Sunday, February 17, 2013
Thursday, February 14, 2013
18 ആകാശത്തിലെ പറവകള്‍ ......
(മുന്‍പ് പ്രസിദ്ധീകരിച്ച എന്റെ ഒരു കുഞ്ഞു കഥ )
വല്ല്യു മ്മയെ കുറിച്ച് ഓര്‍ത്തപ്പോള്‍ ഷാനു മോന്റെ കണ്ണുകള്‍ നിറഞ്ഞു തുളുമ്പി.
എന്നും ഇമ്പമുള്ള പാട്ടുകള്‍ പാടി തരാറുള്ള വല്യുമ്മ . ആയിരത്തൊന്നു രാവുകളിലെ സുല്ത്താന്മാരുടെ യും , ധീരരായ ഖലീഫ മാരുടെയും കഥ കള്‍ പറഞ്ഞു തരാറുള്ള വല്യുമ്മ .
വല്ല്യുമ്മ യെ ഇന്ന് ആര് ക്കും വേണ്ട.
ഉമ്മാക്ക് വേണ്ട
മൂത്തുമ്മക്കു വേണ്ട
മാമന് മാര്‍ക്കും വേണ്ട
അവര്‍ക്കൊക്കെ തിരക്കാണ്. ജീവിക്കാനുള്ള തിരക്ക്.
അതിനിടയില്‍ വല്ല്യുമ്മ അവര്‍ക്കൊരു ഭാരമാണ് . അത് കൊണ്ടാണല്ലോ മൂത്ത മാമന് വല്ല്യുംമയെ പറവ യില്‍ കൊണ്ടു പോയിടാന്‍ പറഞ്ഞത്. കുറച്ചു അകലെയുള്ള ഒരു വൃദ്ധ സദനത്തിന്റെ പേരാണ് പറവകള്‍ എന്ന് അവനു അറിയാമായിരുന്നു . അത് കൊണ്ടാണ് അവനു കരച്ചില് വന്നതും...
അവന് ഉമ്മയോട് ചോദിച്ചു ..
"ഉമ്മാ.. വല്ല്യുമ്മ പോയാല്‍ ഷാനു മോന് ആരാ കഥകള്‍ പറഞ്ഞു തരുക..?
പാട്ടുകള്‍ പാടി തരുക...?
"കഥകളും പാട്ടുകളും ഒക്കെ ടി വി യിലും ഇല്ലേ....?"
ഉമ്മയുടെ മറുപടി ഷാനു മോനെ വല്ലാതെ വേദനിപ്പിച്ചു..
വല്ല്യുംമയെ കൊണ്ട് പോകാന്‍ മാമന്മാര് കാറുമായി വന്നപ്പോള്‍ ഷാനു മോന് പൊട്ടിക്കരഞ്ഞു.
അവനെ കെട്ടിപ്പിടിചു വല്ല്യുംമയും കരഞ്ഞു.
വല്ല്യുംമയെ കൊണ്ടുപോയിട്ടും ഷാനു മോന്റെ സങ്കടം തീര്‍ന്നില്ല.
കരഞ്ഞു തളര്‍ന്നു അവന് എപ്പോഴോ ഉറങ്ങി പ്പോയി.
പിന്നീട് ഫോണ്‍ ബെല്ലടിക്കുന്നത് കേട്ടാണ് അവനുണര്‍ന്നത് .
ആദ്യമൊന്നും അവനൊന്നും മനസ്സിലായില്ല
പിന്നെ പതുക്കെ പതുക്കെ അവന് അറിഞ്ഞു. വല്ല്യുംമയെ പറവകളില്‍ കൊണ്ട് വിട്ടു വരുമ്പോള്‍ മാമാന്മ്മാര് സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍ പെട്ടിരിക്കുകയാണ് എന്ന് .
മാമാന്മ്മാര് ഹോസ്പിറ്റലില്‍ ആണെന്ന് ....!
അവന് ഉമ്മയുടെ അടുത്തേക്ക് നടന്നു.
കരഞ്ഞു തളര്‍ന്നു പടച്ചോനെ വിളിക്കുന്ന ഉമ്മയോട് അവന് പറഞ്ഞു.
"ഉമ്മാ ..വല്ല്യുംമയുടെ കണ്ണ് നീരാ പടച്ചോനു ഇഷ്ടം".
ഉമ്മ തന്റെ മുഖ ത്തേക്ക് നോക്കുന്നത് കണ്ടു അവന് വീണ്ടും പറഞ്ഞു...
" അതെ ഉമ്മാ വല്ല്യുമ്മ കരഞ്ഞു പ്രാര്‍ഥിച്ചാല്‍ പടച്ചോന് കേള്‍ക്കും ..മാമന് മാര്‍ക്ക് ഒരാപത്തും സംഭവിക്കില്ല...!"
ഉമ്മ പൊട്ടിക്കരഞ്ഞു അവനെ മാറോട് അണച്ചു .
പിന്നെ കവിള് തുടച്ചു എന്തോ തീരുമാനിച്ചു ഉറപ്പിച്ചപോലെ എണീറ്റ് അകത്തേക്ക് നടന്നു.
അപ്പോള്‍ ഷാനു മോന്റെ മനസ്സ് പറഞ്ഞു .
വല്ല്യുമ്മ വരും ..ഉമ്മ കൊണ്ട് വരും...
അവന്റെ കണ്ണുകള്‍ വീണ്ടും നിറഞ്ഞു സന്തോഷം കൊണ്ട്....
ഉമ്മ തന്റെ മുഖ ത്തേക്ക് നോക്കുന്നത് കണ്ടു അവന് വീണ്ടും പറഞ്ഞു...
" അതെ ഉമ്മാ വല്ല്യുമ്മ കരഞ്ഞു പ്രാര്‍ഥിച്ചാല്‍ പടച്ചോന് കേള്‍ക്കും ..മാമന് മാര്‍ക്ക് ഒരാപത്തും സംഭവിക്കില്ല...!"
ഉമ്മ പൊട്ടിക്കരഞ്ഞു അവനെ മാറോട് അണച്ചു .
പിന്നെ കവിള് തുടച്ചു എന്തോ തീരുമാനിച്ചു ഉറപ്പിച്ചപോലെ എണീറ്റ് അകത്തേക്ക് നടന്നു.
