Tuesday, February 26, 2013

13 മാണിക്യക്കല്ല്

(മുന്‍പ്  അച്ചടിമഷി  പുരണ്ട എന്റെ മറ്റൊരു  കഥ )


 തുറന്നിട്ട  ജനലിനോട്‌  ചേര്‍ന്ന്ഇരിക്കുകയായിരുന്നു  അവള്‍.. 
നേര്‍ത്ത കാറ്റ്  അവളുടെ അടക്കമില്ലാത്ത മുടിയിഴകളെ  മാടിയൊതുക്കാന്‍ ശ്രമിച്ചു -കൊണ്ടിരുന്നു.
പുറത്തു കനത്ത ഇരുട്ട് .
ഭയപ്പെടുത്തുന്ന ആ അന്ധകാരം തന്റെ- മനസ്സിലേക്കും ......?
ഇല്ല, 
മനസ്സിലെ ഇരുളിന് നിറങ്ങളുണ്ട്...
സ്വപ്നങ്ങളുടെ കൂട്ടുണ്ട്...
ജുമൈലാക്  ഉറക്കം നഷ്ടമാവുകയായിരുന്നു . അതും മാസങ്ങള്‍ക് ശേഷം....
കാരണം അയാള് തന്നെയായിരുന്നു.
വീണ്ടുമൊരു കൂടിക്കാഴ്ച ....!
അതാഗ്രാഹിച്ചതായിരുന്നില്ല  അവള്‍ . 
പക്ഷെ , ഒരു നോക്ക് കണ്ടപ്പോള്‍ ..
എന്തോ ഒരു മനസ്‌ചാഞ്ചല്യം. ഖബറടക്കിയ കനവുകള്‍ക്കു വീണ്ടും ചിറകു മുളച്ചത് പോലെ....
ലേബര്‍ റൂമില്‍ നിന്നും പുറത്തിറങ്ങിയതായിരുന്നു അവള്‍ .മുന്നില്‍ അയാള്‍ ...!
മനസ്സ് പിടഞ്ഞു ..ഹൃദയം നീറി..
ക്ഷണാര്‍ധം, പതര്‍ച്ചയില്‍ നിന്നും മുക്തി നേടിയ അവള്‍ ഇമകള്‍ ഇറുകെ പൂട്ടി മുന്നോട്ട് നടന്നു.
ഇനിയൊരു തവണ കൂടി  അയാള്‍ കണ്മുന്നില്‍ പെടരുത്. അവള്‍ ദൃഡ നിശ്ചയമെടുത്തു . പക്ഷെ ഒന്നല്ല ഒരുപാട് തവണ അയാള്‍ അവളുടെ മുന്നിലൂടെ ഉഴറി നടന്നു . 
കാരണം, അയാളുടെ ഭാര്യ ലബര്‍ റൂമില്‍ ആയിരുന്നു....!  
ആ അറിവ് അവളെ തീര്‍ത്തും അവശയാക്കി മിഴികളില്‍ സന്താപത്തിന്റെ കരി നിഴല്‍ വീണു.
കാലുകള്‍ക്ക് വര്‍ദ്ധിച്ച ഭാരം .
മനസ്സിന്റെ കടിഞ്ഞാണ്‍ നഷ്ടമാവുകയാണ്‌ .
ഇനി ഇവിടെ നിന്നുകൂടാ ....
അവള്‍ മനപ്പൂര്‍വം ലബര്‍ റൂമില്‍ നിന്നും പിന്‍മാറി 
ദ്രെസ്സിംഗ് റൂമില്‍ ഇരിക്കുമ്പോള്‍ മനം നിറയെ ജാഫരുമായുള്ള വിവാഹ നാളുകള്‍ ആയിരുന്നു.
"ജുമൈല ഭാഗ്യം ഉള്ളവള്‍ ആണ്. 
പൊന്നും പണോം തൂക്കി കൊടുക്കാതെ മൊഞ്ചു ഉള്ളൊരുപുയ്യാപ്ളെനെ കിട്ട്യോലോ .."-നിക്കാഹിനു മുന്പ് കൂട്ടുകാരികള്‍ പറയുമായിരുന്നു.
അവരുടെ വാക്കുകളില്‍ മുറ്റി നില്‍ക്കുന്ന നിരാശ ഇത്തിരി കുശുമ്പും...
ജുമൈലാക്ക് എന്തിന്റെ കുറവാ ...ഞങ്ങള്‍ കുറെയെണ്ണം ഇവിടെ പൊന്നും പണോം ഇല്ലാണ്ട് നില്‍ക്കുമ്പോള്‍ എന്നാ ഭാവമായിരുന്നു അവര്‍ക്ക്.
ന്നാലും ജാഫര്‍ ജുമൈലാന്റെ സ്വകാര്യ കിബുറു തന്നെയായിരുന്നു.
യത്തീമാനെങ്കിലും  മാന്യമായ തൊഴില്‍,
 നാലക്ക ശമ്പളം , യാതൊരു ദുസ്വഭാവവും കേട്ടിടത്തോളം  ഇല്ല. നിക്കാഹു കഴിഞ്ഞ ആദ്യ നാളുകളില്‍ അവളുടെ സന്തോഷത്തിനു അതിരുകള്‍ ഇല്ലായിരുന്നു. ക്രമേണ ആ സ്വപ്‌നങ്ങള്‍ ഒരു കുഞ്ഞിലേക്ക് വഴിമാറി..പക്ഷെ പടച്ചോന്റെ ക്രൂരമായ വിധിക്ക് മുന്‍പില്‍ എല്ലാ ഡോക്ടര്‍ മാരും  കൈ മലര്‍ത്തി.
ജാഫറിന്റെ കണ്ണുകളിലെ തിളക്കം നഷ്ടപ്പെട്ടത് കണ്ടാവണം ഒരിക്കല്‍ അവള്‍ പറഞ്ഞത്..
"ഇക്ക മറ്റൊരു വിവാഹം ചെയ്യണം "- ആദ്യമൊക്കെ കുറെ എതിര്‍ത്തെങ്കിലും പിന്നീട് ജാഫറിന്റെ എതിര്‍പ്പിനു ശക്തി കുറഞ്ഞു.
അങ്ങനെയാണ് രജീനയെ പെണ്ണ് കാണാന്‍ ചെന്നത്.
