പര്‍ദ്ദക്കുള്ളിലെ പതിവ്രതകള്‍
അരീക്കോടന്‍ ചേട്ടന്റെ ഈ കമന്റിനെ മനസാ സ്മരിച്ച് .......
എന്ത് ചെയ്യാം ചേട്ടാ..,
മീശ മുളച്ചിട്ടില്ലാത്ത ഈ പ്രായത്തില്‍ എന്റെ കണ്ണിന്‍ മുന്നില്‍ കണ്ട കാര്യങ്ങള്‍,
അതെ പടി പകര്‍ത്തുകയാണ് ഞാന്‍.....
നമുക്കൊക്കെ ഒരുപാട് സ്നേഹിതന്മാരും സ്നേഹിതകളും ഉണ്ടാവും ..
അവരില്‍ തന്നെ ഒരുപാട് അടുത്തവര്‍ വേറെയും..
അങ്ങനെ നോക്കുമ്പോള്‍,
എന്നോട് ഏറ്റവും അടുത്തവരില്‍ വെച്ച്,
ഒരിക്കല്‍ പോലും ഒന്ന് തമാശക്ക് പോലും പിണങ്ങിയതായി
എന്റെ ഓര്‍മ്മയില്‍ ഇല്ലാത്ത ഒരു കൂട്ടുകാരന്‍ ഉണ്ടെനിക്ക്....അവനാണ് ഈ കഥയിലെ നായകന്‍...!
അവനെ കുറിച്ച് പറയുകയാണെങ്കില്‍ സുന്ദരന്‍.. സുമുഖന്‍.
വിദ്യാഭ്യാസം 'ഏഴു അയലോക്കത്തുകൂടെ' പോയിട്ടില്ല എന്ന് മാത്രം.
എന്റെ റൂമിലെ ഒരാള്‍ ഈ അടുത്തൊരു കഥ പറഞ്ഞു..
അങ്ങേരുടെ ഒരു കൂട്ടുകാരന്റെ കടയില്‍ ഒരു പുതിയ ജോലിക്കാരന്‍ വന്ന കഥ.
ഉച്ച സമയത്ത് മുതലാളി ഭക്ഷണം കഴിക്കാന്‍, അര മണിക്കൂര്‍ വീട്ടില്‍ പോയി വന്ന സമയം.
മേശപ്പുറത്തെ കണക്കു ബുക്കില്‍ വെടിപ്പായി എഴുതിയിട്ടിരിക്കുന്നു.
"കോയിപറമ്പന്‍ മുഹമ്മദ് വന്ന്..... ഒരു പോക്ക്"
ജോലിക്കാരന്റെ അത്മാര്‍തഥ കണ്ട മുതലാളി ആശ്ച്ചര്യപ്പെട്ടുപോയി.
മുതലാളി അവനെ വിളിച്ചു പറഞ്ഞു.
' ഡാ.. ആളുകള്‍ വന്നു പോകുന്നതൊന്നും എഴുതി വെക്കണംന്നില്ല.'
അത് കേട്ട ജോലിക്കാരന്‍ മൂലക്കലിരിക്കുന്ന ബന്നും(ബണ്‍) പേക്ക് ചൂണ്ടി പറഞ്ഞത്രേ
'വന്നു പോയതല്ല മുതലാളി...ദാ..ആ ഇരിക്കണ സാധനം ഒരു പേക്ക് അയാള്‍ കടം വാങ്ങി പോയതാണെന്ന്.
ഇവനോട് കട്ടക്ക് കട്ടയല്ല
ഒരു അരക്കട്ട എങ്കിലും മുകളില്‍ നില്‍ക്കും എഴുത്ത് കുത്തിന്റെ കാര്യത്തില്‍ എന്റെ കൂട്ടുകാരന്‍.
ഒരു ദിവസം പുലര്‍ച്ചെ മൊബൈല്‍ ചിലച്ചത് നോക്കിയപ്പോള്‍ ലൈനില്‍ അവനാണ്.
"ഡാ.. ന്റെ, കാരണോരെ വൈഫ് പെരിന്തല്‍മണ്ണ അല്‍ ശിഫയിലാണ് .നമുക്കൊന്ന് പോയാലോ.."
'ഓ... പിന്നെന്താ..?'
അവന്റെ ആള്ട്രേശന്‍ ചെയ്ത ബൈക്കില്‍...
സൈലന്‍സറിനെ ശ്വാസം മുട്ടിച്ചു വരുന്ന പട പടാ ശബ്ദത്തോടെ ഞങ്ങള്‍ അല്‍ ശിഫയിലേക്ക് പാഞ്ഞു.