അപ്പോള്‍ ഷാനു മോന്റെ മനസ്സ് പറഞ്ഞു .
വല്ല്യുമ്മ വരും ..ഉമ്മ കൊണ്ട് വരും...
അവന്റെ കണ്ണുകള്‍ വീണ്ടും നിറഞ്ഞു സന്തോഷം കൊണ്ട്....
Sunday, December 16, 2012
1 ഇഷ്ടാനുസരണം ഹോം പേജ് നിര്‍മിക്കാം
ആദ്യമായി ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കസ്ടമൈസില് ക്ലിക്ക് ചെയ്തു നെക്സ്റ്റ് പേജില്‍ എത്തുക
പിക് യുവര്‍ ഫവരിറ്റ് സൈറ്റ് നൌ എന്നതില്‍ ക്ലിക്ക് ചെയ്തു നിങ്ങളുടെ ഫവരിറ്റ് ആയ സൈറ്റുകള്‍ കുനേരെ ഉള്ള ADD FAVOURITES എന്നതില്‍ ക്ലിക്ക് ചെയ്തു സൈറ്റുകള്‍ ADD ചെയ്യുക
![]() |
മുകളിലെ ചിത്രത്തില്‍ കാണുന്നത് പോലെ CUSTOMIZE എന്നതില്‍ STYLE SELECT ചെയ്യുക. SEE YOUR PAGE ICONS എന്നതില്‍ ക്ലികി ഓപ്പണ്‍ ചെയ്യുക.
ഇത്രമാത്രം ഇനി ഓപ്പണ്‍ ആയ പേജിന്റെ വെബ് അഡ്രസ് കോപ്പി എടുത്തു നിങ്ങളുടെ ബ്രൌസറില്‍ ഹോം പേജ് സെറ്റ് ചെയ്യുന്നിടത്ത് പേസ്റ്റ് ചെയ്തു സേവ് ചെയ്യുക.....
ഇനി പുതിയ സൈറ്റുകള്‍ ADD ചെയ്യുവാന്‍ താഴെ ചിത്രം ശ്രദ്ധിച്ചാല്‍ മനസ്സിലാക്കാവുന്നതാണ്..
ലേബലുകള്‍:
കമ്പ്യൂട്ടർ ടിപ്സ്
Sunday, December 2, 2012
2 വിന്‍ഡോസ് ഡ്രൈവേര്‍സ് ഈസിയായി ഇന്സ്ടാല് ചെയ്യാം
ലാപ് ടോപ് ആയാലും ഡെസ്ക്ടോപ്പ് ആയാലും കൊച്ചു കുട്ടികള്‍ക്ക് വരെ- ഫോര്‍മാറ്റിങ്ങും വിന്‍ഡോസ് റീ ഇന്‍സ്ടാള്ളിന്ഗുമൊക്കെ അറിയുന്ന സമയമാണ് ഇത്. ഫോര്മാടിംഗ് കഴിഞ്ഞായിരിക്കും സിസ്റ്റത്തിന് സൌണ്ട് ഇല്ല, വയര്‍ലെസ് നെറ്റ് വര്‍ക്ക് കിട്ടുന്നില്ല ലാന് കണക്റ്റ് ആവുന്നില്ല, കാര്‍ഡ് രീടെര്‍ എടുക്കുന്നില്ല , ഇങ്ങനെയുള്ള വസ്തുത അവര്‍ മനസിലാക്കുക. പിന്നെ സിസ്റ്റം താങ്ങി അവര്‍ അടുത്തുള്ള ഷോപ്പിലേക്ക് ഓടും. ഫോര്‍മാറ്റിംഗ് കഴിഞ്ഞാല്‍ പിന്നെ ഇവ എല്ലാം വര്‍ക്ക് ചെയ്യാന്‍ അടീഷണല്‍ പ്രോഗ്രാംസ് (ഡ്രൈവര്‍സ് ) ഇന്‍സ്റ്റോള്‍ ചെയ്യണ്ടതുണ്ട്. അത് അതാതു സിസ്റ്റത്തിന്റെ കമ്പനി സൈറ്റില്‍ കയറി ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്. പലപ്പോഴും അത് ആദ്യമായി ചെയ്യുന്നവര്‍ക്ക് ഒരു തല വേദന തന്നെ ആയിരിക്കും. എന്നാല്‍ വളരെ പെട്ടന്ന് തന്നെ ഈ ഡ്രൈവേര്‍സ് ചെയ്യാന്‍ ഒരുപാട് വഴികള്‍ ഉണ്ട് . അതില്‍ ഒരു വഴി ഇതാ....... ഇവിടെ ക്ലിക്ക് ചെയ്തു ഡ്രൈവര്‍ പാക് ഡൌണ്‍ ലോഡ് ചെയ്യുക. ഡൌണ്‍ ലോഡ് ആയ ഐ എസ് ഓ ഫയലില്‍ ഡബിള്‍ ക്ലിക്ക് ചെയ്താല്‍ സീഡി കോപി എടുക്കുന്ന പ്രോഗ്രാമായ നീരോയില്‍ (നീരോ ഇല്ലെങ്കില്‍ അത് സിസ്ടത്തില്‍ ഇന്‍സ്റ്റോള്‍ ചെയ്യുക നീരോ ഇവിടെ നിന്നും ഡൌണ്‍ ലോഡാം) ഓപ്പണ്‍ ആകുകയും സീഡി ഡ്രൈവില്‍ ഒരു ബ്ലാങ്ക് ഡീ വീ ഡീ ഡിസ്ക് ഇട്ടു അതിലേക് പകര്‍ത്തുകയും ചെയ്യുക.
അതിനു ശേഷം ഫോര്‍മാറ്റ് ചെയ്താ സിസ്ടത്തില്‍ ഈ സീഡി ഇട്ടു എങ്ങനെയാണ് ഡ്രൈവേര്‍സ് ഇന്‍സ്റ്റോള്‍ ചെയ്യുന്നത് എന്ന് സ്ക്രീന്‍ ഷോട്ടിലൂടെ നമുക്ക്
മനസിലാക്കാം...
അതിനു ശേഷം ഫോര്‍മാറ്റ് ചെയ്താ സിസ്ടത്തില്‍ ഈ സീഡി ഇട്ടു എങ്ങനെയാണ് ഡ്രൈവേര്‍സ് ഇന്‍സ്റ്റോള്‍ ചെയ്യുന്നത് എന്ന് സ്ക്രീന്‍ ഷോട്ടിലൂടെ നമുക്ക്
മനസിലാക്കാം...