"ഭര്‍ത്താവിന്റെ രണ്ടാം കെട്ടിന് പെണ്ണ് കാണാന്‍ ആദ്യ ഭാര്യയും കൂടെ വരിക."- രജീനയുടെ വീട്ടുകാര്‍ക്ക് ഇതില്‍ പരം അത്ഭുതം ഉണ്ടായിരുന്നില്ല .
ഞങ്ങള്‍ക്കിടയിലെ മനപ്പൊരുത്തം കണ്ടാവണം മറ്റൊന്നും ചിന്തിക്കാതെ അവരും വിവാഹത്തിനു സമ്മതിച്ചത്.
നിക്കാഹു കഴിഞ്ഞു ..പ്രഥമ രാത്രി..,
രജീനയെ മണിയറയിലേക്ക് തള്ളി വിടുമ്പോള്‍ അറിയാതെ പോലും തന്റെ അകതാരില്‍ ഒരു നൊമ്പരം അനുഭവേദ്യമായോ ..?
ഒരിക്കലുമില്ല .പക്ഷെ ,
ഒരു സമാന്തര ഗതി തന്നെ തനിക്കു വന്നുവോ ...?
വെറുമൊരു അടുക്കളക്കാരിയുടെ സ്ഥാനത്തേക്ക്  തന്റെ ഭാര്യാ സങ്കല്പം കൂപ്പു കുത്തിയതിനു അവള്‍ ആയിരുന്നില്ലേ കാരണം ..രജീന..? 
അതെ ,
അവളുടെ കര വിരുതില്‍ ജാഫര്‍ പോലും ഒരു കളിപ്പാവ ആയി മാറുകയായിരുന്നു.
ഒരിക്കല്‍ വീട്ടില്‍ കൊണ്ട് വിട്ടു 'വരാം ' എന്ന് പറഞ്ഞു പോയ ജാഫറിനെ പിന്നെ കണ്ടില്ല .
പിന്നെടെന്നോ പള്ളിയിലേക്ക് കത്ത് വന്നു അയാള്‍ക്ക്‌ ബന്ധം ഒഴിയണം പോലും...
"ന്റെ മോളെ ഇബിടുന്നാരും  ഒഴിവക്കൂലല്ലൊ   ..."- ബാപ്പാന്റെ സ്വരമാണ് എന്നും പിടിച്ചു നിര്‍ത്തിയത്. മടങ്ങി വരാന്‍ ഇടയില്ലാത്ത ഭര്‍ത്താവെന്ന നേര്‍ത്ത നൂലിഴയില്‍ പിടിച്ചു നില്‍ക്കാന്‍ ശ്രമിച്ചു.പക്ഷെ,   
വന്നു കയറിയ നാത്തൂന്‍ മാര്‍ക്കും താനൊരു അധിക  പറ്റാ ണെന്ന്  മനസ്സിലാക്കിയത് മുതലാണ്‌ ഒരു തൊഴിലിനു വേണ്ടി ഉള്ള അലച്ചില്‍ തുടങ്ങിയത്..
പിന്നീട് നഴ്സിംഗ് പഠിച്ചു..
ഹോസ്പിറ്റലില്‍ കയറി...
അതോടെ നാതൂന്മാര്‍ക്കും താന്‍ പ്രിയപ്പെട്ടവള്‍ ആയി..   പലപ്പോഴും വീട്ടുകാര്‍ മറ്റൊരു നിക്കാഹിനു നിര്‍ബന്ധിച്ചു...എന്ത് കൊണ്ടോ അതില്‍ നിന്നെല്ലാം ഒഴിഞ്ഞു മാറി....
രാവിന്റെ ഏതോ യാമം .
ഒരു രാക്കോഴി കൂകി.
കൂജനങ്ങള്‍ നിലച്ചു.
രാപ്പൂക്കള്‍ ചിരിയടക്കി.
ജുമൈല പിടഞ്ഞു ഉണര്‍ന്നു..
പുറത്തു കാറ്റ് കഥ പറയുകയായിരുന്നു ...
മരച്ചില്ലകളോട്,
അവള്‍ ജനല്‍ പാളി വലിച്ചടച്ചു..
നേരം പുലര്‍ന്നതും   അവള്‍ ചിന്തിച്ചു .
"ഇന്ന് ഹോസ്പിറ്റലില്‍ പോകണോ..?"
വീട്ടില്‍ എന്ത് പറയും..? 
ഒടുവില്‍ പോകുവാന്‍ തീരുമാനിച്ചു..
ഹോസ്പിറ്റലില്‍ എത്തിയപ്പോള്‍ സിസ്റ്റര്‍ രാധയാണ് പറഞ്ഞത്..
ക്രിട്ടിക്കല്‍ സ്റ്റേജില്‍ ഒരു പേഷ്യന്റി നെ മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്തു..
"ആരാ..?"
"ഒരു രജീന "
"യാ അള്ളാ ..."-അവളുടെ ചുണ്ടുകള്‍ വിറച്ചു..
"അവര്‍ക്കൊന്നും വര്ത്തരുതെ.."-തന്റെ ജീവിതം തകര്‍ത്തു എറിഞ്ഞവളായിട്ടുപോലും  ജുമൈല അവള്‍ക്കു വേണ്ടി പ്രാര്‍ഥിച്ചു  കൊണ്ടിരുന്നു.
അന്ന് വൈകുന്നേരം ബാപ്പ പറയുന്നത് കേട്ടു ..
"പടച്ചോനെ മറന്നാല് ഇച്ചേല് ക്ക് ഉണ്ടാകും.."
ബാപ്പ എല്ലാം അറിഞ്ഞിട്ടുണ്ട്..അവള്‍ ചെവി വട്ടം പിടിച്ചു..
"അറിയിക്കേണ്ട വരെയൊക്കെ അറിയിക്കാന്‍  ഡോക്ടര്‍ പറഞ്ഞൂന്നാ അറിഞ്ഞത്..."
ബാപ്പയുടെ ശബ്ദം ജുമൈലയുടെ കാതുകളില്‍ തുളഞ്ഞു കയറി.
അവള്‍ വീണ്ടും കൈകള്‍ മേലോട്ട് ഉയര്‍ത്തി.. 

