Tuesday, September 3, 2013
Saturday, August 31, 2013
15 കാലന് കോഴികള്‍
കോഴികളെ കാണുന്നതേ അവനു ഭയമായിരുന്നു.
കോഴി എന്ന് മാത്രം പറഞ്ഞാല്‍ പോരാ പൂവന്‍കോഴി എന്ന് തന്നെ പറയണം.
അതും ഒരു തരം അരിശം കലര്‍ന്ന ഭയം.
ചിരവപ്പല്ല് പോലുള്ള പൂവും
അരിവാള്‍ പോലുള്ള അങ്ക വാലും
പുലി നഖത്തിന് സമാന്തരമായ കൊക്കും പൂര്‍ണമായി കാണും മുന്‍പേ അവന് തിരിഞ്ഞു ഓടുമായിരുന്നു.
ചിലപ്പോഴൊക്കെ അവന് തിരിഞ്ഞു നിന്ന് കല്ലുകള്‍ പെറുക്കിയെടുത്തു ധീരത പ്രകടിപ്പിക്കും.
ഒരിക്കല്‍ അവന്റെ ധീരതയ്ക്ക് ഇരയായ കോഴിയുടെ പോറ്റമ്മ കേസ് പറഞ്ഞു വന്നു.
ഉമ്മയുടെ മുഖം ഇരുളുന്നത് അവന് കണ്ടു.
പക്ഷെ ഒന്നും പറഞ്ഞില്ല.
അവനൂഹിച്ചു ആ മൌനത്തിനു പിന്നിലെ വികാരം.
അയല്‍ വീടുകളിലെ അടുക്കളകളില്‍ ഉമ്മയും പെങ്ങമ്മാരും നിരങ്ങി ക്കിട്ടിയ ചില്ലറ കളിലാണ് അന്നാ കേസ് തീര്‍ന്നത്.
അതവനെ ഒരുപാട് വിഷമിപ്പിച്ചു.
"ആ ചില്ലറകള്‍ കൊണ്ട് ഒരു നേരമെങ്കിലും..."
ചിന്തകള്‍ അവന്റെ അരിശത്തിനു ആക്കം കൂട്ടിയാതെ ഉള്ളൂ.
പിന്നീട് പല കോഴികളും അവന്റെ മുന്നില്‍ നിലവിളിച്ചു കൊണ്ട് പാഞ്ഞു.
പലപ്പോഴും അവനു കൂട്ടായി ഞരമ്പ് വാസുവും ഉണ്ടായിരുന്നു.
വാസുവിന് നാട്ടുകാര്‍ ഇട്ട പേരാണ് അത്.
അവനു അഞ്ചോ ആറോ വയസ്സുള്ളപ്പോള്‍ ഒരു കോഴി കണ്ണില്‍ കൊത്തിയതാണത്രെ .അന്ന് മുതല്‍ അവന് ഞരമ്പ് പരുവമായി തുടങ്ങി.
ബുദ്ധി ഉറച്ചതോടെ അവനും വാക്കത്തിയുമായി കോഴികളുടെ പുറകെ പാഞ്ഞു.
"ഒരുത്തിയെ എങ്കിലും ഒരുത്ത ന്റെ കൂടെ പറഞ്ഞയക്കുവാന്‍""...."
ഉമ്മയുടെ നെടുവീര്‍പ്പുകള്‍ അവന് അറിയുന്നുണ്ടായിരുന്നു. പെണ്ണ് കെട്ടി പൂതി മാറാത്ത ബാപ്പയെ അവന് മനസ്സാ പ്രാകി.
"ന്റെ മൊയമ്മത്ണ്ടാര്‍ ന്നെങ്കി "
ഉമ്മ കൂടെക്കൂടെ പറയുന്ന ആ വാക്ക് കേള്‍ക്കുമ്പോള്‍ അവന്റെ കാതുകളില്‍ ഒരുപാട് കോഴികള്‍ ഒന്നിച്ചു കൂകും.
അന്ന് കുളത്തില്‍ പോയി തിരിച്ചു വന്ന ഉമ്മ കാണുന്നത് "കുഞ്ഞ് മൊയമ്മ തിന്റെ" നെഞ്ചില്‍ ഇരുന്നു കൂകുന്ന കോഴിയെ ആണത്രേ.
കോഴിയെ ഓടിച്ചു കുഞ്ഞിനെ കോരിയെടുത്തു മാറോ ടു ചേര്‍ത്തപ്പോഴേക്കും ആ കൊച്ചു ജീവ ന്റെ അവസാന മിടിപ്പും നിലച്ചിരുന്നു.
ദുരിതങ്ങളുടെ തുടക്കം ഇവിടെ നിന്നാണ്
അവിടെ നിന്നാണ് ബാപ്പ പെണ്ണ് തേടി ഇറങ്ങിയതും.
