
(ലേറ്റ് ആയൊരു മീറ്റ് വിസ്താരം )
കൂട്ടുകാര്‍ പല വിധമുണ്ട്.
ബാല്യത്തിലും കൌമാരത്തിലും യൊവ്വനത്തിലുമൊക്കെയായി
കൂട്ടുകൂടിയവര്‍ .ചിലര്‍ കാണുമ്പോഴേക്കും ഓടി വന്നു കെട്ടിപ്പിടിക്കുന്നവര്‍.,ചിലര്‍ ഒരു പുഞ്ചിരി കൊണ്ട് മാത്രം പരിചയം പുതുക്കുന്നവര്‍, മറ്റു ചിലരാകട്ടെ തട്ടിത്തടഞ്ഞു ദേഹത്ത് വന്നു വീണാല്‍ പോലും ചാടി എണീറ്റു കണ്ട ഭാവം നടിക്കാതെ നടന്നകലുന്നവര്‍.ഇക്കൂട്ടത്തില്‍ പെട്ട ഒരുവനെ ഇക്കഴിഞ്ഞ ലീവിന് ഞാന്‍ നാട്ടില്‍ പോയപ്പോള്‍ കണ്ടു. എന്നോട് മാത്രമല്ല പലരോടും അവന്‍ അങ്ങനെയാണെന്ന് ഞാന്‍ അറിഞ്ഞു. കാരണം മറ്റൊന്നുമല്ല അവനിപ്പോള്‍ നാട്ടിലെ ഒരു കൊച്ചു പ്രമാണിയാണ്. പണം മനുഷ്യനെ വെറും പിണമാക്കുന്നു എന്നത് എത്ര വലിയ സത്യം. രണ്ടു മാസങ്ങള്‍ക്ക്...