ഒരു സായാഹ്നം ,

വീട്ടില്‍ ഉമ്മയും ജുമൈലയും മാത്രം ,
പടിപ്പു റ ത്തൊരു   ഓട്ടോ വന്നു നിന്നു . അതില്‍ നിന്നും പുറത്തിറങ്ങുന്ന ആളെ കണ്ടു ജുമൈല
സ്തംഭിച്ചു പോയി.
കാളിംഗ് ബെല്‍ ,
നെഞ്ചിലാണ് അടിക്കുന്നത് എന്ന് തോന്നി അവള്‍ ക്ക്.
ഉമ്മയാണ് വാതില്‍ തുറന്നത്.
ജാഫര്‍ ... ! 
കൈകളില്‍ ചോര പൈതല്‍ .....!
"എന്ത്യേ..?"
-പരിഹാസ രൂപേണ ഉമ്മയുടെ ചോദ്യം.
"എനിക്ക് ജുമൈലയെ ഒന്ന് കാണണം.."
ജുമൈലയുടെ ഹൃദയം പെരുമ്പറ കൊട്ടി.
"അതിനു അന്റെ ആരാ ഓള് ..?"-ഉമ്മ വിടാന്‍ ഭാവമില്ല.
'ഉമ്മാ... ഞാന്‍ അവളെ ഒന്ന് കണ്ടോട്ടെ .......?'
അയാളുടെ ദൈന്യമായ ഭാവം കണ്ടാവണം ഉമ്മ പിന്നെ ഒന്നും പറഞ്ഞില്ല .
ജാഫറിനു വഴിയൊരുക്കി ഒരു വശത്തേക്ക് മാറി നിന്നു .
ജുമൈലയെ കണ്ടതും ജാഫര്‍ നിന്ന് കിതചു.
അവളുടെ നിസ്സംഗ ഭാവത്തെ അയാള്‍ വാക്കുകള്‍ കൊണ്ട് നേരിട്ടു .
"തെറ്റാണ് ഞാന്‍ ചെയ്തത് ... 
എന്നാലും....  അതിനു ഭാഗികമായി നീയും കൂടി കാരണക്കാരി യല്ലെ. ..?
നീയല്ലേ എന്നെ മറ്റൊരു നിക്കാഹിനു നിര്‍ബന്ധിപ്പിച്ചത് ...?"-

"റബ്ബി ന്റെ മുന്നില്‍ പൊറുക്കപ്പെടാത്ത തെറ്റുകള്‍ ഉണ്ടോ ജുമൈലാ.. "-

പറഞ്ഞു തീര്‍ന്നതും  കൈകളില്‍ കിടന്നു കാലിട്ടടിക്കുന്ന കുഞ്ഞു ജാഫറിനെ അയാള്‍  അവളുടെ നേരെ നീട്ടി.
"ഇവനെ നിന്നെ ഏല്പിക്കാന്‍ പറഞ്ഞിട്ടാണ് രജീന പോയത് "
അയാളുടെ കണ്ഠം ഇടറി .
ജുമൈലയില്‍ നേര്‍ത്ത ഗദ്ഗദം .
ഒരുപാട് ചോദ്യങ്ങള്‍ അവളുടെ ചിന്തിത മനസ്സില്‍ കിടന്നു ഞെളി പിരി കൊണ്ടു .
പക്ഷെ ,
ആ കുഞ്ഞിന്റെ മുഖത്തേക്ക് നോക്കിയതും അവളുടെ അധരങ്ങള്‍ വിറകൊണ്ടു .
മാറിടം ഉയര്‍ന്നു താണു .
മാതൃത്വം നുര കുത്തി.
അന്തര്‍ ലീനമായൊരു വിറയല്‍ അവളുടെ കൈകളെ പൊതിഞ്ഞു.
ക്ഷണ നേരം കൊണ്ട് ജാഫറിന്റെ കൈകളില്‍ നിന്നും കുഞ്ഞിനെ കോരിയെടുത്തു അവള്‍ നെഞ്ചോട്  അമര്‍ത്തി .ആ ചോര ക്കവിളുകളില്‍   ചുമ്പനം കൊണ്ട് പൊതിയുമ്പോള്‍ അവളുടെ മനസ്സ് മന്ത്രിച്ചു കൊണ്ടിരുന്നു ...
ഇക്ക് വേണം ഇവനെ .. ഈ മാണിക്യക്കല്ലിനെ ....!

Sunday, February 17, 2013

9 മണ്ഡോദരന്‍റെ മണ്ടത്തരങ്ങള്‍

മുന്‍പ്‌  അച്ചടി മഷി പുരണ്ട മറ്റൊരു കുഞ്ഞു കഥ 


ഫോട്ടോ യില്‍ ക്ലിക്കി സൂം ചെയ്തു വായിക്കുക....