ആ നശിച്ച കാലന് കോഴിയെ ഉമ്മ ഇപ്പോഴും പ്രാകുന്നത് കേള്‍ക്കാം.
പലപ്പോഴും അവനും തോന്നിയിരുന്നു മൊയമ്മതിക്ക ഉണ്ടായിരുന്നെങ്കില്‍......."......"
ഓര്‍ക്കും തോറും അവനു കോഴികലോടുള്ള ഭയവും ദേഷ്യവും കൂടിക്കൂടി വന്നു.
ഒരു ദിവസം അര്‍ദ്ധ രാത്രി,
എവിടെ നിന്നോ ഒരു പാതിരാക്കോഴി കൂകി.
ബാപ്പു പിടഞ്ഞു ഉണര്‍ന്നു പുറത്തേക്ക് പാഞ്ഞു. പിന്നെ അവനെ ആരും കണ്ടിട്ടില്ല.ആരും..!
അവനെ പരിഹസിച്ചിരുന്ന നാട്ടുകാര്‍ക്ക് പോലും ഇന്ന് കോഴികളെ പേടി യാണ് ,
അവരാരും ഇപ്പോള്‍ രാത്രി പുറത്തിറങ്ങാറുമില്ല
ഉണ്ണി പറഞ്ഞു നിര്‍ത്തി
അന്ധ വിശ്വാസങ്ങള്‍ - ഞാന്‍ ചിരിച്ചു.
"നേരം ഇരുട്ടി തുടങ്ങി..... നാളെ കാണാം|"
ഉണ്ണി നടന്നകലുന്നതും നോക്കി നില്‍ക്കുമ്പോഴാണ് അകത്തു നിന്നും പെങ്ങളുടെ കാതടച്ചുള്ള നിലവിളി ഉയര്‍ന്നത്...
"അമ്മേ"
അകത്തേക്ക് പായുമ്പോള്‍ ഉമ്മറത്ത് ഒരു കോഴി ചിറകടിച്ചു ഉയരുന്നുണ്ടായിരുന്നു.....!
Wednesday, August 28, 2013
2 EASY WAY WORD/EXCEL FILE TO PDF
നിങ്ങള്‍ ഓഫീസ് 2010
ആണ് ഉപയോഗിക്കുന്നത് എങ്കില്‍ വേഡില്‍ അല്ലെങ്കില്‍ എക്സലില്‍ ഒരു
മാറ്റര്‍ ടൈപ് ചെയ്യുക.
അതിനു ശേഷം
മുകളില്‍ ഫയല്‍ എന്നതില്‍ ക്ലിക്ക് ചെയ്തു സേവ് ആസ് എന്നതില്‍ ക്ലിക്ക് ചെയ്യുക.
ശേഷം സേവ് ആസ്
ടൈപ്പ് എന്നതില്‍ ക്ലിക്ക് ചെയ്തു പി ഡി എഫ് സെലക്ട് ചെയ്തു സേവ് ചെയ്യുക.
ഇനി ഓഫീസ് 2007 ആണ് നിങ്ങള്‍ ഉപയോഗിക്കുന്നത് എങ്കില്‍,
ഇതാ ഇവിടെഇവിടെ
ക്ലിക്ക് ചെയ്തു ഈ ചിന്ന ഫയല്‍ ഡൌണ്‍ലോഡ് ചെയ്തു ഇന്‍സ്റ്റോള്‍ ചെയ്യൂ..
ശേഷം ഓഫീസ് 2010 ല്‍ പി ഡി എഫ് ആയി വേഡ് ഫയല്‍ സേവ് ചെയ്ത പോലെ
ഇതിലും നിങ്ങള്‍ക്ക് സേവ് ചെയ്യാവുന്നതാണ്...
ലേബലുകള്‍:
കമ്പ്യൂട്ടർ ടിപ്സ്
Sunday, July 14, 2013
4 ഫോള്‍ഡര്‍ ലോക്ക് ചെയ്യാന്‍ ...
1) ഇവിടെ ക്ലിക്ക് ചെയ്യൂ ..സോഫ്റ്റ്വെയര് ഡൌണ്‍ലോഡ് ചെയ്യൂ...
ശേഷം സോഫ്റ്റ്വെയര് ഇന്‍സ്റ്റോള്‍ ചെയ്യുക..
പിന്നെ ഈ വീഡിയോ കാണുക..
2)ഇവിടെ ക്ലിക്കി സോഫ്റ്റ്വെയര് ഡൌണ്‍ലോഡ് ചെയ്യൂ..
ശേഷം സോഫ്റ്റ്വെയര് ഇന്‍സ്റ്റോള്‍ ചെയ്യുക..
പിന്നെ ഈ വീഡിയോ കാണുക..
