്നുള്ളൂ ..
ബാങ്കിലെ ഇടപാട് പെട്ടന്ന് തീര്‍ക്കുക..പാലക്കാട് വരെ വന്നതല്ലേ ഒരു റിലീസ് പടവും കണ്ട തിരികെ പോവുക.
കാശ് കൌണ്ടറിനു മുന്നിലെ നീണ്ട ക്യു വിനു പിന്നില്‍ ഞങ്ങളും നിലയുറപ്പിച്ചു.
അപ്പോഴും മനസ്സില്‍ സിനിമ ..സിനിമ എന്നൊരു ചിന്ത മാത്രമേ ഞങ്ങളില്‍ ഉണ്ടായിരുന്നുള്ളൂ.
അതിനിടയിലാണ്
മനെജേരുടെ അടഞ്ഞ ഹാഫ് വാതിലിനോട് ചേര്‍ന്ന് തല കുനിച്ചു നില്‍ക്കുന്ന
മഞ്ഞ ചുരിദാര്‍ ഇട്ട ആ പെണ്‍കുട്ടിയെ ഞങ്ങള്‍ ശ്രദ്ധിക്കുന്നത്.
ഞങ്ങള്‍
മാത്രമല്ല പലരും അവളെ ആണ് ശ്രദ്ധിക്കുന്നത് എന്ന് പലരുടെയും നോട്ടത്തില്‍
നിന്നും അടക്കിപ്പിടിച്ച സംസാരത്തില്‍ നിന്നും ഞങ്ങള്‍ക്ക് മനസ്സിലായി.
ഇടക്ക് എപ്പോഴോ അവള്‍ പുറത്തേക്കുള്ള വാതിലിലേക്ക് ഒന്ന് തല തിരിച്ചു നോക്കി.
ഇരു നിറത്തിലുള്ള അവളുടെ, കണ്ണുകളില്‍ ഒരു കടല് തന്നെയുണ്ടെന്ന് എനിക്കു തോന്നി.
തിരയടങ്ങി ശാന്ത മായൊരു കടല്‍...
"അവളെ എവിടെയോ കണ്ടത് പോലെ " അബു പറയുന്നുണ്ടായിരുന്നു.
എനിക്കും അങ്ങനെ തോന്നാതിരുന്നില്ല....
ഞാനും അതെ എന്ന അര്‍ത്ഥത്തില്‍ അവനോട് ശിരസ്സിളക്കി കൊടുത്തു.
പെട്ടന്നാണ്,
ചട പാടാ ശബ്ദത്തോടെ വന്നു ..
പാന്‍റും ഷൂസും ഫുള്‍ കൈ ഷര്‍ട്ടും ഇട്ട ഒരാള്‍ മാനേജരുടെ ഹാഫ് വാതില്‍ തള്ളി തുറന്നു മിന്നല് പോലെ അകത്തേക്ക് പാഞ്ഞത്.
പിന്നാലെ "സാറേ "എന്നൊരു നേര്‍ത്ത വിളിയും.
അതവളായിരുന്നു.
എല്ലാവരുടെയും ശ്രദ്ധ ഒരു നിമിഷം കൊണ്ട് അങ്ങോട്ടായി.
"അപ്പൊ കുട്ടീ നിന്നോടല്ലേ പറഞ്ഞത് അത് തരാന്‍ യാതൊരു നിവര്‍ത്തിയും ഇല്ലാന്ന്."
മാനേജരുടെ കനത്ത ശബ്ദം ഒരു അശരീരി പോലെ പുറത്തേക്കു വന്നു.
അതോടെ ഒരു പ്രാവശ്യം കൂടി അവള്‍ വെട്ടിത്തിരിഞ്ഞ് പുറത്തേക്കുള്ള വാതില്‍ക്കലേക്ക് നോക്കി.