Thursday, February 14, 2013

18 ആകാശത്തിലെ പറവകള്‍ ......


(മുന്‍പ്  പ്രസിദ്ധീകരിച്ച എന്റെ ഒരു കുഞ്ഞു കഥ )


വല്ല്യു മ്മയെ  കുറിച്ച്  ഓര്‍ത്തപ്പോള്‍  ഷാനു മോന്റെ  കണ്ണുകള്‍  നിറഞ്ഞു തുളുമ്പി.
എന്നും  ഇമ്പമുള്ള പാട്ടുകള്‍ പാടി തരാറുള്ള വല്യുമ്മ . ആയിരത്തൊന്നു  രാവുകളിലെ സുല്‍ത്താന്മാരുടെ യും , ധീരരായ ഖലീഫ മാരുടെയും  കഥ കള്‍  പറഞ്ഞു തരാറുള്ള വല്യുമ്മ .
വല്ല്യുമ്മ യെ ഇന്ന് ആര്‍ ക്കും വേണ്ട.
ഉമ്മാക്ക് വേണ്ട 
മൂത്തുമ്മക്കു വേണ്ട 
മാമന്‍ മാര്‍ക്കും   വേണ്ട
അവര്‍ക്കൊക്കെ തിരക്കാണ്. ജീവിക്കാനുള്ള തിരക്ക്.
അതിനിടയില്വല്ല്യുമ്മ അവര്‍ക്കൊരു  ഭാരമാണ് . അത് കൊണ്ടാണല്ലോ  മൂത്ത മാമന്‍ വല്ല്യുംമയെ പറവ യില്‍  കൊണ്ടു പോയിടാന്‍ പറഞ്ഞത്. കുറച്ചു അകലെയുള്ള ഒരു വൃദ്ധ സദനത്തിന്റെ പേരാണ് പറവകള്‍  എന്ന് അവനു അറിയാമായിരുന്നു . അത് കൊണ്ടാണ്  അവനു കരച്ചില്വന്നതും...
അവന്‍  ഉമ്മയോട് ചോദിച്ചു ..
"ഉമ്മാ.. വല്ല്യുമ്മ പോയാല്‍  ഷാനു മോന്  ആരാ കഥകള്പറഞ്ഞു തരുക..?
പാട്ടുകള്പാടി തരുക...?
"കഥകളും പാട്ടുകളും ഒക്കെ ടി വി യിലും ഇല്ലേ....?"
ഉമ്മയുടെ മറുപടി ഷാനു മോനെ വല്ലാതെ വേദനിപ്പിച്ചു..
വല്ല്യുംമയെ  കൊണ്ട്  പോകാന്‍   മാമന്മാര്‍  കാറുമായി വന്നപ്പോള്‍  ഷാനു മോന്‍ പൊട്ടിക്കരഞ്ഞു.
അവനെ കെട്ടിപ്പിടിചു വല്ല്യുംമയും കരഞ്ഞു.
വല്ല്യുംമയെ കൊണ്ടുപോയിട്ടും ഷാനു മോന്റെ സങ്കടം തീര്ന്നില്ല.
കരഞ്ഞു തളര്‍ന്നു  അവന്‍  എപ്പോഴോ  ഉറങ്ങി പ്പോയി.
പിന്നീട് ഫോണ്ബെല്ലടിക്കുന്നത് കേട്ടാണ് അവനുണര്‍ന്നത് .
ആദ്യമൊന്നും അവനൊന്നും മനസ്സിലായില്ല 
പിന്നെ പതുക്കെ പതുക്കെ അവന്‍  അറിഞ്ഞു. വല്ല്യുംമയെ പറവകളില്കൊണ്ട് വിട്ടു വരുമ്പോള്‍  മാമാന്മ്മാര്‍  സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍ പെട്ടിരിക്കുകയാണ് എന്ന് .
മാമാന്മ്മാര് ഹോസ്പിറ്റലില്‍  ആണെന്ന് ....!
അവന്‍  ഉമ്മയുടെ അടുത്തേക്ക്‌  നടന്നു.
കരഞ്ഞു തളര്ന്നു പടച്ചോനെ വിളിക്കുന്ന ഉമ്മയോട് അവന്‍ പറഞ്ഞു.
"ഉമ്മാ ..വല്ല്യുംമയുടെ കണ്ണ് നീരാ  പടച്ചോനു  ഇഷ്ടം".
ഉമ്മ തന്റെ മുഖ ത്തേക്ക്  നോക്കുന്നത് കണ്ടു അവന്‍ വീണ്ടും പറഞ്ഞു...
" അതെ ഉമ്മാ വല്ല്യുമ്മ കരഞ്ഞു പ്രാര്‍ഥിച്ചാല്‍ പടച്ചോന്‍ കേള്‍ക്കും ..മാമന്‍ മാര്‍ക്ക്  ഒരാപത്തും സംഭവിക്കില്ല...!"
ഉമ്മ പൊട്ടിക്കരഞ്ഞു അവനെ മാറോട്  അണച്ചു .
പിന്നെ കവിള്‍  തുടച്ചു എന്തോ തീരുമാനിച്ചു ഉറപ്പിച്ചപോലെ എണീറ്റ് അകത്തേക്ക് നടന്നു.
അപ്പോള്‍ ഷാനു മോന്റെ മനസ്സ് പറഞ്ഞു .
വല്ല്യുമ്മ വരും ..ഉമ്മ കൊണ്ട് വരും...
അവന്റെ കണ്ണുകള്‍ വീണ്ടും നിറഞ്ഞു സന്തോഷം കൊണ്ട്....