സോഫ്റ്റ്വെയര് ഡൌണ്‍ലോഡ് ചെയ്യാനും വീഡിയോ കാണാനും ചിത്രം നോകി മനസ്സിലാക്കുക.
ലേബലുകള്‍:
കമ്പ്യൂട്ടർ ടിപ്സ്
Wednesday, June 12, 2013
7 തല തിരിഞ്ഞ വീഡിയോ 'തിരി'ചെടുക്കാന്‍ ..
സാധാരണയായി നമ്മുടെ
വീട്ടില്‍ വല്ല പാര്‍ടിയും
മറ്റും നടക്കുകയാണെങ്കില്‍
കയ്യില്‍ കിട്ടിയ
ക്യാമറ കൊണ്ടും മൊബൈല്‍ കൊണ്ടും തലങ്ങും വിലങ്ങും നമ്മള് ഫോട്ടോയും വീഡിയോയും
എടുക്കും. പരിപാടിയൊക്കെ കഴിഞ്ഞു നമ്മള് വീഡിയോസ് കമ്പ്യൂട്ടറില്‍ പ്ലേ ചെയ്തു നോക്കുമ്പോഴായിരിക്കും വീഡിയോ പലതും തല ചെരിഞ്ഞതായി കാണുന്നത്.
ഇവനെ നമുക്കൊന്ന്
ക്ലിയര്‍ ആക്കി എടുക്കാന്‍ എന്ത് ചെയ്യണമെന്ന്
നോക്കാം.
ഒന്നാമത്തെ ഓപ്ഷന് .
നമ്മുടെ മിക്ക പേരുടെയും പീസിയില് മൂവി മൈകര്‍ എന്നൊരു സോഫ്റ്റ്വെയര് ഉണ്ടായിരിക്കും.
ഇല്ലെങ്കില്‍ ഇവിടെ ക്ലിക്കി ആ സോഫ്റ്റ്വെയര് ഡൌണ്‍ലോഡ് ചെയ്തു
ഇന്‍സ്റ്റോള്‍ ചെയ്യുക.ശേഷം സോഫ്റ്റ്വെയര് ഓപ്പണ്‍ ചെയ്യുക .
ശേഷം വരുന്ന ചിത്രത്തില്‍ കാണുന്ന വിന്‍ഡോയില്‍ റെഡ് മാര്‍ക്ക് ചെയ്തിരിക്കുന്ന ആട് ഫോട്ടോസ് ആന്‍ഡ് വീഡിയോസ് എന്നതില്‍ ക്ലിക്ക് ചെയ്ത് നമുക്ക് ആവശ്യമായ വീഡിയോ പീസിയില് എവിടെയാണോ അവിടെ പോയി സെലക്ട് ചെയ്യുക .
താഴെ കാണുന്നത് പോലെ,
അപ്പോള്‍ ഇങ്ങനെ ഒരു വിന്‍ഡോ വരും.
അതില്‍ റെഡ് മാര്‍ക്ക് ചെയ്ത ഭാഗത്ത് റോട്ടെററു ലെഫ്റ്റ് , റൈറ്റ് എന്ന് കാണാം അതില്‍ ക്ലിക്ക് ചെയ്ത് വീഡിയോ നിങ്ങള്‍ക്ക് വേണ്ട പോസോഷനിലെക് മാറ്റി സേവ് ചെയ്യുക. സേവ് ചെയ്യുന്നത് താഴെ ചിത്രത്തില്‍ നോക്കുക.
രണ്ടാമത്തെ ഓപ്ഷന് :
ഈ സോഫ്റ്റ്വെയറും നങ്ങളുടെ കമ്പ്യൂട്ടറില്‍ ചിലപ്പോള്‍ ഉണ്ടായിരിക്കും വീ എല്‍ സീ പ്ലയെര്‍ . ഇല്ലെങ്കില്‍ ഇവിടെ ക്ലിക്ക് ചെയ്ത് ഇന്‍സ്റ്റോള്‍ ചെയ്യുക.
പിന്നെ നിങ്ങള്‍ക്ക് ആവശ്യമായ വീഡിയോയില്‍ വെച്ച് മൌസിന്റെ വലതു ഭാഗം ക്ലിക്ക് ചെയ്തു ഓപ്പണ്‍ വിത്ത് വീ എല്‍ സീ പ്ലയെര്‍ കൊടുക്കുക.
അപ്പോള്‍ നിങ്ങളുടെ തല തിരിഞ്ഞ വീഡിയോ പ്ലേ ആകും.
ശേഷം ചിത്രത്തില്‍ കാണുന്നത് പോലെ ചെയ്യുക.
പിന്നെ വീഡിയോ എഫ്ഫക്റ്റ് ക്ലിക്ക് ചെയ്ത്
ട്രാന്‍സ്ഫോം എന്നതില്‍ ശരിയിട്ടു താഴെ വീഡിയോയുടെ പൊസിഷന്‍ സെലക്ട് ചെയ്യുക.
