
കോഴികളെ കാണുന്നതേ അവനു ഭയമായിരുന്നു.
കോഴി എന്ന് മാത്രം പറഞ്ഞാല്‍ പോരാ പൂവന്‍കോഴി എന്ന് തന്നെ പറയണം.
അതും ഒരു തരം അരിശം കലര്‍ന്ന ഭയം.
ചിരവപ്പല്ല് പോലുള്ള പൂവും
അരിവാള് പോലുള്ള അങ്ക വാലും
പുലി നഖത്തിന് സമാന്തരമായ കൊക്കും പൂര്‍ണമായി കാണും മുന്‍പേ അവന്‍ തിരിഞ്ഞു ഓടുമായിരുന്നു.
ചിലപ്പോഴൊക്കെ അവന്‍ തിരിഞ്ഞു നിന്ന് കല്ലുകള്‍ പെറുക്കിയെടുത്തു ധീരത പ്രകടിപ്പിക്കും.
ഒരിക്കല്‍ അവന്‍റെ ധീരതയ്ക്ക് ഇരയായ കോഴിയുടെ പോറ്റമ്മ കേസ് പറഞ്ഞു വന്നു.
ഉമ്മയുടെ മുഖം ഇരുളുന്നത് അവന്‍ കണ്ടു.
പക്ഷെ ഒന്നും പറഞ്ഞില്ല.
അവനൂഹിച്ചു ആ മൌനത്തിനു പിന്നിലെ വികാരം.
അയല്‍ വീടുകളിലെ അടുക്കളകളില്‍ ഉമ്മയും പെങ്ങമ്മാരും നിരങ്ങി ക്കിട്ടിയ...