Sunday, December 16, 2012

1 ഇഷ്ടാനുസരണം ഹോം പേജ് നിര്‍മിക്കാം



ആദ്യമായി ഈ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യുക 

കസ്ടമൈസില്‍  ക്ലിക്ക്‌  ചെയ്തു  നെക്സ്റ്റ്  പേജില്‍ എത്തുക 


പിക് യുവര്‍ ഫവരിറ്റ്‌  സൈറ്റ് നൌ എന്നതില്‍ ക്ലിക്ക്‌ ചെയ്തു  നിങ്ങളുടെ ഫവരിറ്റ്‌  ആയ സൈറ്റുകള്‍ കുനേരെ ഉള്ള ADD FAVOURITES  എന്നതില്‍ ക്ലിക്ക്‌ ചെയ്തു സൈറ്റുകള്‍ ADD   ചെയ്യുക  








മുകളിലെ ചിത്രത്തില്‍ കാണുന്നത് പോലെ CUSTOMIZE എന്നതില്‍ STYLE SELECT ചെയ്യുക. SEE YOUR PAGE ICONS എന്നതില്‍ ക്ലികി ഓപ്പണ്‍ ചെയ്യുക.




ഇത്രമാത്രം ഇനി ഓപ്പണ്‍ ആയ പേജിന്റെ വെബ്‌ അഡ്രസ്‌ കോപ്പി എടുത്തു നിങ്ങളുടെ ബ്രൌസറില്‍ ഹോം പേജ് സെറ്റ്‌ ചെയ്യുന്നിടത്ത് പേസ്റ്റ് ചെയ്തു സേവ് ചെയ്യുക.....

ഇനി പുതിയ സൈറ്റുകള്‍ ADD ചെയ്യുവാന്‍ താഴെ ചിത്രം ശ്രദ്ധിച്ചാല്‍ മനസ്സിലാക്കാവുന്നതാണ്..











Sunday, December 2, 2012

2 വിന്‍ഡോസ് ഡ്രൈവേര്‍സ് ഈസിയായി ഇന്സ്ടാല്‍ ചെയ്യാം

                    ലാപ് ടോപ്‌  ആയാലും ഡെസ്ക്ടോപ്പ്  ആയാലും കൊച്ചു കുട്ടികള്‍ക്ക് വരെ- ഫോര്‍മാറ്റിങ്ങും വിന്‍ഡോസ്‌  റീ ഇന്‍സ്ടാള്ളിന്ഗുമൊക്കെ   അറിയുന്ന സമയമാണ് ഇത്. ഫോര്‍മാടിംഗ്  കഴിഞ്ഞായിരിക്കും സിസ്റ്റത്തിന്  സൌണ്ട്  ഇല്ല, വയര്‍ലെസ്  നെറ്റ് വര്‍ക്ക്‌ കിട്ടുന്നില്ല ലാന്‍ കണക്റ്റ് ആവുന്നില്ല, കാര്‍ഡ്‌ രീടെര്‍ എടുക്കുന്നില്ല , ഇങ്ങനെയുള്ള വസ്തുത അവര്‍ മനസിലാക്കുക. പിന്നെ സിസ്റ്റം താങ്ങി അവര്‍ അടുത്തുള്ള ഷോപ്പിലേക്ക്  ഓടും. ഫോര്‍മാറ്റിംഗ് കഴിഞ്ഞാല്‍ പിന്നെ ഇവ എല്ലാം വര്‍ക്ക്‌ ചെയ്യാന്‍ അടീഷണല്‍ പ്രോഗ്രാംസ് (ഡ്രൈവര്സ് ) ഇന്‍സ്റ്റോള്‍ ചെയ്യണ്ടതുണ്ട്. അത് അതാതു സിസ്റ്റത്തിന്റെ  കമ്പനി സൈറ്റില്‍ കയറി ഡൌണ്‍ലോഡ്  ചെയ്യാവുന്നതാണ്. പലപ്പോഴും അത് ആദ്യമായി ചെയ്യുന്നവര്‍ക്ക്  ഒരു തല വേദന തന്നെ ആയിരിക്കും. എന്നാല്‍ വളരെ പെട്ടന്ന് തന്നെ ഈ ഡ്രൈവേര്‍സ് ചെയ്യാന്‍ ഒരുപാട് വഴികള്‍ ഉണ്ട് . അതില്‍ ഒരു വഴി ഇതാ....... ഇവിടെ  ക്ലിക്ക്  ചെയ്തു  ഡ്രൈവര്‍ പാക് ഡൌണ്‍ ലോഡ്  ചെയ്യുക. ഡൌണ്‍ ലോഡ്  ആയ   ഐ എസ്  ഓ  ഫയലില്‍ ഡബിള്‍ ക്ലിക്ക്  ചെയ്താല്‍ സീഡി കോപി എടുക്കുന്ന പ്രോഗ്രാമായ നീരോയില്‍ (നീരോ ഇല്ലെങ്കില്‍ അത് സിസ്ടത്തില്‍ ഇന്‍സ്റ്റോള്‍ ചെയ്യുക നീരോ ഇവിടെ നിന്നും ഡൌണ്‍ ലോഡാം) ഓപ്പണ്‍ ആകുകയും സീഡി ഡ്രൈവില്‍ ഒരു ബ്ലാങ്ക് ഡീ വീ ഡീ ഡിസ്ക്  ഇട്ടു അതിലേക് പകര്‍ത്തുകയും ചെയ്യുക. 
അതിനു ശേഷം ഫോര്‍മാറ്റ് ചെയ്താ സിസ്ടത്തില്‍ ഈ സീഡി ഇട്ടു  എങ്ങനെയാണ് ഡ്രൈവേര്‍സ്  ഇന്‍സ്റ്റോള്‍ ചെയ്യുന്നത് എന്ന്  സ്ക്രീന്‍ ഷോട്ടിലൂടെ നമുക്ക്
മനസിലാക്കാം...
സീഡി ഓപ്പണ്‍ ചെയ്താല്‍  ഇങ്ങനൊരു വിന്‍ഡോ വരും.