ഹോസ്പിറ്റലിലെത്തി.
സമയം ചില്ലറ കഴിഞ്ഞു .
ഞാന്‍ രോഗിയുടെ സുഖ വിവരങ്ങളൊക്കെ അന്യോഷിച്ചു കൊണ്ടിരിക്കെ എന്റെ മൊബൈല്‍ വീണ്ടും ശബ്ദിച്ചു....
അവന്‍ തന്നെ ...കഥാ നായകന്‍ .
അവന്‍ എന്തിനോ പുറത്തു പോയതാണ് ... അവിടുന്നാണ് വിളി...
ഞാന്‍ ഫോണ്‍ എടുത്തു...അവന്‍ എന്നോട് ഒരു റൂം നമ്പര്‍ പറഞ്ഞ് അവിടെ എത്താന്‍ പറഞ്ഞു...
ഞാന്‍ അവിടെ എത്തുമ്പോള്‍ വെള്ളാരം കണ്ണുള്ള, വെളുത്ത് തടിച്ച സുന്ദരിയായ ഒരു പെണ്ണിനോട് സംസാരിച്ച് നില്‍ക്കുകയായിരുന്നു അവന്‍.
എന്നെ കണ്ടതും അവന്‍ എന്റെ അടുത്തെത്തി.
"നീ ഒരു ഹെല്പ് ചെയ്യണം..."-അവന്‍ പറഞ്ഞു
'തല്ലാനാണെങ്കിലും കൊള്ളാ നാണെങ്കിലും നമ്മള്‍ ഒന്നിച്ചല്ലെടാ..നീ പറഞ്ഞോ'- എന്നായി ഞാന്‍.
"നീ ബൈക്ക് എടുത്തു ജഹനറ തിയെടരിന്റെ അവിടേക്ക് വരണം.."
'അപ്പൊ നീ എന്തെടുക്കുകയാ..?
"അതൊക്കെ പിന്നെ പറയാം" അവന്‍ പറഞ്ഞു..
'അള്ളയാണ് ഞാന്‍ ഇന്ന് വരെ മെയിന്‍ റോട്ട്മ്മലൂടെ ബൈക്ക് ഓടിച്ചിട്ടില്ലാന്നു അനക്കറിയൂലെ ..?
"അതൊന്നും പറഞ്ഞാല്‍ പറ്റൂല"
'ഇക്ക് ലൈസന്‍സും ഇല്ല ..ബലാലെ.'
" എല്ലാരും ഇപ്പൊ ലൈസന്‍സ് എടുത്തിട്ടല്ലേ വണ്ടി ഓടിക്കുന്നത്...?"
അവന്‍ വിട്ടു തരുന്ന ലക്ഷണമില്ല.
ഞാന്‍ പിന്നെ ഒന്നും മിണ്ടിയില്ല.
അങ്ങനെ ലൈസന്‍സില്ലാത്ത ഞാന്‍ .....
മെയിന്‍ റോഡിലൂടെ,
അന്നുവരെ ബൈക്ക് ഓടിചിട്ടില്ലാത്ത ഞാന്‍.....
തുമ്മിയും കുരച്ചും ഒരുവിധം ജഹനാര തിയേറ്ററിനു മുന്‍ വശം വരെ വന്നു,
തിരക്കൊഴിഞ്ഞ ഒരു വശത്ത് ബൈക്ക് പാര്‍ക്ക് ചെയ്തു.......
അര മണിക്കൂര്‍ കഴിഞ്ഞു .
തിയെടരിനു കുറച്ചു മാറി ഒരു ഓട്ടോ വന്നു നിന്നു
അതില്‍ നിന്നും നമ്മുടെ കഥാ നായകനും
പര്‍ദ്ദ ധരിച്ച ഒരു സ്ത്രീയും പുറത്തേക്കിറങ്ങി.
ഞാന്‍ അവന്റെ അടുത്തെത്തി.എന്നെ കണ്ടതും അവള്‍ അല്പം മാറി നിന്നു
"ഏതാ ഈ പര്‍ദ്ദ"-ഞാന്‍ ചോദിച്ചു,.
'അതൊക്കെ പിന്നെ പറയാം ഇപ്പോള്‍ നീ ഒരു കാര്യം ചെയ്യ്..
തിയടരിന്റെ അടുത്തുള്ള ആ ലോഡ്ജ് കണ്ടോ അതില്‍ എന്റെ ഒരു കൂട്ടുകാരനുണ്ട് നീ അവനോട പോയി ഞാന്‍ വന്നിട്ടുണ്ടെന്ന് പറ..'
