Wednesday, June 12, 2013

7 തല തിരിഞ്ഞ വീഡിയോ 'തിരി'ചെടുക്കാന്‍ ..സാധാരണയായി നമ്മുടെ വീട്ടില്‍ വല്ല  പാര്‍ടിയും മറ്റും നടക്കുകയാണെങ്കില്‍
കയ്യില്‍ കിട്ടിയ ക്യാമറ കൊണ്ടും മൊബൈല്‍ കൊണ്ടും   തലങ്ങും   വിലങ്ങും നമ്മള്‍ ഫോട്ടോയും വീഡിയോയും എടുക്കും.      പരിപാടിയൊക്കെ കഴിഞ്ഞു നമ്മള്‍ വീഡിയോസ് കമ്പ്യൂട്ടറില്‍ പ്ലേ ചെയ്തു          നോക്കുമ്പോഴായിരിക്കും വീഡിയോ പലതും തല ചെരിഞ്ഞതായി കാണുന്നത്.      
ഇവനെ നമുക്കൊന്ന് ക്ലിയര്‍ ആക്കി  എടുക്കാന്‍ എന്ത് ചെയ്യണമെന്ന് നോക്കാം.

ഒന്നാമത്തെ ഓപ്ഷന്‍ .

നമ്മുടെ മിക്ക പേരുടെയും പീസിയില്‍ മൂവി മൈകര്‍ എന്നൊരു സോഫ്റ്റ്‌വെയര്‍ ഉണ്ടായിരിക്കും. 
ഇല്ലെങ്കില്‍ ഇവിടെ ക്ലിക്കി ആ സോഫ്റ്റ്‌വെയര്‍ ഡൌണ്‍ലോഡ് ചെയ്തു 
ഇന്‍സ്റ്റോള്‍ ചെയ്യുക.ശേഷം സോഫ്റ്റ്‌വെയര്‍ ഓപ്പണ്‍ ചെയ്യുക .

ശേഷം വരുന്ന ചിത്രത്തില്‍ കാണുന്ന വിന്‍ഡോയില്‍ റെഡ് മാര്‍ക്ക് ചെയ്തിരിക്കുന്ന ആട് ഫോട്ടോസ് ആന്‍ഡ്‌ വീഡിയോസ് എന്നതില്‍ ക്ലിക്ക് ചെയ്ത് നമുക്ക് ആവശ്യമായ വീഡിയോ പീസിയില്‍ എവിടെയാണോ അവിടെ പോയി സെലക്ട്‌ ചെയ്യുക .
താഴെ കാണുന്നത് പോലെ, അപ്പോള്‍ ഇങ്ങനെ ഒരു വിന്‍ഡോ വരും.


അതില്‍ റെഡ് മാര്‍ക്ക് ചെയ്ത ഭാഗത്ത് റോട്ടെററു ലെഫ്റ്റ് , റൈറ്റ് എന്ന് കാണാം അതില്‍ ക്ലിക്ക് ചെയ്ത്  വീഡിയോ   നിങ്ങള്‍ക്ക് വേണ്ട പോസോഷനിലെക് മാറ്റി സേവ് ചെയ്യുക. സേവ് ചെയ്യുന്നത് താഴെ ചിത്രത്തില്‍ നോക്കുക.
രണ്ടാമത്തെ ഓപ്ഷന്‍ :

ഈ സോഫ്റ്റ്‌വെയറും നങ്ങളുടെ കമ്പ്യൂട്ടറില്‍ ചിലപ്പോള്‍ ഉണ്ടായിരിക്കും  വീ എല്‍ സീ പ്ലയെര്‍ . ഇല്ലെങ്കില്‍ ഇവിടെ ക്ലിക്ക് ചെയ്ത് ഇന്‍സ്റ്റോള്‍ ചെയ്യുക.
പിന്നെ നിങ്ങള്‍ക്ക് ആവശ്യമായ വീഡിയോയില്‍ വെച്ച് മൌസിന്‍റെ വലതു ഭാഗം ക്ലിക്ക് ചെയ്തു  ഓപ്പണ്‍ വിത്ത്  വീ എല്‍ സീ പ്ലയെര്‍ കൊടുക്കുക.
അപ്പോള്‍ നിങ്ങളുടെ തല തിരിഞ്ഞ വീഡിയോ പ്ലേ ആകും.

