
(മുന്‍പ് പ്രസിദ്ധീകരിച്ച എന്റെ ഒരു കുഞ്ഞു കഥ )
വല്ല്യു മ്മയെ കുറിച്ച് ഓര്‍ത്തപ്പോള്‍ ഷാനു മോന്റെ കണ്ണുകള്‍ നിറഞ്ഞു തുളുമ്പി.
എന്നും ഇമ്പമുള്ള പാട്ടുകള്‍ പാടി തരാറുള്ള വല്യുമ്മ . ആയിരത്തൊന്നു രാവുകളിലെ സുല്‍ത്താന്മാരുടെ യും , ധീരരായ ഖലീഫ മാരുടെയും കഥ കള്‍ പറഞ്ഞു തരാറുള്ള വല്യുമ്മ .
വല്ല്യുമ്മ യെ ഇന്ന് ആര്‍ ക്കും വേണ്ട.
ഉമ്മാക്ക് വേണ്ട
മൂത്തുമ്മക്കു വേണ്ട
മാമന്‍ മാര്‍ക്കും വേണ്ട
അവര്‍ക്കൊക്കെ തിരക്കാണ്. ജീവിക്കാനുള്ള തിരക്ക്.
അതിനിടയില്‍ വല്ല്യുമ്മ അവര്‍ക്കൊരു ഭാരമാണ് . അത് കൊണ്ടാണല്ലോ ...