പിന്നെ ഞങ്ങളുടെ എല്ലാവരുടെയും മുഖത്തുകൂടി തളര്‍ന്നൊരു നോട്ടമെറിഞ്ഞു വീണ്ടും പഴയ പടി നിന്നു.
അപ്പോഴേക്കും കാശ് കൌണ്ടറിലെ ജീവനക്കാരന് പള്ളപ്പയ്പ്പു തുടങ്ങിയിരുന്നു.
അയാള്‍ എണീറ്റ് പോയി.
ഞങ്ങളും പുറത്തേക്ക് ഇറങ്ങി.
പുറത്ത് ,
മൂന്നാം നിലയിലേക്കുള്ള ഗോവണി പ്പടിയില്‍ ഇരുന്നു തോര്‍ത്ത് മുണ്ട് കൊണ്ട് മുഖം മറച്ചു പിടിച്ചു തേങ്ങി കരയുന്ന ഒരു മനുഷ്യന്‍.
അയാള്‍ ഞങ്ങളുടെ മുന്നില്‍ സങ്കടങ്ങളുടെ ചുമടിറക്കി.
"അവളെന്‍റെ മകളാണ്.
അടുത്ത ഞായറാഴ്ച അവളുടെ നിക്കാഹാണ്.
രണ്ട് മാസത്തോളം ആയി അവളുടെ നിക്കാഹ് ഉറപ്പിച്ചിട്ടു.
അന്ന് തന്നെ ആകെ ഉള്ള അഞ്ചു സെന്റ് സ്ഥലത്തിന്റെയും പുരയിടത്തിന്റെയും ആധാരം ഈ ബാങ്കില്‍ മാനേജരെ ഏല്‍പ്പിച്ചതാണ്.
ഓരോ പ്രാവശ്യവും അതില്ല ഇതില്ല എന്ന് പറഞ്ഞു ഇന്നുവരെ ലോണ്‍ പാസ്സായില്ല.
ഇന്നലെ എല്ലാം ശരിയാകുമെന്ന് പറഞ്ഞു ഞങ്ങള്‍ ഇന്നലെ വന്നു. അപ്പോള്‍ ഏതോ ഒരു കടലാസും കൂടി വേണമത്രേ.
അത്
കിട്ടണമെങ്കില്‍ രണ്ട് മൂന്നു ദിവസമാകും . ഇനി ആകെ മൂന്ന് ദിവസമേ
നിക്കാഹിനുള്ളൂ. ഒടുവില്‍ ഞങ്ങള്‍ നാട്ടിലെ ഒരാളോട് കടം ചോദിച്ചു.
ആധാരം കൊടുത്താല്‍ അയാള്‍ പറഞ്ഞ കാശ് തരും. അതുകൊണ്ട് ആ ആധാരം തിരികെ വാങ്ങാന്‍ വന്നതാ ഞങ്ങള്‍ .
അപ്പോള്‍
ആധാരം വക്കീലാപ്പീസില്‍ ആണത്രേ, അത് കിട്ടണമെങ്കില്‍ കുറച്ചു കാശും
കൊടുക്കണം. കാശ് കൊടുത്താല്‍ ഇപ്പോള്‍ ആധാരം കിട്ടും. പക്ഷെ അങ്ങോട്ടും
ഇങ്ങോട്ടും ഉള്ള വണ്ടിക്കൂലി മാത്രമേ എന്‍റെ കയ്യിലുള്ളൂ. ഒരു വള്ളം
കുടിക്കാന്‍ പോലും ഞങ്ങളുടെ കയ്യില്‍ കാശില്ല. ഇനി നിക്കാഹു പോലും എങ്ങനെയാ
നടക്കുക എന്ന് പടച്ചോനെ അറിയൂ."
അയാളുടെ ശബ്ദം നേര്‍ത്തു വന്നു.
"എത്രയാ..വക്കീല്‍ ഫീസ് കൊടുക്കേണ്ടത്.?"