മൂന്നാമത്തെ ഓപ്ഷന് :
ഇവിടെ ക്ലിക്കി ഈ സോഫ്റ്റ്വെയര് ഇന്‍സ്റ്റോള്‍ ചെയ്യുക.
ഇതൊരു വീഡിയോ കണ് വെര്ടര് സോഫ്റ്റ്വെയര് കൂടിയാണ് .
നിങ്ങള്‍ക്ക് ഇഷ്ട്ടപ്പെട്ട ഫോര്മാടിലെക് വീഡിയോ ചേഞ്ച് ചെയ്യാം...
ശേഷം താഴെ വീഡിയോയില്‍ കാണുന്നതുപോലെ ചെയ്യുക..
പിന്നെ നിങ്ങള്‍ക്ക് ആവശ്യമായ വീഡിയോയില്‍ വെച്ച് മൌസിന്റെ വലതു ഭാഗം ക്ലിക്ക് ചെയ്തു ഓപ്പണ്‍ വിത്ത് വീ എല്‍ സീ പ്ലയെര്‍ കൊടുക്കുക.
അപ്പോള്‍ നിങ്ങളുടെ തല തിരിഞ്ഞ വീഡിയോ പ്ലേ ആകും.
ശേഷം ചിത്രത്തില്‍ കാണുന്നത് പോലെ ചെയ്യുക.
ടൂള്സില് ക്ലിക്ക് ചെയ്യുക.
എഫെക്റ്റ് ആന്‍ഡ് ഫില്റ്റെര് എന്നത് സെലക്ട് ചെയ്യുക.പിന്നെ വീഡിയോ എഫ്ഫക്റ്റ് ക്ലിക്ക് ചെയ്ത്
ട്രാന്‍സ്ഫോം എന്നതില്‍ ശരിയിട്ടു താഴെ വീഡിയോയുടെ പൊസിഷന്‍ സെലക്ട് ചെയ്യുക.
ഇവിടെ ക്ലിക്കി ഈ സോഫ്റ്റ്വെയര് ഇന്‍സ്റ്റോള്‍ ചെയ്യുക.
ഇതൊരു വീഡിയോ കണ് വെര്ടര് സോഫ്റ്റ്വെയര് കൂടിയാണ് .
നിങ്ങള്‍ക്ക് ഇഷ്ട്ടപ്പെട്ട ഫോര്മാടിലെക് വീഡിയോ ചേഞ്ച് ചെയ്യാം...
ശേഷം താഴെ വീഡിയോയില്‍ കാണുന്നതുപോലെ ചെയ്യുക..
ലേബലുകള്‍:
കമ്പ്യൂട്ടർ ടിപ്സ്
Saturday, June 8, 2013
7 ടാബ്ലെറ്റ് റീസെറ്റ് ചെയ്യാന്‍ ...
നമ്മളില്‍ പലരും ഇന്ന് പല വിധ ആന്ട്രോയിട് ടാബുലറ്റ് കളും
ഉപയോഗിക്കുന്നവരാണ്.എന്നാല്‍ പലപ്പോഴും അവ പ്രോപര്‍ ആയി വര്‍ക്ക് ചെയ്യാതെ വരും. ഉദാഹരണം,
ബൂട്ടിന്ഗ് നടക്കാതിരിക്കുക.
ബൂട്ട് ആയി ജി മെയില്‍ അക്കൌണ്ട് വെരിഫിക്കേഷന് ചോദിച്ചു നില്ക്കുക
വര്‍ക്കിംഗ് സമയത്ത് ഹാന്‍ങ്ങ് ആവുക. etc...,
ഇങ്ങനെ വരുമ്പോള്‍ പലപ്പോഴും നമുക്ക് ടാബ് റീസെറ്റ് ചെയ്യുകയോ, സിസ്റ്റം സോഫ്റ്റ്വെയര് റീ ഇന്‍സ്റ്റോള്‍ ചെയ്യുകയോ ആവശ്യമായി വരും.
അതെങ്ങനെ എന്ന് നമുക്ക് നോക്കാം...
ബ്രാണ്ടട് ആയതും അല്ലാത്തതുമായി ഒരുപാട് ടാബുകള്‍ ഇന്ന് മാര്‍ക്കറ്റില്‍ അവൈലബ്ള്‍ ആണ്.
ചൈന ടാബുകള്‍ തന്നെ എത്ര തരമുണ്ട്..?
എക്സ് ടച്ച് , വി ടച്ച്, ടച്ച് മേറ്റ് ,എച് സീ എല്‍,ഐനിക്സ്,എക്സ്പോട്......,
അത് കൊണ്ട് തന്നെ എല്ലാ ടാബുകളെ കുറിച്ചും ഇവിടെ പറയാന്‍ ബുദ്ധിമുട്ടാണ്.എന്നാലും ഒരു വിധം എല്ലാ ടാബുകളും റീ സെറ്റ് ചെയ്യുന്നത് ഒരുപോലെയൊക്കെ തന്നെയാണ്.