സീഡി ഓപ്പണ്‍ ചെയ്താല്‍ ഇങ്ങനൊരു വിന്‍ഡോ വരും.
ചിത്രത്തില്‍ കാണിക്കുന്നത് രണ്ടു ഡ്രൈവര്‍ ഇന്സ്ടാല് ചെയ്യാനുണ്ട് .
നാല്പത്തി നാല് ഡ്രൈവേര്‍സ് പ്രോഗ്രമ്മ്സ് അപ്ഡേറ്റ് ചെയ്യനുമുണ്ട് എന്നാണ് .ശേഷം
ഇന്സ്ടാല് ആന്‍ഡ് അപ്ഡേറ്റ് എന്നതില്‍ ക്ലിക്ക് ചെയ്യുക
പിന്നെ വരുന്ന ഈ വിന്‍ഡോയില്‍ ആവശ്യമുള്ള പ്രോഗ്രമ്മ്സും ഡ്രൈവെര്സും ടിക്ക് ചെയ്തതിനു ശേഷം സ്റ്റാര്‍ട്ട് ഇന്സ്ടാല് കൊടുക്കുക.
ഇത്രമാത്രം എല്ലാം ഇന്സ്ടല്ലിംഗ് കഴിഞ്ഞാല്‍ സിസ്റ്റം റീ സ്റ്റാര്‍ട്ട് ചോദിക്കും .
റീസ്ടാര്റ്റ് ചെയ്യുക.
ഡ്രൈവേര്‍സ് ചെയ്യാനുള്ള മറ്റൊരു വഴി ഇവിടെ ക്ലിക്കിയാല്‍ കാണാവുന്നതാണ്.
ഫോര്‍മാറ്റ് ചെയ്യുന്നതുനു മുന്‍പ് ഡ്രൈവേര്‍സ് ബാക് അപ്പ് എടുക്കുന്നതിനും ഈ സോഫ്ട്വെയര് ഉപകരിക്കുന്നതാണ്.......
ലേബലുകള്‍:
കമ്പ്യൂട്ടർ ടിപ്സ്
0 വിന്‍ഡോസ് സെവനില്‍ ഡിസ് പ്ളേ ലാങ്ങ് വേജ് ചേഞ്ച് ചെയ്യാന്‍...
വിന്‍ഡോസ് സെവനില്‍ ഡിസ് പ്ളേ ലാങ്ങ് വേജ് ചേഞ്ച് ചെയ്യാന്‍...
- Run Vistalizator
- Add your language 32 or 64 bit
- Wait the installaton process
- After accept display language and restart your system
- click here and download vistalizator and language pack 32 or 64 bit
- 32 all language
- 64 bit all language
- vistalizator
ലേബലുകള്‍:
കമ്പ്യൂട്ടർ ടിപ്സ്
Saturday, December 1, 2012
1 ഫോട്ടോ സൂമിംഗ്
ഫോട്ടോ സൂമിംഗ്
ആദ്യം ഈ വീഡിയോ ശ്രദ്ധിക്കൂ ....
ഗൂഗിള്‍ ക്രോമില്‍ ,ഇതുപോലെ ഫേസ് ബുക്കിലും ട്വിട്ടരിലും ഗൂഗിളിലുമൊക്കെ മൌസ് പോയിന്റ് അടുത്തെത്തുമ്പോള്‍ ഇമേജ് ഫയല്‍ സൂം ചെയ്തു കാണിക്കാന്‍ ഇതാ ഇത് പോലെ ചെയ്യുക .
ഈ ലിങ്കില്‍ ക്ലിക്ക് ചെയ്തു hover zoom സൈറ്റ് ഓപ്പണ്‍ ആക്കുക .
അതിനു ശേഷം താഴെ സ്ക്രീന്‍ ഷോട്ടില്‍ കാണുന്നത് പോലെ ചെയ്യുക.
ചിത്രത്തില്‍ കാണുന്നത് പോലെ ക്ലിക്ക് ചെയ്തു എക്സ്റ്റന്‍ഷന്‍ പേജില്‍ എത്തുക.
അതിനു ശേഷം ഡൌണ്‍ ലോഡ് ചെയ്ത ഫയല്‍ ഈ പേജിലേക്ക് വലിച്ചിടുക .
അപ്പോള്‍ വരുന്ന ചെറിയ വിന്‍ഡോയില്‍ ആഡ് എന്നതില്‍ ക്ലിക്ക് ചെയ്യുക.
ഇനിയൊന്നു ഫേസ് ബുക്കോന്നു ഓപന്‍ ചെയ്തു നോക്കൂ .......
ലേബലുകള്‍:
കമ്പ്യൂട്ടർ ടിപ്സ്
Wednesday, November 7, 2012
5 ടൂള്‍ബാറുകള്‍ ഒന്നിച്ചു റിമൂവ് ചെയ്യാന്‍..
പലപ്പോഴും നമ്മുടെ ബ്രൌസരുകളായ
എക്സ്പ്ലോരരിലും, ഗൂഗിള്ക്രോമിലും, മോസില്ലഫയര് ഫൊക്സിലും
നമ്മള് സിസ്ടത്തില്‍ ഇന്‍സ്റ്റോള്‍ ചെയ്യുന്ന പ്രോഗ്രാമുകളുടെ ടൂള്‍ ബാറുകള്‍
ഓട്ടോ മടിക് ആയി ഇന്‍സ്റ്റാള്‍ ചെയ്യപ്പെടുകയും അത് പലപ്പോഴും നമ്മുടെ സുഖമമായ ഇന്റര്‍നെറ്റ് ഉപയോഗത്തിന് ഭംഗം വരുത്തുകയും
ചെയ്തേക്കാം ...
അതുപോലെ വിന്‍ഡോസ് സ്റ്റാര്‍ട്ട് അപ്പ് സമയത്ത് ഓപന്‍ ആയി വരുന്ന പ്രോഗ്രാമ്മുകള്‍ വിന്‍ഡോസ് ലോഡ് ആവാന്‍ ഇത്തിരി താമസം സൃഷ്ടിച്ചേക്കാം ..