ചിത്രത്തില്‍  കാണിക്കുന്നത്  രണ്ടു ഡ്രൈവര്‍  ഇന്സ്ടാല്‍ ചെയ്യാനുണ്ട് . 
നാല്പത്തി നാല്  ഡ്രൈവേര്‍സ് പ്രോഗ്രമ്മ്സ് അപ്ഡേറ്റ്  ചെയ്യനുമുണ്ട്  എന്നാണ് .ശേഷം 
ഇന്സ്ടാല്‍ ആന്‍ഡ്‌ അപ്ഡേറ്റ് എന്നതില്‍ ക്ലിക്ക് ചെയ്യുക 

പിന്നെ വരുന്ന ഈ വിന്‍ഡോയില്‍ ആവശ്യമുള്ള പ്രോഗ്രമ്മ്സും ഡ്രൈവെര്സും  ടിക്ക്  ചെയ്തതിനു ശേഷം  സ്റ്റാര്‍ട്ട്‌  ഇന്സ്ടാല്‍ കൊടുക്കുക.
ഇത്രമാത്രം എല്ലാം ഇന്സ്ടല്ലിംഗ് കഴിഞ്ഞാല്‍  സിസ്റ്റം റീ സ്റ്റാര്‍ട്ട്‌  ചോദിക്കും .
റീസ്ടാര്റ്റ് ചെയ്യുക.
ഡ്രൈവേര്‍സ് ചെയ്യാനുള്ള മറ്റൊരു വഴി ഇവിടെ ക്ലിക്കിയാല്‍ കാണാവുന്നതാണ്.

ഫോര്‍മാറ്റ് ചെയ്യുന്നതുനു മുന്പ്  ഡ്രൈവേര്‍സ്  ബാക് അപ്പ്‌  എടുക്കുന്നതിനും ഈ സോഫ്ട്വെയര്‍ ഉപകരിക്കുന്നതാണ്.......






0 വിന്‍ഡോസ്‌ സെവനില്‍ ഡിസ് പ്ളേ ലാങ്ങ്‌ വേജ് ചേഞ്ച്‌ ചെയ്യാന്‍...

വിന്‍ഡോസ്‌  സെവനില്‍  ഡിസ് പ്ളേ   ലാങ്ങ്‌ വേജ്    ചേഞ്ച്‌  ചെയ്യാന്‍...
  1. Run Vistalizator
  2. Add your language 32 or 64 bit
  3. Wait the installaton process
  4. After accept display language and restart your system
  5. click here and download vistalizator and language pack 32 or 64 bit
  6. 32 all language
  7. 64 bit all language
  8. vistalizator


Saturday, December 1, 2012

1 ഫോട്ടോ സൂമിംഗ്


ഫോട്ടോ സൂമിംഗ് 


ആദ്യം ഈ വീഡിയോ ശ്രദ്ധിക്കൂ ....




ഗൂഗിള്‍ ക്രോമില്‍ ,ഇതുപോലെ  ഫേസ് ബുക്കിലും  ട്വിട്ടരിലും  ഗൂഗിളിലുമൊക്കെ മൌസ് പോയിന്റ്‌  അടുത്തെത്തുമ്പോള്‍  ഇമേജ് ഫയല്‍  സൂം ചെയ്തു കാണിക്കാന്‍  ഇതാ ഇത് പോലെ ചെയ്യുക .

ഈ ലിങ്കില്‍ ക്ലിക്ക് ചെയ്തു hover zoom സൈറ്റ് ഓപ്പണ്‍ ആക്കുക .
അതിനു ശേഷം താഴെ സ്ക്രീന്‍ ഷോട്ടില്‍ കാണുന്നത് പോലെ ചെയ്യുക.


 hoverzoom.crx ഫയല്‍ ഡൌണ്‍ ലോഡ്  ചെയ്യുക.


ചിത്രത്തില്‍ കാണുന്നത് പോലെ ക്ലിക്ക് ചെയ്തു  എക്സ്റ്റന്‍ഷന്‍ പേജില്‍ എത്തുക.


അതിനു ശേഷം ഡൌണ്‍ ലോഡ് ചെയ്ത ഫയല്‍ ഈ  പേജിലേക്ക്  വലിച്ചിടുക .
അപ്പോള്‍ വരുന്ന ചെറിയ വിന്‍ഡോയില്‍ ആഡ്  എന്നതില്‍ ക്ലിക്ക് ചെയ്യുക.


ഇനിയൊന്നു ഫേസ് ബുക്കോന്നു ഓപന്‍ ചെയ്തു നോക്കൂ .......


Wednesday, November 7, 2012

5 ടൂള്‍ബാറുകള്‍ ഒന്നിച്ചു റിമൂവ് ചെയ്യാന്‍..

 പലപ്പോഴും  നമ്മുടെ ബ്രൌസരുകളായ
എക്സ്പ്ലോരരിലും, ഗൂഗിള്‍ക്രോമിലും, മോസില്ലഫയര്‍ ഫൊക്സിലും
നമ്മള്‍ സിസ്ടത്തില്‍  ഇന്‍സ്റ്റോള്‍  ചെയ്യുന്ന പ്രോഗ്രാമുകളുടെ ടൂള്‍ ബാറുകള്
‍ഓട്ടോ മടിക് ആയി ഇന്‍സ്റ്റാള്‍ ചെയ്യപ്പെടുകയും അത് പലപ്പോഴും നമ്മുടെ സുഖമമായ  ഇന്റര്‍നെറ്റ്‌ ഉപയോഗത്തിന് ഭംഗം വരുത്തുകയും
ചെയ്തേക്കാം  ...
അതുപോലെ വിന്‍ഡോസ്‌ സ്റ്റാര്‍ട്ട്‌ അപ്പ്‌ സമയത്ത് ഓപന്‍ ആയി  വരുന്ന പ്രോഗ്രാമ്മുകള്‍ വിന്‍ഡോസ്‌ ലോഡ് ആവാന്‍ ഇത്തിരി താമസം സൃഷ്ടിച്ചേക്കാം ..
ഇവ എങ്ങനെ ഒന്നിച്ചു റിമൂവ് ചെയ്യാം എന്ന് നോക്കാം.....

