
(മുന്‍പ് അച്ചടിമഷി പുരണ്ട എന്റെ മറ്റൊരു കഥ )
തുറന്നിട്ട ജനലിനോട് ചേര്‍ന്ന്ഇരിക്കുകയായിരുന്നു അവള്‍..
നേര്‍ത്ത കാറ്റ് അവളുടെ അടക്കമില്ലാത്ത മുടിയിഴകളെ മാടിയൊതുക്കാന്‍ ശ്രമിച്ചു -കൊണ്ടിരുന്നു.
പുറത്തു കനത്ത ഇരുട്ട് .
ഭയപ്പെടുത്തുന്ന ആ അന്ധകാരം തന്റെ- മനസ്സിലേക്കും ......?
ഇല്ല,
മനസ്സിലെ ഇരുളിന് നിറങ്ങളുണ്ട്...
സ്വപ്നങ്ങളുടെ കൂട്ടുണ്ട്...
ജുമൈലാക് ഉറക്കം നഷ്ടമാവുകയായിരുന്നു . അതും മാസങ്ങള്‍ക് ശേഷം....
കാരണം അയാള് തന്നെയായിരുന്നു.
വീണ്ടുമൊരു കൂടിക്കാഴ്ച ....!
അതാഗ്രാഹിച്ചതായിരുന്നില്ല അവള്‍ .
പക്ഷെ , ഒരു നോക്ക് കണ്ടപ്പോള്‍ ..
എന്തോ ഒരു മനസ്‌ചാഞ്ചല്യം....