ഇവ എങ്ങനെ ഒന്നിച്ചു റിമൂവ് ചെയ്യാം എന്ന് നോക്കാം.....
ഡൌണ്‍ ലോടിക്കോളൂ..... ഇന്‍സ്റ്റോള്‍ ചെയ്തു-
എക്സ്പ്ലോരരിലും, ഗൂഗിള്ക്രോമിലും, മോസില്ലഫയര് ഫൊക്സിലും
നമ്മള് സിസ്ടത്തില്‍ ഇന്‍സ്റ്റോള്‍ ചെയ്യുന്ന പ്രോഗ്രാമുകളുടെ ടൂള്‍ ബാറുകള്‍
ഓട്ടോ മടിക് ആയി ഇന്‍സ്റ്റാള്‍ ചെയ്യപ്പെടുകയും അത് പലപ്പോഴും നമ്മുടെ സുഖമമായ ഇന്റര്‍നെറ്റ് ഉപയോഗത്തിന് ഭംഗം വരുത്തുകയും
ചെയ്തേക്കാം ...
അതുപോലെ വിന്‍ഡോസ് സ്റ്റാര്‍ട്ട് അപ്പ് സമയത്ത് ഓപന്‍ ആയി വരുന്ന പ്രോഗ്രാമ്മുകള്‍ വിന്‍ഡോസ് ലോഡ് ആവാന്‍ ഇത്തിരി താമസം സൃഷ്ടിച്ചേക്കാം ..
ഇവ എങ്ങനെ ഒന്നിച്ചു റിമൂവ് ചെയ്യാം എന്ന് നോക്കാം.....
ഡൌണ്‍ ലോടിക്കോളൂ..... ഇന്‍സ്റ്റോള്‍ ചെയ്തു-
ആവശ്യമില്ലാത്തവ ശരിയിട്ടു റിമൂവ് ചെയ്തോളു ....
എനിക്ക് അറിയാവുന്നതും..,
അറിയാത്തവ സുഹൃത്തുക്കളോട് ചോദിച്ചും,
നെറ്റില്‍ സേര്‍ച്ച് ചെയ്തും,
പല പല ബ്ലോഗ്ഗില്‍ നിന്നും സോഷ്യല്‍ മീഡിയകളില്‍ നിന്നും മനസ്സിലക്കിയതുമായ കാര്യങ്ങള്‍ അറിയാത്തവര്‍ക്ക് കൂടി പങ്ക് വെക്കുക ,അതിലുപരിയായി എല്ലാം ഒരു നോട്ട് പോലെ ഒരിടത്ത് സൂക്ഷിക്കുക.., എന്ന നല്ല ഉദ്ദേശത്തോടെ ഞാന്‍ പോസ്റ്റ് ചെയ്യുന്ന കമ്പ്യൂട്ടര്‍ സംബന്ധമായ ഓരോ ടിപ്പുകളും നിങ്ങള്‍ സ്വീകരിക്കുമെന്ന വിശ്വാസത്തോടെ......
അറിയാത്തവ സുഹൃത്തുക്കളോട് ചോദിച്ചും,
നെറ്റില്‍ സേര്‍ച്ച് ചെയ്തും,
പല പല ബ്ലോഗ്ഗില്‍ നിന്നും സോഷ്യല്‍ മീഡിയകളില്‍ നിന്നും മനസ്സിലക്കിയതുമായ കാര്യങ്ങള്‍ അറിയാത്തവര്‍ക്ക് കൂടി പങ്ക് വെക്കുക ,അതിലുപരിയായി എല്ലാം ഒരു നോട്ട് പോലെ ഒരിടത്ത് സൂക്ഷിക്കുക.., എന്ന നല്ല ഉദ്ദേശത്തോടെ ഞാന്‍ പോസ്റ്റ് ചെയ്യുന്ന കമ്പ്യൂട്ടര്‍ സംബന്ധമായ ഓരോ ടിപ്പുകളും നിങ്ങള്‍ സ്വീകരിക്കുമെന്ന വിശ്വാസത്തോടെ......
ലേബലുകള്‍:
കമ്പ്യൂട്ടർ ടിപ്സ്
Saturday, October 13, 2012
9 ജന്മദിനം
ഇന്ന് ഒക്ടോബര്‍ പതിനാല്..
ഞാന്‍ അബുദാബിയില്‍ എത്തിയിട്ട് ഒരു വര്‍ഷവും എട്ടു ദിവസവും..
ഇന്ന് എന്റെ മകന് ഒരു വയസ്സ് തികയുന്നു.....
ഞാന്‍ ഈ ഫോട്ടോയിലൂടെ മാത്രം കണ്ട അവന്റെ ജന്മദിനം
നാട്ടില്‍ വീട്ടുകാര്‍ കേക്ക് മുറിച്ചും സദ്യ ഒരുക്കിയും പങ്കുവെക്കുമ്പോള്‍,
എന്റെ സന്തോഷം ദാ....ഇങ്ങനെ നിങ്ങളുടെ കൂടെ....
ലേബലുകള്‍:
അനുഭവങ്ങള്‍
Wednesday, October 3, 2012
1 സിസ്റ്റം ഡ്രൈവര്‍ എങ്ങിനെ ഈസി ആയി ഡൌണ്‍ലോഡ് ചെയ്യാം

shouku
IT engineer @ samsung
ഇദ്ദേഹത്തിന്റെ ഒരു പോസ്റ്റ്..... എല്ലാവര്ക്കും വേണ്ടി ഷെയര്‍ ചെയ്യുന്നു..
നമ്മള് പലപ്പോഴും ബുദ്ധിമുട്ടുന്ന ഒരു കാര്യമാണ് സിസ്റ്റം ഡ്രൈവര്‍ കണ്ടെത്തുക എന്നത്. ഒട്ടുമിക്ക ആളുകള്‍ക്കും ഇപ്പോള്‍ വിന്‍ഡോസ് ഇന്‍സ്റ്റോള്‍ ചെയ്യാന്‍ അറിയാം .പക്ഷേ ഡ്രൈവര്‍ ഇന്‍സ്റ്റോള്‍ ചെയ്യാന്‍ അവര്‍ പിന്നെ പലരുടെയും സഹായം തേടുന്ന കാഴ്ചയാണ് നമ്മള് കണ്ടു വരുന്നത് .പലപ്പോഴുംവെബ്സൈറ്റ്
സന്ദര്‍ശിച്ചാല്‍ സപ്പോര്‍ട്ട് ഡ്രൈവര്‍ കിട്ടണമെന്നില്ല. പ്രത്യേകിച്ചും ഓള്‍ഡ് മോഡല്‍ .
