Monday, December 13, 2010

18 അന്നും ഇന്നും

ബാലന്‍ മാഷ്‌ നേരത്തെ തന്നെ സ്കൂളിലേക്ക് നടന്നു. ഇന്ന് മാഷിന്‍റെ ദിവസമാണ്. പുത്തനുടുപ്പും പുതിയ ബാഗും കുടകളുമൊക്കെയായി വിദ്യാര്‍ഥികള്‍  വിദ്യാലയത്തില്‍ ഒരു വസന്തം തീര്‍ക്കുമ്പോള്‍ മാഷും അവര്‍ക്കിടയിലുണ്ടാവും...; തന്‍റെ പ്രായം മറന്ന്...പ്രായത്തിന്‍റെ അവശതകള്‍ മറന്ന്. മാഷിനു കുട്ടികള്‍ എന്ന് വെച്ചാല്‍ ജീവനാണ്. അതുകൊണ്ടാണ് ഒന്നാം ക്ലാസ്സിലേക്ക് എന്നും ഒന്നാമതായി ബാലന്‍ മാഷ് തന്നെ കടന്നു ചെല്ലുന്നത്. വിദ്യ എന്ന രണ്ടക്ഷരത്തിന്‍റെ  അനന്തമായ പൊരുള്‍ നേടാനെത്തി അപരിചിതത്തിന്‍റെ   നാല് ചുമരുകള്‍ക്കിടയില്‍  കരഞ്ഞും ചിരിച്ചും കൂകി വിളിച്ചും ബഹളം വെക്കുന്ന കുഞ്ഞുങ്ങളെ ഒരു നോട്ടം കൊണ്ടോ ഭാവം കൊണ്ടോ മാഷ് കീഴടക്കും. ഇന്നും...