നമുക്ക് വിഷയത്തിലേക് കടക്കാം.
1: ടാബ് ചെറിയ ഹാങ്ങിംഗ് ഉള്ളതായി തോന്നുകയോ ബൂട്ട് ആവാന്‍ താമസം നേരിടുകയോ ചെയ്താല്‍ ചെറിയ തോതില്‍ നമുക്ക് ആദ്യം ഒന്ന് റീസെറ്റ് ചെയ്തു നോക്കാം.അതിനു നമ്മള് ചെയ്യേണ്ടത് ടാബിന്റെ വശങ്ങളില് എവിടെ എങ്കിലും ആയി ചെറിയൊരു ഹോള്‍ ഉണ്ടാകും അത് കണ്ടെത്തി (പലതിലും റീസെറ്റ് എന്ന് എഴുതിക്കാണും)അതില്‍ ചെറിയൊരു പിന്നുകൊണ്ട്, ടാബ് റീ സ്ടാര്ട്ട് ആയി വരുന്നത് വരെകുത്തിപ്പിടിക്കുക.
ഉപയോഗിക്കുന്നവരാണ്.എന്നാല്‍ പലപ്പോഴും അവ പ്രോപര്‍ ആയി വര്‍ക്ക് ചെയ്യാതെ വരും. ഉദാഹരണം,
ബൂട്ടിന്ഗ് നടക്കാതിരിക്കുക.
ബൂട്ട് ആയി ജി മെയില്‍ അക്കൌണ്ട് വെരിഫിക്കേഷന് ചോദിച്ചു നില്ക്കുക
വര്‍ക്കിംഗ് സമയത്ത് ഹാന്‍ങ്ങ് ആവുക. etc...,
ഇങ്ങനെ വരുമ്പോള്‍ പലപ്പോഴും നമുക്ക് ടാബ് റീസെറ്റ് ചെയ്യുകയോ, സിസ്റ്റം സോഫ്റ്റ്വെയര് റീ ഇന്‍സ്റ്റോള്‍ ചെയ്യുകയോ ആവശ്യമായി വരും.
അതെങ്ങനെ എന്ന് നമുക്ക് നോക്കാം...
ബ്രാണ്ടട് ആയതും അല്ലാത്തതുമായി ഒരുപാട് ടാബുകള്‍ ഇന്ന് മാര്‍ക്കറ്റില്‍ അവൈലബ്ള്‍ ആണ്.
ചൈന ടാബുകള്‍ തന്നെ എത്ര തരമുണ്ട്..?
എക്സ് ടച്ച് , വി ടച്ച്, ടച്ച് മേറ്റ് ,എച് സീ എല്‍,ഐനിക്സ്,എക്സ്പോട്......,
അത് കൊണ്ട് തന്നെ എല്ലാ ടാബുകളെ കുറിച്ചും ഇവിടെ പറയാന്‍ ബുദ്ധിമുട്ടാണ്.എന്നാലും ഒരു വിധം എല്ലാ ടാബുകളും റീ സെറ്റ് ചെയ്യുന്നത് ഒരുപോലെയൊക്കെ തന്നെയാണ്.
നമുക്ക് വിഷയത്തിലേക് കടക്കാം.
1: ടാബ് ചെറിയ ഹാങ്ങിംഗ് ഉള്ളതായി തോന്നുകയോ ബൂട്ട് ആവാന്‍ താമസം നേരിടുകയോ ചെയ്താല്‍ ചെറിയ തോതില്‍ നമുക്ക് ആദ്യം ഒന്ന് റീസെറ്റ് ചെയ്തു നോക്കാം.അതിനു നമ്മള് ചെയ്യേണ്ടത് ടാബിന്റെ വശങ്ങളില് എവിടെ എങ്കിലും ആയി ചെറിയൊരു ഹോള്‍ ഉണ്ടാകും അത് കണ്ടെത്തി (പലതിലും റീസെറ്റ് എന്ന് എഴുതിക്കാണും)അതില്‍ ചെറിയൊരു പിന്നുകൊണ്ട്, ടാബ് റീ സ്ടാര്ട്ട് ആയി വരുന്നത് വരെകുത്തിപ്പിടിക്കുക.