ശേഷം ചിത്രത്തില്‍ കാണുന്നത് പോലെ ചെയ്യുക.


ടൂള്സില്‍ ക്ലിക്ക് ചെയ്യുക.
എഫെക്റ്റ് ആന്‍ഡ്‌ ഫില്‍റ്റെര്‍ എന്നത് സെലക്ട്‌ ചെയ്യുക.
പിന്നെ വീഡിയോ എഫ്ഫക്റ്റ്‌  ക്ലിക്ക് ചെയ്ത് 
ട്രാന്‍സ്ഫോം എന്നതില്‍ ശരിയിട്ടു താഴെ വീഡിയോയുടെ പൊസിഷന്‍ സെലക്ട്‌ ചെയ്യുക.


മൂന്നാമത്തെ ഓപ്ഷന്‍ :

ഇവിടെ ക്ലിക്കി ഈ സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റോള്‍ ചെയ്യുക.
ഇതൊരു വീഡിയോ കണ്‍ വെര്‍ടര്‍  സോഫ്റ്റ്‌വെയര്‍ കൂടിയാണ് .
നിങ്ങള്‍ക്ക് ഇഷ്ട്ടപ്പെട്ട  ഫോര്മാടിലെക് വീഡിയോ ചേഞ്ച്‌ ചെയ്യാം... 
ശേഷം താഴെ വീഡിയോയില്‍ കാണുന്നതുപോലെ ചെയ്യുക..


Saturday, June 8, 2013

7 ടാബ്ലെറ്റ്‌ റീസെറ്റ് ചെയ്യാന്‍ ...

                       നമ്മളില്‍ പലരും ഇന്ന് പല വിധ ആന്ട്രോയിട് ടാബുലറ്റ്‌ കളും 
ഉപയോഗിക്കുന്നവരാണ്.എന്നാല്‍ പലപ്പോഴും അവ പ്രോപര്‍ ആയി വര്‍ക്ക്‌ ചെയ്യാതെ വരും. ഉദാഹരണം,
ബൂട്ടിന്‍ഗ് നടക്കാതിരിക്കുക.
ബൂട്ട് ആയി ജി മെയില്‍ അക്കൌണ്ട് വെരിഫിക്കേഷന്‍ ചോദിച്ചു നില്‍ക്കുക
വര്‍ക്കിംഗ്‌ സമയത്ത് ഹാന്‍ങ്ങ് ആവുക. etc...,
ഇങ്ങനെ വരുമ്പോള്‍ പലപ്പോഴും നമുക്ക് ടാബ്  റീസെറ്റ് ചെയ്യുകയോ, സിസ്റ്റം സോഫ്റ്റ്‌വെയര്‍ റീ ഇന്‍സ്റ്റോള്‍ ചെയ്യുകയോ ആവശ്യമായി വരും.
അതെങ്ങനെ എന്ന് നമുക്ക് നോക്കാം...
ബ്രാണ്ടട് ആയതും അല്ലാത്തതുമായി ഒരുപാട് ടാബുകള്‍ ഇന്ന് മാര്‍ക്കറ്റില്‍ അവൈലബ്ള്‍ ആണ്.
ചൈന ടാബുകള്‍ തന്നെ എത്ര തരമുണ്ട്..?
എക്സ് ടച്ച്‌ , വി ടച്ച്‌, ടച്ച്‌ മേറ്റ്‌ ,എച് സീ എല്‍,ഐനിക്സ്,എക്സ്പോട്......,
അത് കൊണ്ട് തന്നെ എല്ലാ ടാബുകളെ കുറിച്ചും ഇവിടെ പറയാന്‍ ബുദ്ധിമുട്ടാണ്.എന്നാലും ഒരു വിധം എല്ലാ ടാബുകളും റീ സെറ്റ് ചെയ്യുന്നത് ഒരുപോലെയൊക്കെ തന്നെയാണ്.
നമുക്ക് വിഷയത്തിലേക് കടക്കാം.