അത് കേട്ടപ്പോള്‍ എനിക്ക് അപകടം മണത്തു.
"സത്യം പറ ഏതാടാ ഈ പെണ്ണ്?
ഒളെന്തിനാ മുഖം കൂടി കാണിക്കാതെ കണ്ണ് മാത്രം കാട്ടി നിന്റെ പുറകെ കൂടിയിരിക്കുന്നത്?"
ഞാനും വിടാന്‍ ഭാവമില്ല അവനു മനസ്സിലായി.
"നീ നേരത്തെ കണ്ടില്ലേ അവളാണ് ഇത്.
ഞാന്‍ ഇന്നലെ ഹോസ്പിറ്റലില്‍ വന്നപ്പോള്‍ പരിജയപ്പെട്ടതാണ്.
നമ്മുടെ റൂമിന്റെ തൊട്ടടുത്ത റൂമിലെ രോഗിയുടെ ബന്ധുവാ.
ഇന്നലെ അവര്‍ക്ക് കൂട്ട് കിടക്കാന്‍ വന്നതാ... ..
അവള്‍ എന്തിനും റെഡിയാണ്......!"
തുടര്‍ന്ന് അവന്‍ അവളുടെ നാടും വീടും വീട്ടു പേരുമൊക്കെ പറഞ്ഞു ;പിന്നെ ഒരു അഭ്യര്‍ഥനയും,
"തിയെടരിനടുത്തുള്ള ആ ലോഡ്ജില്‍ എന്റെ ഒരു കൂട്ടുകാരനുണ്ട് നീ അവനോട് പോയി ഞങ്ങള്‍ വന്നിട്ടുണ്ടെന്ന് പറ ".
'ഞാന്‍ എന്താ നിന്റെ മാമാ പണി എടുക്കുന്നോനോ എനിക്ക് പറ്റില്ല.' ഞാന്‍ തറപ്പിച്ചു പറഞ്ഞു.
"എന്നാല്‍ നീ ലോഡ്ജിനു പുറത്തു ആളുണ്ടോയെന്നു നോക്ക്..... പ്ലീസ്".
'ഈ ജാതി പേടി ഉള്ളോനൊന്നും ഈ പണിക്കു നില്‍ക്കരുത് .. നീ നിന്റെ ആ കൂട്ടുകാരന് വിളിച്ചു ചോദിക്ക്....അല്ലാ ആരാ നിന്റെ യ കൂട്ടുകാരന്‍ ഞാന്‍ അറിയുമോ?
"അറിയും നമ്മുടെ നാട്ടുകാരനാണ് "
എന്നാല്‍ ഞാന്‍ അവനെ ഒന്ന് കണ്ടിട്ട് വരാം.
ഞാന്‍ ലോഡ്ജിലേക്ക് നടന്നു.
ആളെ കണ്ടതും ഞാന്‍ തിരിച്ചറിഞ്ഞു
അവന്‍ എന്നെയും.
എന്നെ കണ്ടപാടെ അവന്‍ പറഞ്ഞു.
"ലോഡ്ജിന്റെ മുതലാളി വന്നിട്ടുണ്ട് ....ഇപ്പോള്‍ പ്രശ്നമാ നീ അവനോട് പറ."
'ഞാന്‍ പറയില്ല. ഞാന്‍, ആരാ ഈ 'പരസഹായി' എന്ന് അറിയാന്‍ വന്നതാ...
അവന്‍ അവളെയും കൊണ്ട് പുറത്ത് നില്‍പ്പുണ്ട് നീ തന്നെ പറഞ്ഞോ'.
പിന്നെ അവന്‍ തന്നെ ഫോണില്‍ കൂടി കാര്യങ്ങള്‍ പറയുന്നത് കേട്ടു.
തിരിച്ചു വന്ന ഞാന്‍ കൂട്ടുകാരനെ കണ്ടില്ല...; അവളെയും.
മൊബൈലിലേക്ക് വിളിച്ചു
സ്വിച് ഓഫ്
എന്ത് ചെയ്യും .....ബൈക്ക് ഓടിച്ചു വീട്ടില്‍ പോകാന്‍ മാത്രം എനിക്ക് ധൈര്യമില്ല.
ബൈക്ക് അവിടെ ഇട്ടിട്ടു പോയാല്‍ ....?.
'പരസഹായിയെ' താക്കോല്‍ ഏല്പിക്കാന്‍ ചെന്നപ്പോള്‍ അവനും പോയി ഊണ് കഴിക്കാന്‍...