കുത്തി പ്പിടിക്കുംപോള്‍ റീ സെറ്റ് ഹോള്‍ തന്നെയല്ലേ എന്ന് ശ്രദ്ധിച്ചുനോക്കുക. കാരണം മൈക്ക് ഹോളും റീസെറ്റ് ഹോളും കണ്ടാല്‍ ഒരുപോലിരിക്കും.പിന്നെ മൈക് ഡാമേജ് ആയാല്‍ നമ്മ ഉത്തരവാദി ആയിരിക്കില്ല.പിന്നൊരു കാര്യം ചില ടാബില്‍ ഇങ്ങനൊരു സംഭവമേ ഉണ്ടാവില്ല.
2: ഇനി നോര്‍മല്‍ ബൂടിംഗ് നടക്കുന്ന ഒരു ടാബ് ഫാക്ടറി റീസെറ്റ് ചെയ്യാന്‍ താഴെ ചിത്രത്തില്‍ കാണുന്ന ഓപ്ഷനില്‍ പോയാല്‍ മതി.
ഇങ്ങനെ ചെയ്യുമ്പോള്‍ നിങ്ങളുടെ ടാറ്റ ബാക്ക് അപ് എടുക്കാനുള്ള ഓപ്ഷനും കാണാവുന്നതാണ്. ടാറ്റ മെമ്മോറി കാര്‍ഡി ലേക്ക് ബാക്ക് അപ്പ് എടുത്ത് മെമ്മോറി കാര്‍ഡ് റീ മോവ് ചെയ്ത് റീസെറ്റ് ചെയ്യുക.
ഇത്രയും നമ്മള് പറഞ്ഞത് അധികം പരിക്ക് പറ്റാത്തതും ബൂട്ട് ആവുന്നതുമായ ടാബുകളെ കുറിച് ആണ്.
ഇനി തീരെ ബൂട്ട് ആവാത്തതും ഓ എസ് (ആന്ട്രോയിട് സോഫ്റ്റ്വെയര്)))}നഷ്ടമായതുമായ ടാബ് എങ്ങനെ റീസെറ്റ് ചെയ്യും എന്നും ,അതില്‍ എങ്ങനെ ആന്ട്രോയിട് ഇന്‍സ്റ്റോള്‍ ചെയ്യും എന്നും നമുക്ക് നെക്സ്റ്റ് പോസ്റ്റില്‍ നോക്കാം...
ലേബലുകള്‍:
കമ്പ്യൂട്ടർ ടിപ്സ്
0 Type anywhere in your language
താഴെ ഉള്ള ലിങ്കില്‍ പോയി നിങ്ങള്‍ക്ക് വേണ്ട ഭാഷ
ഡൌണ്‍ ലോഡ് ചെയ്ത് ഇന്‍സ്റ്റോള്‍ ചെയ്യുക .
പിന്നെ ആള്‍ട്ട് പ്ലസ് ഷിഫ്റ്റ് കീ പ്രസ് ചെയ്ത് നിങ്ങള്ക് വേണ്ട ഭാഷ സെലക്ട് ചെയ്തു യൂസ് ചെയ്യുക..
ഇവടെ ക്ലിക്കൂ
ഡൌണ്‍ ലോഡ് ചെയ്ത് ഇന്‍സ്റ്റോള്‍ ചെയ്യുക .
പിന്നെ ആള്‍ട്ട് പ്ലസ് ഷിഫ്റ്റ് കീ പ്രസ് ചെയ്ത് നിങ്ങള്ക് വേണ്ട ഭാഷ സെലക്ട് ചെയ്തു യൂസ് ചെയ്യുക..
ഇവടെ ക്ലിക്കൂ
ലേബലുകള്‍:
കമ്പ്യൂട്ടർ ടിപ്സ്
Wednesday, April 3, 2013
3 വിന്‍ഡോസ് ലോഗോണ്‍ ഇമേജ് നിങ്ങളുടേതാക്കാന്‍ .....
ആദ്യം ഈ ലിങ്കില്‍ ക്ലിക്ക് ചെയ്തു സോഫ്റ്റ്വെയര് ഡൌണ്‍ലോഡ് ചെയ്ത്
അതില്‍ വിന്‍ഡോ ലോഗോണ്‍ സ്ക്രീന്‍ ചൈഞ്ചര് എന്നതില്‍ ഡബിള്‍ ക്ലിക്ക് ചെയ്യുക.
ശേഷം വരുന്ന വിന്‍ഡോയില്‍ ചെയ്ഞ്ച് ലോഗോണ്‍ സ്ക്രീന്‍ എന്നതില്‍ ക്ലിക്ക് ചെയുക
സിസ്ടത്തിലെ നിങ്ങളുടെ ഫോട്ടോ ഓപ്പണ്‍ ചെയ്തു സേവ് ചെയ്യുക.
ഇത്രമാത്രം ...ഇനി സിസ്റ്റം ഒന്ന് ലോഗോഫ്ഫ് ചെയ്തു നോക്കൂ...
