
(കുട്ടിക്കഥ)
കല്യാണപുരിയിലെ രാജാവായിരുന്നു കല്യാണവര്‍ദ്ധന്‍.
നാളുകളായി അദ്ദേഹം വളരെ ദുഖിതനായിരുന്നു.കാരണം മറ്റൊന്നുമല്ല, കല്യാണ പുരിയില്‍ നിന്നും കുറച്ചു അകലെയായി കല്യാണക്കാപ്പ് എന്നൊരു സ്ഥലമുണ്ട്. അവിടെ കൊട്ടാരം വക വലിയൊരു തോട്ടമുണ്ട്. തോട്ടത്തിലെ ഫല വൃക്ഷങ്ങളില്‍ നിന്ന് രാത്രി കാലങ്ങളില്‍ കായ്കനികള്‍ മോഷണം പോവുന്നു.
രാവും പകലും ഒരുപോലെ ഭടന്മാരെ കാവല്‍ നിര്‍ത്തിയിട്ടും കള്ളന്മാരെ പിടിക്കുന്നവര്‍ക്ക് ആയിരം സ്വര്‍ണ നാണയങ്ങള്‍ വാഗ്ദാനം ചെയ്തിട്ടും കള്ളന്മാരുടെ പൊടിപോലും കിട്ടിയില്ല. പിന്നെങ്ങനെ രാജാവ് ദുഖിതന്‍ ആവാതിരിക്കും..?
രാജാവിന്‍റെ ദുഃഖം കണ്ടറിഞ്ഞ മന്ത്രി കുമാരന്‍ ഒരു തീരുമാനത്തിലെത്തി....