ഞങ്ങള്‍ ചോദിച്ചു.
"നൂറ്റമ്പതു ഉറുപ്പിയ"- ആ മനുഷ്യന്‍ പറഞ്ഞു.
അതുകേട്ടതും ഞാന്‍ മനസ്സില്‍ പോലും ചിന്തിക്കുന്നതിനു മുന്നേ അബു പോക്കെറ്റില്‍ നിന്നും നൂറ്റമ്പതു രൂപ എടുത്തു കൊടുത്തു.
അയാള്‍ അത് വാങ്ങി ഓടുകയായിരുന്നു.
മകളുടെ അടുത്തേക്ക്.
അല്‍പ നേരം കഴിഞ്ഞു,
ഞങ്ങള്‍ കണ്ടു ആ മനുഷ്യനും മകളും, മാനേജരുടെ റൂമില്‍ നിന്നും ആധാരവുമായി തിരിച്ചു വരുന്നു.
അയാള്‍ ഞങ്ങളോട് നന്ദി പറഞ്ഞു നടന്നു. പിന്നാലെ അവളും...
ഗോവണി യുടെ അവസാന പടി ഇറങ്ങി അവള്‍ മുകളിലേക്ക് ഞങ്ങളെ ഒന്ന് നോക്കി.
ശിരസ്സിളക്കി യാത്ര പറഞ്ഞു.
അപ്പോഴേക്കും അവളുടെ കവിളിലൂടെ കണ്ണുനീര്‍ ഒഴുകി തുടങ്ങിയിരുന്നു.....
പിന്നെ സിനിമ കാണാനൊന്നും ഞങ്ങളില്‍ "വീരാന്‍കുട്ടി" ഇല്ലായിരുന്നു....
എന്തായലും തിരികെ ബസ്സിലിരിക്കുമ്പോള്‍ ഞങ്ങള്‍ ഓര്‍ത്തത് ഇതാണ്..
ഒരു വെള്ളം കുടിക്കാന്‍ പോലും കയ്യില്‍ കാശില്ല എന്ന് പറഞ്ഞ ആ മനുഷ്യന്‍ എങ്ങനെ ഈ വിവാഹം നടത്തും...?
മൂന്നു ദിവസം കഴിഞ്ഞാല്‍ അവളുടെ നിക്കാഹാണ്.
ആ പെണ്‍കുട്ടിയുടെ മനസ്സിലും വിവാഹത്തെ കുറിച്ചുള്ള നിറഞ്ഞ സ്വപ്‌നങ്ങള്‍ ഉണ്ടായിരിക്കുമോ..?
നല്ല കഥ. സ്ത്രീധനം എന്ന പ്രശ്നം ഉയര്‍ത്തി കാട്ടും എന്ന് പ്രതീക്ഷിച്ചു
ReplyDeleteപാവങ്ങളുടെ വിവാഹസ്വപ്നങ്ങള്‍
ReplyDeleteഇന്നത്തെ മാദ്ധ്യമത്തില്‍ ഒരു വാര്‍ത്തയുണ്ട്: കേരളൈഇയര്‍ വിവാഹത്തിനുവേണ്ടി വളരെയധികം ചെലവിടുന്നു എന്ന് ഒരു വിവാഹത്തിന് അതിഥികളായി വന്ന ജപ്പാന്‍ കാര് പറഞ്ഞുവത്രെ. അവര്‍ അദ്ഭുതപ്പെട്ടുപോയിക്കാണും ഇവിടത്തെ മേളം കണ്ട്.
(സജീവമാകൂ സജീവമാകൂ....ആശംസകള്‍)
“കേരളീയര്‍“ എന്ന് തിരുത്തി വായിക്കണേ.
ReplyDeleteThis comment has been removed by the author.
ReplyDeleteതീരുമാനം നന്നായി ;രചനയും ...സജീവമാകണം:))
ReplyDelete