റഷ്യയില്‍ നിന്നുള്ള ഒരു വെബ്സൈറ്റിലൂടെ നമ്മള്‍ക് ഏത് ഡ്രൈവര്‍ ആണോ വേണ്ടെതു അതിന്റെ ഹാര്ഡ്വെയര് ID അടിച്ചു കൊടുത്തു ഡ്രൈവര്‍ എങ്ങനെ ഡൌണ്‍ ലോടാം എന്ന് നോക്കാം,
എങ്ങിനെ ഹാര്ഡ്വെയര് ID കണ്ടെത്തുക എന്ന് സ്ക്രീന്‍ ഷോട്ടിലൂടെ കാണിച്ചു തരാം .
മൈ കമ്പ്യൂട്ടറില്‍ റൈറ്റ് ക്ലിക്ക് ചെയ്തു പ്രോപര്തീസില് ക്ലിക്ക് ചെയ്തു ഡിവൈസ് മാനേജര്‍ എടുക്കുക..

ഡ്രൈവെരിന്റെ റൈറ്റ് ക്ലിക്ക് ചെയ്തു പ്രോപെര്ട്ടീസ് എടുക്കുക . ഇതില്‍ ഇന്‍സ്റ്റോള്‍ ആയതാണ് കാണിച്ചിട്ടുള്ളത് സാദാരണ ഒരു ചോദ്യ ചിന്നമായിരകും കാണുക

Detail Tab സെലക്ട് ചെയ്തു പ്രോപെര്ട്ടില് Hardware ID Select ചെയ്യുക

ആദ്യം കാണുന്ന വാല്യൂ കോപ്പി ചെയ്യുക,

നമ്മുടെ OS ഏതാണെന്ന് നോകി ഫയല്‍ ഡൌണ്‍ലോഡ് ചെയ്യക
(കടപ്പാട്: ഭൂലോകം ),
ലേബലുകള്‍:
കമ്പ്യൂട്ടർ ടിപ്സ്
Thursday, September 27, 2012
1 മൈ റീസന്റ് ഡോകുമെന്റ്സ്
നമ്മള് അവസാനമായി ഓപണ്‍ ചെയ്ത കുറച്ചു ഫയലുകള്‍ എപ്പോഴും മൈ രീസന്റ്റ് ഡോകുമാന്റില്‍ കിടക്കുന്നത് കാണാം .ഇത് പലപ്പോഴും പലര്‍ക്കും ഒരു പ്രശ്നമായി തോന്നിയിരിക്കാം ..!
ഇത് നമുക്ക് എങ്ങനെ ഹൈഡ് ചെയ്യാം എന്ന് നോക്കാം ...
ക്ലിക്ക് Start
ക്ലിക്ക് Start
ക്ലിക്ക് Run.
ടൈപ്പ് "regedit".
ഗോ ടൂ HKEY_CURRENT_USER\
Software\
Microsoft\
Windows\
CurrentVersion\
Explorer\
Advanced
ഇതില്‍ ക്ലിക്ക് ചെയ്തു വലതു ഭാഗത്തെ വിന്‍ഡോയില്‍ ബ്ലാങ്ക് ആയ ഭാഗത്ത് മൌസിന്റെ വലതു ഭാഗം ക്ലിക്ക് ചെയ്യുക.
അതില്‍ New വില്‍ ക്ലിക്ക് ചെയ്തു DWORD വാല്യൂ എന്നതില്‍ ക്ലിക്ക് ചെയ്യുക.
അതില്‍ "Start_ShowRecentDocs" എന്ന് ടൈപ്പ് ചെയ്തു എന്റര്‍ അടിക്കുക.
അതില്‍ ഡബിള്‍ ക്ലിക്ക് ചെയ്തു Data വാല്യൂ "0" ആക്കുക
പ്രസ് OK.
പിന്നെ സിസ്റ്റം റീ സ്റ്റാര്‍ട്ട് ചെയ്യുക.
എനിക്ക് അറിയാവുന്നതും..,
അറിയാത്തവ സുഹൃത്തുക്കളോട് ചോദിച്ചും,
നെറ്റില്‍ സേര്‍ച്ച് ചെയ്തും,
പല പല ബ്ലോഗ്ഗില്‍ നിന്നും സോഷ്യല്‍ മീഡിയകളില്‍ നിന്നും മനസ്സിലക്കിയതുമായ കാര്യങ്ങള്‍ അറിയാത്തവര്‍ക്ക് കൂടി പങ്ക് വെക്കുക ,അതിലുപരിയായി എല്ലാം ഒരു നോട്ട് പോലെ ഒരിടത്ത് സൂക്ഷിക്കുക.., എന്ന നല്ല ഉദ്ദേശത്തോടെ ഞാന്‍ പോസ്റ്റ് ചെയ്യുന്ന കമ്പ്യൂട്ടര്‍ സംബന്ധമായ ഓരോ ടിപ്പുകളും നിങ്ങള്‍ സ്വീകരിക്കുമെന്ന വിശ്വാസത്തോടെ......
അറിയാത്തവ സുഹൃത്തുക്കളോട് ചോദിച്ചും,
നെറ്റില്‍ സേര്‍ച്ച് ചെയ്തും,
പല പല ബ്ലോഗ്ഗില്‍ നിന്നും സോഷ്യല്‍ മീഡിയകളില്‍ നിന്നും മനസ്സിലക്കിയതുമായ കാര്യങ്ങള്‍ അറിയാത്തവര്‍ക്ക് കൂടി പങ്ക് വെക്കുക ,അതിലുപരിയായി എല്ലാം ഒരു നോട്ട് പോലെ ഒരിടത്ത് സൂക്ഷിക്കുക.., എന്ന നല്ല ഉദ്ദേശത്തോടെ ഞാന്‍ പോസ്റ്റ് ചെയ്യുന്ന കമ്പ്യൂട്ടര്‍ സംബന്ധമായ ഓരോ ടിപ്പുകളും നിങ്ങള്‍ സ്വീകരിക്കുമെന്ന വിശ്വാസത്തോടെ......
