Tuesday, February 26, 2013

13 മാണിക്യക്കല്ല്

(മുന്‍പ്  അച്ചടിമഷി  പുരണ്ട എന്റെ മറ്റൊരു  കഥ )  തുറന്നിട്ട  ജനലിനോട്‌  ചേര്‍ന്ന്ഇരിക്കുകയായിരുന്നു  അവള്‍..  നേര്‍ത്ത കാറ്റ്  അവളുടെ അടക്കമില്ലാത്ത മുടിയിഴകളെ  മാടിയൊതുക്കാന്‍ ശ്രമിച്ചു -കൊണ്ടിരുന്നു. പുറത്തു കനത്ത ഇരുട്ട് . ഭയപ്പെടുത്തുന്ന ആ അന്ധകാരം തന്റെ- മനസ്സിലേക്കും ......? ഇല്ല,  മനസ്സിലെ ഇരുളിന് നിറങ്ങളുണ്ട്... സ്വപ്നങ്ങളുടെ കൂട്ടുണ്ട്... ജുമൈലാക്  ഉറക്കം നഷ്ടമാവുകയായിരുന്നു . അതും മാസങ്ങള്‍ക് ശേഷം.... കാരണം അയാള് തന്നെയായിരുന്നു. വീണ്ടുമൊരു കൂടിക്കാഴ്ച ....! അതാഗ്രാഹിച്ചതായിരുന്നില്ല  അവള്‍ .  പക്ഷെ , ഒരു നോക്ക് കണ്ടപ്പോള്‍ .. എന്തോ ഒരു മനസ്‌ചാഞ്ചല്യം....

Sunday, February 17, 2013

9 മണ്ഡോദരന്‍റെ മണ്ടത്തരങ്ങള്‍

മുന്‍പ്‌  അച്ചടി മഷി പുരണ്ട മറ്റൊരു കുഞ്ഞു കഥ  ഫോട്ടോ യില്‍ ക്ലിക്കി സൂം ചെയ്തു വായിക്കുക.... ...

Thursday, February 14, 2013

18 ആകാശത്തിലെ പറവകള്‍ ......

(മുന്‍പ്  പ്രസിദ്ധീകരിച്ച എന്റെ ഒരു കുഞ്ഞു കഥ ) വല്ല്യു മ്മയെ  കുറിച്ച്  ഓര്‍ത്തപ്പോള്‍  ഷാനു മോന്റെ  കണ്ണുകള്‍  നിറഞ്ഞു തുളുമ്പി. എന്നും  ഇമ്പമുള്ള പാട്ടുകള്‍ പാടി തരാറുള്ള വല്യുമ്മ . ആയിരത്തൊന്നു  രാവുകളിലെ സുല്‍ത്താന്മാരുടെ യും , ധീരരായ ഖലീഫ മാരുടെയും  കഥ കള്‍  പറഞ്ഞു തരാറുള്ള വല്യുമ്മ . വല്ല്യുമ്മ യെ ഇന്ന് ആര്‍ ക്കും വേണ്ട. ഉമ്മാക്ക് വേണ്ട  മൂത്തുമ്മക്കു വേണ്ട  മാമന്‍ മാര്‍ക്കും   വേണ്ട അവര്‍ക്കൊക്കെ തിരക്കാണ്. ജീവിക്കാനുള്ള തിരക്ക്. അതിനിടയില്‍ വല്ല്യുമ്മ അവര്‍ക്കൊരു  ഭാരമാണ് . അത് കൊണ്ടാണല്ലോ ...