പിന്നെ ഒന്നും ആലോചിച്ചില്ല മൊബൈല്‍ സ്വിച് ഓഫാക്കി തിയെടരില്‍ കളിച്ചിരുന്ന ഏതോ ഒരു തല്ലിപ്പൊളി പടത്തിനു കയറി ഞാന്‍ .........
പടം വിട്ടു പുറത്തിറങ്ങിയപ്പോള്‍
പുറത്തുണ്ട് അവന്‍....
"എന്തിനാട പന്നീ മൊബൈല്‍ സ്വിച്ച് ഓഫ് ചെയ്തിരിക്കുന്നത്?
ഞാന്‍ വന്നിട്ട് അര മണിക്കൂറായി.. പിന്നെ അകത്തു ബൈക് കണ്ടപ്പോള സമാധാനമായത്."
'എന്റെ മൊബൈലും സ്വിച്ച് ഓഫ് ആകുമെന്ന് മനസ്സിലായില്ലേ..?
എവിടെയായിരുന്നു ഇത്രയും നേരം .?
എവിടെ അവള്‍ .. ആ പതിവ്രത?
അതിനു അവന്‍ തന്ന മറുപടി എഴുതാന്‍ എനിക്ക് ഇനിയും മൂന്നു നാല് ബ്ലോഗ് തികയുമോ എന്ന് സംശയമാണ്.
നിങ്ങളില്‍ പലര്‍ക്കും അത് അറിയാന്‍ താല്പര്യവുമുണ്ടാകും എന്ന്‍ എനിക്ക് നല്ലപോലെ അറിയാം. ക്ഷമിക്കുക.....ഏതോ ഒരു സിനിമയില്‍ ജഗദീഷ് പറഞ്ഞ പോലെ....... "സഗജനീകരിക്കുക".
പിന്നീട് ഞാന്‍ യാദൃശ്ചികമായി പരിജയപ്പെട്ട ഒരു ആളോട് ആ പെണ്ണിനെ കുറിച്ച അന്യോഷിച്ചു. അവരെ കുറിച്ചും, ആ വീട്ടുകാരെ കുറിച്ചും നല്ലതേ അയാള്‍ക്ക് പറയാനുണ്ടായിരുന്നുള്ളൂ.......നല്ല കുടുംബം ...നല്ല തറവാട്.
അവളുടെ വിവാഹം കഴിഞ്ഞതാണ്.
ഒരു കുഞ്ഞുണ്ട് .... ഭര്‍ത്താവ് പെട്ടന്ന് എന്തോ അസുഖത്തല്‍ മരണപ്പെട്ട ഒരു കഥയും അയാള്‍ പറഞ്ഞു......
എന്തായാലും,
ഭര്‍ത്താവ് മരിച്ച ഭാര്യമാര്‍ക്ക് അഴിഞ്ഞാടാനും,
ആണെന്നോ പെണ്ണെന്നോ വ്യത്യാസമില്ലാതെ,
നെറികെട്ട ജീവിതം നയിച്ച് സമൂഹത്തില്‍ മുഖം മിനുക്കി നടക്കുന്നവര്‍ക്കും.
പര്‍ദ്ദ ഇന്നൊരു മറയാണ്..... അനുഗ്രഹമാണ്....
എന്നാല്‍,
പര്‍ദയുടെ പവിത്രത അറിയാത്ത ഇജ്ജാതി വര്‍ഗ്ഗങ്ങളുടെ,
കൊള്ളരുതായ്മകളിലൂടെയും ...
അനാവശ്യ വിവാദങ്ങളിലൂടെയും....,
ഇസ്ലാമിന്റെ മൂല്യങ്ങളെ മുറുകെപ്പിടിച്ചു ജീവിക്കുന്ന വിശ്വാസികള്‍ക്കും ...
അവരുടെ പര്‍ദ്ദ ധരിച്ചു സ്കൂളില്‍ പോകുന്ന കുഞ്ഞുങ്ങള്‍ക്കും വരെ പര്‍ദ്ദ ഇന്നൊരു ഭാരമാകുകയാണ്.....
വാല്‍കഷണം
എന്റെ കൂട്ടുകാരനെ ഞാന്‍ ഒരിക്കലും ന്യായീകരിക്കുന്നില്ല.
എന്നാലും , ഒരൊറ്റ രാത്രിയിലെ ഏതാനും മിനുട്ടുകള്‍ക്കിടയിലെ പരിജയപ്പെടല്‍ കൊണ്ട് .....
...................................................ബാകി നിങ്ങള്‍ ഊഹിച്ചെടുത്തു പൂരിപ്പിക്കുമല്ലോ.
0 അഭിപ്രായ(ങ്ങള്‍):
Post a Comment