ലേബലുകള്‍:
കമ്പ്യൂട്ടർ ടിപ്സ്
Tuesday, September 25, 2012
2 ഒരു ഫ്രീ ആന്റി വൈറസ്
മറ്റു പല ഫ്രീ ആന്റി വൈറസുകളെക്കാള്‍ നല്ലതെന്ന് തോന്നിയ ഒരു സാധനം..
ഉപയോഗിച്ച് നോക്കൂ നല്ലതെന്ന് തോന്നിയാല്‍ യൂസ് ചെയ്തോളു ...
ഡൌണ്‍ലോഡിക്കോളൂ ....
എനിക്ക് അറിയാവുന്നതും..,
അറിയാത്തവ സുഹൃത്തുക്കളോട് ചോദിച്ചും,
നെറ്റില്‍ സേര്‍ച്ച് ചെയ്തും,
പല പല ബ്ലോഗ്ഗില്‍ നിന്നും സോഷ്യല്‍ മീഡിയകളില്‍ നിന്നും മനസ്സിലക്കിയതുമായ കാര്യങ്ങള്‍ അറിയാത്തവര്‍ക്ക് കൂടി പങ്ക് വെക്കുക ,അതിലുപരിയായി എല്ലാം ഒരു നോട്ട് പോലെ ഒരിടത്ത് സൂക്ഷിക്കുക.., എന്ന നല്ല ഉദ്ദേശത്തോടെ ഞാന്‍ പോസ്റ്റ് ചെയ്യുന്ന കമ്പ്യൂട്ടര്‍ സംബന്ധമായ ഓരോ ടിപ്പുകളും നിങ്ങള്‍ സ്വീകരിക്കുമെന്ന വിശ്വാസത്തോടെ.......
ഡൌണ്‍ലോഡിക്കോളൂ ....
എനിക്ക് അറിയാവുന്നതും..,
അറിയാത്തവ സുഹൃത്തുക്കളോട് ചോദിച്ചും,
നെറ്റില്‍ സേര്‍ച്ച് ചെയ്തും,
പല പല ബ്ലോഗ്ഗില്‍ നിന്നും സോഷ്യല്‍ മീഡിയകളില്‍ നിന്നും മനസ്സിലക്കിയതുമായ കാര്യങ്ങള്‍ അറിയാത്തവര്‍ക്ക് കൂടി പങ്ക് വെക്കുക ,അതിലുപരിയായി എല്ലാം ഒരു നോട്ട് പോലെ ഒരിടത്ത് സൂക്ഷിക്കുക.., എന്ന നല്ല ഉദ്ദേശത്തോടെ ഞാന്‍ പോസ്റ്റ് ചെയ്യുന്ന കമ്പ്യൂട്ടര്‍ സംബന്ധമായ ഓരോ ടിപ്പുകളും നിങ്ങള്‍ സ്വീകരിക്കുമെന്ന വിശ്വാസത്തോടെ.......
ലേബലുകള്‍:
കമ്പ്യൂട്ടർ ടിപ്സ്
Tuesday, September 18, 2012
12 ചെറിയ തെറ്റ് ചെയ്യുന്നവര്‍ ...!
ഷോപ്പി ലെത്തുമ്പോള്‍ ഡോറിനു മുന്നില്‍ തന്നെ അവള് നില്പുണ്ടായിരുന്നു.....
എന്നെ കണ്ടതും,
അവള് എന്റെ അടുത്തേക്ക് വന്നു ഒരു തുണ്ട് കടലാസ്സ് എന്റെ നേരെ നീട്ടി...
"എന്താ ഇത് .....?"- ഞാന്‍ ചോദിച്ചു
'എനിക്ക് പറയാനുള്ളത് ഇതിലുണ്ട്..'-അവള് പറഞ്ഞു.
"എനിക്ക് കേള്‍ക്കണ്ട "
അവളുടെ മുഖത്തെ രക്തമയം നീങ്ങുന്നതും..മുഖമാകെ ഇരുള് പരക്കുന്നതും ഞാന്‍ അറിഞ്ഞു...
എങ്കിലും അവള് വിടാന്‍ ഭാവമുണ്ടയിരുന്നില്ല...
"വാങ്ങെടാ പ്ലീസ്........"
വളരെ ദീനമായിരുന്നു അവളുടെ സ്വരം.
'നീ എന്തൊക്കെ പറഞ്ഞാലും എഴുതി തന്നാലും അതൊന്നും നിന്റെ ചെയ്തികള്‍ക്കുള്ള ന്യയീകരണം ആവില്ല."
അതും പറഞ്ഞു ഞാന്‍ ഡോര്‍ തുറന്നു അകത്തേക്ക് കടന്നു...
ഇവിടെ ജോലിയില്‍ പ്രവേശിച്ച നാള് മുതല്‍ കാണാന്‍ തുടങ്ങിയതാണ് ഞാന്‍ അവളെ.,
മെലിഞ്ഞു ഇരു നിറത്തിലുള്ള അവള്‍ക്കു പറയത്തക്ക സൌന്ദര്യ മൊന്നും ഉള്ളതായി എനിക്ക് തോന്നിയിട്ടില്ല. എങ്കിലും അവളുടെ സംസാരം ആരെയും ആകര്‍ഷിക്കുന്നതായിരുന്നു.
അവളെ കൂടാതെ മറ്റു രണ്ടു പേരും കൂടി ഉണ്ടായിരുന്നു ലേഡീസ് സ്ടാഫ്ഫുകള്‍ ആയിട്ട് അവിടെ...
എനിക്ക് എല്ലാവരും ഒരു പോലെ ആണ്..
ആരോടും പ്രത്യേകമായി ഒരു ഇഷ്ടമോ ഇഷ്ടക്കെടോ ഉണ്ടായിരുന്നില്ല....ആവശ്യത്തിന് മാത്രമേ ഞാന്‍ അവരുടെ അടുത്തു കൂടൂ. സംസാരിക്കൂ ..
പക്ഷെ ,
പന്ത്രണ്ടോളം വരുന്ന ഞങ്ങള്‍ സര്‍വീസ് ടീം ബോയ്സിലെ മിക്ക പേരും ഒഴിവു സമയങ്ങളിലെല്ലാം
അടിയിടുന്നത് ഈ മൂന്നു പെണ്കൊച്ചുങ്ങളുടെ ചുറ്റുമായിരിക്കും.