1:    ടാബ് ചെറിയ ഹാങ്ങിംഗ് ഉള്ളതായി തോന്നുകയോ ബൂട്ട് ആവാന്‍ താമസം നേരിടുകയോ ചെയ്താല്‍ ചെറിയ തോതില്‍ നമുക്ക് ആദ്യം ഒന്ന് റീസെറ്റ് ചെയ്തു നോക്കാം.അതിനു നമ്മള്‍ ചെയ്യേണ്ടത് ടാബിന്റെ വശങ്ങളില്‍ എവിടെ എങ്കിലും ആയി ചെറിയൊരു ഹോള്‍ ഉണ്ടാകും അത് കണ്ടെത്തി (പലതിലും റീസെറ്റ് എന്ന് എഴുതിക്കാണും)അതില്‍ ചെറിയൊരു പിന്നുകൊണ്ട്, ടാബ്  റീ സ്ടാര്ട്ട് ആയി വരുന്നത് വരെകുത്തിപ്പിടിക്കുക. 


                    
                  


കുത്തി പ്പിടിക്കുംപോള്‍   റീ സെറ്റ് ഹോള്‍ തന്നെയല്ലേ എന്ന് ശ്രദ്ധിച്ചുനോക്കുക. കാരണം മൈക്ക് ഹോളും റീസെറ്റ് ഹോളും കണ്ടാല്‍ ഒരുപോലിരിക്കും.പിന്നെ മൈക് ഡാമേജ് ആയാല്‍ നമ്മ ഉത്തരവാദി ആയിരിക്കില്ല.പിന്നൊരു കാര്യം ചില ടാബില്‍ ഇങ്ങനൊരു സംഭവമേ ഉണ്ടാവില്ല.

2:   ഇനി നോര്‍മല്‍ ബൂടിംഗ് നടക്കുന്ന ഒരു ടാബ് ഫാക്ടറി റീസെറ്റ് ചെയ്യാന്‍ താഴെ ചിത്രത്തില്‍ കാണുന്ന ഓപ്ഷനില്‍ പോയാല്‍ മതി.
ഇങ്ങനെ ചെയ്യുമ്പോള്‍ നിങ്ങളുടെ ടാറ്റ ബാക്ക് അപ് എടുക്കാനുള്ള ഓപ്ഷനും കാണാവുന്നതാണ്.  ടാറ്റ മെമ്മോറി കാര്‍ഡി ലേക്ക് ബാക്ക് അപ്പ്‌ എടുത്ത് മെമ്മോറി കാര്‍ഡ്‌ റീ മോവ് ചെയ്ത് റീസെറ്റ് ചെയ്യുക.
ഇത്രയും നമ്മള്‍ പറഞ്ഞത് അധികം പരിക്ക് പറ്റാത്തതും ബൂട്ട് ആവുന്നതുമായ ടാബുകളെ കുറിച് ആണ്.

ഇനി തീരെ ബൂട്ട് ആവാത്തതും ഓ എസ് (ആന്ട്രോയിട് സോഫ്റ്റ്‌വെയര്‍)))}നഷ്ടമായതുമായ ടാബ് എങ്ങനെ റീസെറ്റ് ചെയ്യും എന്നും ,അതില്‍ എങ്ങനെ ആന്ട്രോയിട് ഇന്‍സ്റ്റോള്‍ ചെയ്യും  എന്നും നമുക്ക് നെക്സ്റ്റ് പോസ്റ്റില്‍ നോക്കാം...


0 Type anywhere in your language

താഴെ ഉള്ള ലിങ്കില്‍ പോയി നിങ്ങള്‍ക്ക് വേണ്ട ഭാഷ 
ഡൌണ്‍ ലോഡ് ചെയ്ത് ഇന്‍സ്റ്റോള്‍ ചെയ്യുക .
പിന്നെ ആള്‍ട്ട് പ്ലസ്‌ ഷിഫ്റ്റ്‌ കീ പ്രസ്‌ ചെയ്ത് നിങ്ങള്‍ക് വേണ്ട ഭാഷ സെലക്ട്‌ ചെയ്തു യൂസ് ചെയ്യുക.. 
ഇവടെ ക്ലിക്കൂ