ഇനി തിരിച്ചു പഴയ ലോഗോണ്‍ സ്ക്രീനിലേക്ക് പോകണം എന്നുണ്ടെങ്കില്‍
റീ സ്റ്റോര്‍ ഡീ ഫാല്ട്ട് എന്നതില്‍ ക്ലിക്കുകയെ വേണ്ടു ....
ലേബലുകള്‍:
കമ്പ്യൂട്ടർ ടിപ്സ്
Sunday, March 31, 2013
2 ഫയലുകള്‍ സീ ഡി യിലേക് പകര്‍ത്തുമ്പോള്‍ .....
നാം പലപ്പോഴും പല ഫയലുകളും സോങ്ങുകളും മറ്റും നേരോ സോഫ്റ്റ്വെയര് ഉപയോഗിച്ച് സീ ഡി യിലേക് റെക്കോര്‍ഡ്((( ((അല്ലെങ്കില്‍ റൈറ്റ്) ) ചെയ്തു കഴിഞ്ഞാല്‍ റെക്കോര്‍ഡ് ചെയ്യപ്പെട്ട സീ ഡി യില്‍ അവക്ക് ഓര്‍ഡര്‍ നഷ്ടപ്പെട്ടതായി കാണാം. നമ്മള് ആദ്യം ചേര്‍ത്ത സോങ്ങ് അവസാനവും ഇടയ്ക്കു ചേര്‍ത്തത് ആദ്യവുമൊക്കെയായി ഒരു സൈസ് അവിയല്‍ പരുവം ആയിട്ടുണ്ടാകും.
ചെറിയൊരു കാര്യം നോട്ടു ചെയ്താല്‍ ഈ പ്രശ്നം നമുക്ക് ഈസിയായി പരിഹരിക്കാം...
നമുക്ക് വേണ്ട ക്രമത്തില്‍ ഒന്ന് മുതല്‍ തൊണ്ണൂറ്റി ഒന്‍പതു വരെയുള്ള ഫയലുകളുടെ ആദ്യത്തില്‍ 01,02,03...etc , നൂറു മുതല്‍ ഉള്ള ഫയലുകള്‍ക്ക് ആദ്യത്തില്‍ 001,002,003 etc.., എന്നിങ്ങനെ നമ്പര്‍ കൊടുത്താല്‍ ഈ പ്രശ്നം പരിഹരിക്കാം....
ലേബലുകള്‍:
കമ്പ്യൂട്ടർ ടിപ്സ്
Tuesday, February 26, 2013
13 മാണിക്യക്കല്ല്
(മുന്‍പ് അച്ചടിമഷി പുരണ്ട എന്റെ മറ്റൊരു കഥ )
നേര്‍ത്ത കാറ്റ് അവളുടെ അടക്കമില്ലാത്ത മുടിയിഴകളെ മാടിയൊതുക്കാന്‍ ശ്രമിച്ചു -കൊണ്ടിരുന്നു.
പുറത്തു കനത്ത ഇരുട്ട് .
ഭയപ്പെടുത്തുന്ന ആ അന്ധകാരം തന്റെ- മനസ്സിലേക്കും ......?
ഇല്ല,
മനസ്സിലെ ഇരുളിന് നിറങ്ങളുണ്ട്...
സ്വപ്നങ്ങളുടെ കൂട്ടുണ്ട്...
ജുമൈലാക് ഉറക്കം നഷ്ടമാവുകയായിരുന്നു . അതും മാസങ്ങള്‍ക് ശേഷം....
കാരണം അയാള്‍ തന്നെയായിരുന്നു.
വീണ്ടുമൊരു കൂടിക്കാഴ്ച ....!
അതാഗ്രാഹിച്ചതായിരുന്നില്ല അവള് .
പക്ഷെ , ഒരു നോക്ക് കണ്ടപ്പോള്‍ ..
എന്തോ ഒരു മനസ്ചാഞ്ചല്യം. ഖബറടക്കിയ കനവുകള്‍ക്കു വീണ്ടും ചിറകു മുളച്ചത് പോലെ....
ലേബര്‍ റൂമില്‍ നിന്നും പുറത്തിറങ്ങിയതായിരുന്നു അവള് .മുന്നില്‍ അയാള്‍ ...!
മനസ്സ് പിടഞ്ഞു ..ഹൃദയം നീറി..
ക്ഷണാര്‍ധം, പതര്‍ച്ചയില്‍ നിന്നും മുക്തി നേടിയ അവള് ഇമകള്‍ ഇറുകെ പൂട്ടി മുന്നോട്ട് നടന്നു.
ഇനിയൊരു തവണ കൂടി അയാള്‍ കണ്മുന്നില് പെടരുത്. അവള് ദൃഡ നിശ്ചയമെടുത്തു . പക്ഷെ ഒന്നല്ല ഒരുപാട് തവണ അയാള്‍ അവളുടെ മുന്നിലൂടെ ഉഴറി നടന്നു .