ഡൌണ്‍ ലോടിക്കോളൂ..... ഇന്‍സ്റ്റോള്‍ ചെയ്തു-




ആവശ്യമില്ലാത്തവ ശരിയിട്ടു റിമൂവ് ചെയ്തോളു ....




എനിക്ക് അറിയാവുന്നതും..,
അറിയാത്തവ സുഹൃത്തുക്കളോട് ചോദിച്ചും,
നെറ്റില്‍ സേര്‍ച്ച്‌ ചെയ്തും,
പല പല ബ്ലോഗ്ഗില്‍ നിന്നും സോഷ്യല്‍ മീഡിയകളില്‍ നിന്നും  മനസ്സിലക്കിയതുമായ കാര്യങ്ങള്‍ അറിയാത്തവര്‍ക്ക് കൂടി പങ്ക് വെക്കുക ,അതിലുപരിയായി എല്ലാം ഒരു നോട്ട് പോലെ ഒരിടത്ത് സൂക്ഷിക്കുക.., എന്ന നല്ല ഉദ്ദേശത്തോടെ ഞാന്‍ പോസ്റ്റ്‌ ചെയ്യുന്ന കമ്പ്യൂട്ടര്‍ സംബന്ധമായ ഓരോ ടിപ്പുകളും നിങ്ങള്‍ സ്വീകരിക്കുമെന്ന വിശ്വാസത്തോടെ......

Saturday, October 13, 2012

9 ജന്മദിനം


ഇന്ന് ഒക്ടോബര്‍ പതിനാല്..

ഞാന്‍ അബുദാബിയില്‍ എത്തിയിട്ട് ഒരു വര്‍ഷവും എട്ടു ദിവസവും..
ഇന്ന് എന്റെ മകന് ഒരു വയസ്സ് തികയുന്നു.....
ഞാന്‍ ഈ ഫോട്ടോയിലൂടെ മാത്രം കണ്ട അവന്‍റെ ജന്മദിനം
നാട്ടില്‍ വീട്ടുകാര്‍ കേക്ക് മുറിച്ചും സദ്യ ഒരുക്കിയും പങ്കുവെക്കുമ്പോള്‍,
എന്‍റെ സന്തോഷം ദാ....ഇങ്ങനെ നിങ്ങളുടെ കൂടെ....



Wednesday, October 3, 2012

1 സിസ്റ്റം ഡ്രൈവര്‍ എങ്ങിനെ ഈസി ആയി ഡൌണ്‍ലോഡ് ചെയ്യാം




shouku
IT engineer @ samsung


 ഇദ്ദേഹത്തിന്റെ ഒരു പോസ്റ്റ്‌..... എല്ലാവര്ക്കും വേണ്ടി ഷെയര്‍ ചെയ്യുന്നു..

നമ്മള്‍ പലപ്പോഴും ബുദ്ധിമുട്ടുന്ന ഒരു കാര്യമാണ് സിസ്റ്റം ഡ്രൈവര്‍ കണ്ടെത്തുക എന്നത്. ഒട്ടുമിക്ക ആളുകള്‍ക്കും ഇപ്പോള്‍ വിന്‍ഡോസ്‌ ഇന്‍സ്റ്റോള്‍ ചെയ്യാന്‍ അറിയാം .പക്ഷേ ഡ്രൈവര്‍ ഇന്‍സ്റ്റോള്‍ ചെയ്യാന്‍ അവര്‍ പിന്നെ പലരുടെയും സഹായം തേടുന്ന കാഴ്ചയാണ്  നമ്മള്‍ കണ്ടു വരുന്നത് .പലപ്പോഴുംവെബ്സൈറ്റ് 

സന്ദര്‍ശിച്ചാല്‍ സപ്പോര്‍ട്ട് ഡ്രൈവര്‍ കിട്ടണമെന്നില്ല. പ്രത്യേകിച്ചും ഓള്‍ഡ്‌ മോഡല്‍ .
റഷ്യയില്‍ നിന്നുള്ള ഒരു വെബ്സൈറ്റിലൂടെ നമ്മള്‍ക് ഏത്‌ ഡ്രൈവര്‍ ആണോ വേണ്ടെതു അതിന്‍റെ ഹാര്‍ഡ്‌വെയര്‍ ID അടിച്ചു കൊടുത്തു ഡ്രൈവര്‍ എങ്ങനെ ഡൌണ്‍ ലോടാം എന്ന് നോക്കാം,
എങ്ങിനെ ഹാര്‍ഡ്‌വെയര്‍ ID കണ്ടെത്തുക എന്ന് സ്ക്രീന്‍ ഷോട്ടിലൂടെ കാണിച്ചു തരാം .


മൈ കമ്പ്യൂട്ടറില്‍ റൈറ്റ് ക്ലിക്ക് ചെയ്തു പ്രോപര്‍തീസില്‍ ക്ലിക്ക് ചെയ്തു ഡിവൈസ് മാനേജര്‍ എടുക്കുക..