പൊതുവേ ഉള്ള എന്റെ ഈ അകല്‍ച്ച കണ്ടാവണം ഒരിക്കല്‍ അവള് എന്നോട് ചോദിച്ചത്..
"നിസാറിനെന്താ പെണ്ണുങ്ങളെ പേടിയാണോ ..ഞങ്ങളോടൊക്കെ ഒരു അകല്‍ച്ച.."
കൂട്ടത്തില്‍ മറ്റു രണ്ടുപേരും കൂടി കൂടിയപ്പോള്‍ ഒരു തമാശ എന്നോണം ഞാന്‍ പറഞ്ഞു..
'"വല്ലാതെ അടുത്ത് കഴിഞ്ഞാല്‍ പിന്നെ അകലാന്‍ കഴിയാതെ വന്നാലോ..
പ്രത്യേകിച്ച് നിന്റെ യൊക്കെ കെട്ടു വരെ കഴിഞ്ഞ സ്ഥിതിക്ക്...."
അങ്ങനെയായിരുന്നു തുടക്കം...
ഞങ്ങള്‍ തമ്മിലുള്ള അകല്‍ച്ചയുടെ അകലം നേര് ത്തു വന്നത് വളരെ പെട്ടന്നായിരുന്നു...
യാതൊരു മറയുമില്ലാതെ കുടുംബ കാര്യങ്ങള്‍ വരെ അവള് എന്നോട് ഷെയര്‍ ചെയ്തു തുടങ്ങി. എന്നും ഉച്ച ഭക്ഷണത്തിനു കൂടെ കൊഞ്ച് വറുത്തതും കൂന്തല്‍ കറി വെച്ചതുമൊക്കെ സ്പെഷലായി ഉണ്ടാക്കി കൊണ്ട് വന്നു അവള് എന്റെ മനസ്സും വയറും ഒരു പോലെ നിറച്ചു.
ദോഷം പറയരുതല്ലോ നല്ല കൈ പുണ്യം ഉള്ള കൂട്ടത്തിലായിരുന്നു അവള് ..ഇന്നുംആ കൊഞ്ചും കൂന്തലുമൊക്കെ എന്റെ നാവിന് തുമ്പില്‍ ഒരു അരുവി തീര്‍ക്കും......
ഒരിക്കല്‍ അവള് എന്നോട് പറഞ്ഞു..
"ഇവിടെ വിശ്വസിക്കാന്‍ കൊള്ളാവുന്ന ഒരേ ഒരു സുഹൃത്ത്.. അത് നിസാര്‍ മാത്രമാണ്...!
എനിക്കത് കേട്ടപ്പോള്‍ ചിരിയാണ് വന്നത്.
'വല്ലാതെ സുഖിപ്പിക്കാതെ മോളെ ..'
"സുഖിപ്പിച്ചതല്ലെടാ...സത്യമാ പറഞ്ഞത്..
അവന്മാരില് ഒരൊറ്റ എണ്ണത്തിനെ വിശ്വസിക്കാന്‍ കൊള്ളില്ല .. ഒന്ന് പറഞ്ഞു രണ്ടാമത്തേതിന് അരക്ക് കീപ്പോട്ടുള്ള സംസാരമേ അവര്‍ പറയൂ..ഒക്കെ ഞരമ്പ് രോഗികളാ......
നിന്റെ അടുത്ത കൂട്ടുകരനില്ലേ 'ജോ' അവനാണ് ഇത്തിരി കൂടുതല്‍ ........ ".
എനിക്കും അത് ശരിയാണെന്ന് തോന്നാതിരുന്നില്ല...
പലപ്പോഴും ഞാനും കേട്ടിട്ടുണ്ട് പലരുടെയും ദ്വയാര്‍ത്ഥം വരുന്ന കമന്റുകളും അട്ടഹാസങ്ങളും. അല്ലെങ്കിലും ചില ആണുങ്ങള് അങ്ങനെയാണ് ഒന്നോ രണ്ടോ പെണ്ണുങ്ങളെ അടുത്തു കിട്ടിയാല്‍ പിന്നെ തനി പുളി സ്വഭാവമായിരിക്കും അവര്‍ക്ക്.
എങ്കിലും ജോയെ പറഞ്ഞത് എനിക്കത്ര പിടിച്ചില്ല.
'അതിനൊക്കെ നിന്ന് കൊടുത്തിട്ടല്ല്ലേ'-
"ആര് നിന്ന് കൊടുക്കുന്നു .?
ഓ കൂട്ടുകാരനെ പറഞ്ഞപ്പോള്‍ പൊള്ളി അല്ലെ.....ഞാന്‍ പറഞ്ഞതൊന്നും ഇനി അവനെ അറിയിക്കാന്‍ നില്കണ്ട..."അവള് പറഞ്ഞു..
ജോയെ കണ്ടപ്പോള്‍ പക്ഷെ എനിക്ക് ഇക്കാര്യം സൂചിപ്പിക്കാതിരിക്കാന്‍ ആയില്ല.
'അവള് ഒരു പോക്ക് കേസാ..'
അവന്റെ പെട്ടന്നുള്ള പ്രതികരണം എനിക്ക് തീരെ ഇഷ്ടപ്പെട്ടില്ല.
"നീ വെറുതെ അവളെ കുറിച്ച് അപവാദം പറഞ്ഞു ഉണ്ടാക്കരുത്.."
-ഞാന്‍ അവളുടെ പക്ഷം പിടിച്ചു.
'ചാഞ്ഞ കൊമ്പില്‍ ഞാനൊന്നു ചാടി നോക്കുന്നു അത്രേ ഉള്ളൂ ...
എല്ലാം നിനക്ക് വഴിയെ മനസ്സിലായിക്കൊള്ളും..'
ജോ അത്രയെ പറഞ്ഞുള്ളൂ...
ഞങ്ങള്‍ പിന്നെ അതെ പറ്റി സംസാരിച്ചില്ല.
പിന്നെ പല ദിവസങ്ങളിലും,
അസമയത്തു പോലും ജോ ആരോടോ ഫോണില്‍ സംസാരിക്കുന്നത് ഞാന്‍ കണ്ടു തുടങ്ങി.
അവന് പറഞ്ഞതില്‍ വല്ല കാര്യവുമുണ്ടോ..?
എന്റെ സംശയം വര്‍ധിച്ചു....
ആ സംശയവും മനസ്സിലിട്ടു അധികനാള്‍ എനിക്ക് അലയേണ്ടി വന്നില്ല..
ഒരു ദിവസം പുറത്തു സര്‍വീസ് കഴിഞ്ഞു വന്ന ഞാന്‍ അവളെയും ജോയെ യും സംശയാസ്പതമായ രീതിയില്‍ സര്‍വീസ് റൂമില്‍ വെച്ച് കണ്ടു...
എന്ക്കത് പെട്ടന്ന് ഉള്‍ക്കൊള്ളാന്‍ ആയില്ല.
കാണുമ്പോഴൊക്കെ ജോയുടെ കുറ്റം പറയാറുള്ള അവള് ....
സ്വന്തം ഭര്‍ത്താവിന്റെ നിറഞ്ഞ സ്നേഹത്തെ കുറിച്ച് വാ തോരാതെ സംസരിക്കുന്നവള് ...
പാല് പല്ല് മുളച്ചു തുടങ്ങിയ ഉണ്ണിയുടെ കുസൃതിയെ കുറിച്ച് വാചാലമാകുന്നവള് .....
അന്ന് രാത്രി ജോ പതിവുപോലെ വിളി തുടങ്ങിയപ്പോള്‍ ഞാന്‍ എണീറ്റ് അവന്റെ അടുത്തേക്ക്
ചെന്നു. എന്റെ ഊഹം തെറ്റിയില്ല അവളോട് ആയിരുന്നു അവന് സംസാരിച്ചിരുന്നത്.
അവന് മൊബൈല്‍ ഫോണ്‍ ലൌട്സ്പീകരില് ആക്കി..
എല്ലാ അതിരുകളും ലങ്കിചുള്ള ആ സംസാരത്തില്‍ നിന്നും എനിക്ക് മനസ്സിലായി അവള് കുളം കലക്കി മീന്‍ പിടിക്കുകയായിരുന്നു എന്ന്.
അതില്‍ പിന്നെ എനിക്ക് അവളെ കാണുന്നതെ വെറുപ്പായിരുന്നു.....
എല്ലാം ഞാന്‍ മനസ്സിലാകി എന്നറിഞ്ഞ അവള് എന്റെ മുന്നില്‍ വന്നു,
കുമ്പസാരിക്കാന്‍ ...
ആര് കേള്‍ക്കാന്‍ ..
അവളെ അവഗണിച് നടക്കാന്‍ തുടങ്ങിയ എന്നെ വട്ടം പിടിച്ചു അവള് പറഞ്ഞു...
"ഇതൊക്കെ ചെറിയ തെറ്റല്ലെടാ..;
വലിയ തെറ്റൊന്നും ഞങ്ങള്‍ ചെയ്തില്ലല്ലോ.".
ഭാര്യാ ഭര്‍തൃ ബന്ധ ത്തിന്റെ പവിത്രത പോലും മനസ്സിലാക്കാതെ,
അന്യ പുരുഷനോടോത്ത് ഒറ്റയ്ക്ക് ഒരു മുറിയില്‍ പരിസരം മറന്നു കെട്ടിപ്പിടിച്ചു നില്കുന്ന അവളുടെ രൂപമായിരുന്നു അപ്പോള്‍ എന്റെ മനസ്സില്‍.....
ഇതാണോ ചെറിയ തെറ്റ്...ചോദിക്കണം എന്നുണ്ടായിരുന്നു എനിക്ക്...പിന്നെ തോന്നി എന്തിനു..?
"നീ എന്ത് തെറ്റ് ചെയ്തു വേണമെങ്കിലും ചെയ്തോ..
എന്നെ വിട്ടേക്കു.." -അത്രയെ പറഞ്ഞുള്ളൂ..
അന്ന് അവളോടുള്ള സഹവാസം നിര്‍ത്തിയതാണ് ഞാന്‍ ..
ഞാന്‍ ഷോപ്പില്‍ നിന്നും രിസൈന്‍ ചെയ്തു പോകുകയാണെ എന്ന് അവള് അറിഞ്ഞിട്ടു ഉണ്ടാകാം . അതുകൊണ്ടാണ് എല്ലാം ഒരു കടലാസില്‍ എഴുതി ഇന്നവള്‍ എന്നെ കാത്തു നിന്നത്.
പതിവ് പോലെ ഷോപ്പില്‍ നിന്നും ജോലി കഴിഞ്ഞു റൂമിലെത്തിയ ഞാന്‍ ,
ഭാഗിനകത്തു ഒരു തുണ്ട് കടലാസ്സ് കണ്ടു ...അതില്‍ രണ്ടു വരിയും...
"എന്നോട ക്ഷമിക്കെടാ ..എനിക്കെന്റെ തെറ്റ് മനസ്സിലായി..."
അടുത്ത ദിവസം തന്നെ ഞാന്‍ ഷോപ്പില്‍ നിന്നും ഇറങ്ങി...
എല്ലാവരോടും യാത്ര പറയുന്ന കൂട്ടത്തില്‍ അവളോടും പറഞ്ഞു...
"നാളെ മുതല്‍ എന്റെ ശല്യം ഉണ്ടാവില്ല..നിനക്ക് എങ്ങനെയും ജീവിക്കാം..
ജീവിതം ഇപ്പോള്‍ നിന്റെ കൈ വെള്ള യില്‍ ഉണ്ട്..അത് കൈവിട്ടു കളയാതെ നോക്കിയാല്‍ നിനക്ക് നന്ന്..."
അത്രയും ആയപ്പോഴേക്കും അവളുടെ കണ്ണുകള്‍ നിറഞ്ഞു തുടങ്ങിയിരുന്നു .
അതും അഭിനയമായിരുന്നോ...?
എന്തോ...എനിക്കറിയില്ല..
ഒരു പെണ്ണിനെ അറിയാന്‍ ഒരു യുഗം പോലും തികയില്ല എന്നാണല്ലോ.....!
ലേബലുകള്‍:
അനുഭവങ്ങള്‍
Subscribe to:
Posts (Atom)






.jpg)





