ഡ്രൈവെരിന്റെ റൈറ്റ് ക്ലിക്ക് ചെയ്തു പ്രോപെര്ട്ടീസ് എടുക്കുക . ഇതില്‍ ഇന്‍സ്റ്റോള്‍ ആയതാണ് കാണിച്ചിട്ടുള്ളത് സാദാരണ ഒരു ചോദ്യ ചിന്നമായിരകും കാണുക





Detail Tab സെലക്ട്‌ ചെയ്തു പ്രോപെര്ട്ടില്‍ Hardware ID Select ചെയ്യുക



ആദ്യം കാണുന്ന വാല്യൂ കോപ്പി ചെയ്യുക,









ഇനി http://devid.info സൈറ്റില്‍ പോയി കോപ്പി ചെയ്ത Hardware ID പേസ്റ്റ് ചെയ്യുക. സെര്‍ച്ച്‌ ചെയ്യുക
നമ്മുടെ OS ഏതാണെന്ന് നോകി ഫയല്‍ ഡൌണ്‍ലോഡ് ചെയ്യക



(കടപ്പാട്: ഭൂലോകം ),






























Thursday, September 27, 2012

1 മൈ റീസന്റ് ഡോകുമെന്റ്സ്

നമ്മള്‍ അവസാനമായി ഓപണ്‍ ചെയ്ത കുറച്ചു ഫയലുകള്‍ എപ്പോഴും മൈ രീസന്റ്റ് ഡോകുമാന്റില്‍ കിടക്കുന്നത് കാണാം .ഇത് പലപ്പോഴും പലര്‍ക്കും ഒരു പ്രശ്നമായി തോന്നിയിരിക്കാം ..!
ഇത് നമുക്ക് എങ്ങനെ ഹൈഡ് ചെയ്യാം എന്ന് നോക്കാം ...



                                                                                                                                                                     ക്ലിക്ക്  Start
ക്ലിക്ക്  Run.
ടൈപ്പ്  "regedit".
ഗോ  ടൂ  HKEY_CURRENT_USER\
           Software\
           Microsoft\
           Windows\
           CurrentVersion\
           Explorer\
           Advanced
ഇതില്‍ ക്ലിക്ക് ചെയ്തു വലതു ഭാഗത്തെ വിന്‍ഡോയില്‍ ബ്ലാങ്ക് ആയ ഭാഗത്ത്‌ മൌസിന്റെ വലതു ഭാഗം ക്ലിക്ക് ചെയ്യുക.
അതില്‍  New വില്‍ ക്ലിക്ക് ചെയ്തു  DWORD വാല്യൂ എന്നതില്‍ ക്ലിക്ക് ചെയ്യുക.
അതില്‍  "Start_ShowRecentDocs" എന്ന് ടൈപ്പ് ചെയ്തു എന്റര്‍ അടിക്കുക.
അതില്‍ ഡബിള്‍ ക്ലിക്ക് ചെയ്തു  Data വാല്യൂ   "0" ആക്കുക 
പ്രസ്‌  OK.
പിന്നെ സിസ്റ്റം റീ സ്റ്റാര്‍ട്ട് ചെയ്യുക.


എനിക്ക് അറിയാവുന്നതും..,
അറിയാത്തവ സുഹൃത്തുക്കളോട് ചോദിച്ചും,
നെറ്റില്‍ സേര്‍ച്ച്‌ ചെയ്തും,
പല പല ബ്ലോഗ്ഗില്‍ നിന്നും സോഷ്യല്‍ മീഡിയകളില്‍ നിന്നും  മനസ്സിലക്കിയതുമായ കാര്യങ്ങള്‍ അറിയാത്തവര്‍ക്ക് കൂടി പങ്ക് വെക്കുക ,അതിലുപരിയായി എല്ലാം ഒരു നോട്ട് പോലെ ഒരിടത്ത് സൂക്ഷിക്കുക.., എന്ന നല്ല ഉദ്ദേശത്തോടെ ഞാന്‍ പോസ്റ്റ്‌ ചെയ്യുന്ന കമ്പ്യൂട്ടര്‍ സംബന്ധമായ ഓരോ ടിപ്പുകളും നിങ്ങള്‍ സ്വീകരിക്കുമെന്ന വിശ്വാസത്തോടെ......

Tuesday, September 25, 2012

2 ഒരു ഫ്രീ ആന്റി വൈറസ്‌


മറ്റു പല ഫ്രീ ആന്റി വൈറസുകളെക്കാള്‍  നല്ലതെന്ന് തോന്നിയ ഒരു സാധനം..






ഉപയോഗിച്ച് നോക്കൂ നല്ലതെന്ന് തോന്നിയാല്‍ യൂസ് ചെയ്തോളു ...

ഡൌണ്‍ലോഡിക്കോളൂ ....

എനിക്ക് അറിയാവുന്നതും..,
അറിയാത്തവ സുഹൃത്തുക്കളോട് ചോദിച്ചും,
നെറ്റില്‍ സേര്‍ച്ച്‌ ചെയ്തും,
പല പല ബ്ലോഗ്ഗില്‍ നിന്നും സോഷ്യല്‍ മീഡിയകളില്‍ നിന്നും  മനസ്സിലക്കിയതുമായ കാര്യങ്ങള്‍ അറിയാത്തവര്‍ക്ക് കൂടി പങ്ക് വെക്കുക ,അതിലുപരിയായി എല്ലാം ഒരു നോട്ട് പോലെ ഒരിടത്ത് സൂക്ഷിക്കുക.., എന്ന നല്ല ഉദ്ദേശത്തോടെ ഞാന്‍ പോസ്റ്റ്‌ ചെയ്യുന്ന കമ്പ്യൂട്ടര്‍ സംബന്ധമായ ഓരോ ടിപ്പുകളും നിങ്ങള്‍ സ്വീകരിക്കുമെന്ന വിശ്വാസത്തോടെ.......