കാരണം, അയാളുടെ ഭാര്യ ലബര്‍ റൂമില്‍ ആയിരുന്നു....!
ആ അറിവ് അവളെ തീര്‍ത്തും അവശയാക്കി മിഴികളില്‍ സന്താപത്തിന്റെ കരി നിഴല്‍ വീണു.
കാലുകള്‍ക്ക് വര്‍ദ്ധിച്ച ഭാരം .
മനസ്സിന്റെ കടിഞ്ഞാണ്‍ നഷ്ടമാവുകയാണ് .
ഇനി ഇവിടെ നിന്നുകൂടാ ....
അവള് മനപ്പൂര്‍വം ലബര്‍ റൂമില്‍ നിന്നും പിന്മാറി
ദ്രെസ്സിംഗ് റൂമില്‍ ഇരിക്കുമ്പോള്‍ മനം നിറയെ ജാഫരുമായുള്ള വിവാഹ നാളുകള്‍ ആയിരുന്നു.
"ജുമൈല ഭാഗ്യം ഉള്ളവള്‍ ആണ്.
പൊന്നും പണോം തൂക്കി കൊടുക്കാതെ മൊഞ്ചു ഉള്ളൊരുപുയ്യാപ്ളെനെ കിട്ട്യോലോ .."-നിക്കാഹിനു മുന്‍പ് കൂട്ടുകാരികള്‍ പറയുമായിരുന്നു.
അവരുടെ വാക്കുകളില്‍ മുറ്റി നില്ക്കുന്ന നിരാശ ഇത്തിരി കുശുമ്പും...
ജുമൈലാക്ക് എന്തിന്റെ കുറവാ ...ഞങ്ങള്‍ കുറെയെണ്ണം ഇവിടെ പൊന്നും പണോം ഇല്ലാണ്ട് നില്ക്കുമ്പോള് എന്നാ ഭാവമായിരുന്നു അവര്‍ക്ക്.
ന്നാലും ജാഫര്‍ ജുമൈലാന്റെ സ്വകാര്യ കിബുറു തന്നെയായിരുന്നു.
യത്തീമാനെങ്കിലും മാന്യമായ തൊഴില്‍,
നാലക്ക ശമ്പളം , യാതൊരു ദുസ്വഭാവവും കേട്ടിടത്തോളം ഇല്ല. നിക്കാഹു കഴിഞ്ഞ ആദ്യ നാളുകളില്‍ അവളുടെ സന്തോഷത്തിനു അതിരുകള്‍ ഇല്ലായിരുന്നു. ക്രമേണ ആ സ്വപ്നങ്ങള്‍ ഒരു കുഞ്ഞിലേക്ക് വഴിമാറി..പക്ഷെ പടച്ചോന്റെ ക്രൂരമായ വിധിക്ക് മുന്പില് എല്ലാ ഡോക്ടര്‍ മാരും കൈ മലര്‍ത്തി.
ജാഫറിന്റെ കണ്ണുകളിലെ തിളക്കം നഷ്ടപ്പെട്ടത് കണ്ടാവണം ഒരിക്കല്‍ അവള് പറഞ്ഞത്..
"ഇക്ക മറ്റൊരു വിവാഹം ചെയ്യണം "- ആദ്യമൊക്കെ കുറെ എതിര്‍ത്തെങ്കിലും പിന്നീട് ജാഫറിന്റെ എതിര്‍പ്പിനു ശക്തി കുറഞ്ഞു.
അങ്ങനെയാണ് രജീനയെ പെണ്ണ് കാണാന്‍ ചെന്നത്.
"ഭര്‍ത്താവിന്റെ രണ്ടാം കെട്ടിന് പെണ്ണ് കാണാന്‍ ആദ്യ ഭാര്യയും കൂടെ വരിക."- രജീനയുടെ വീട്ടുകാര്‍ക്ക് ഇതില്‍ പരം അത്ഭുതം ഉണ്ടായിരുന്നില്ല .
ഞങ്ങള്‍ക്കിടയിലെ മനപ്പൊരുത്തം കണ്ടാവണം മറ്റൊന്നും ചിന്തിക്കാതെ അവരും വിവാഹത്തിനു സമ്മതിച്ചത്.
നിക്കാഹു കഴിഞ്ഞു ..പ്രഥമ രാത്രി..,
രജീനയെ മണിയറയിലേക്ക് തള്ളി വിടുമ്പോള്‍ അറിയാതെ പോലും തന്റെ അകതാരില്‍ ഒരു നൊമ്പരം അനുഭവേദ്യമായോ ..?
ഒരിക്കലുമില്ല .പക്ഷെ ,
ഒരു സമാന്തര ഗതി തന്നെ തനിക്കു വന്നുവോ ...?
വെറുമൊരു അടുക്കളക്കാരിയുടെ സ്ഥാനത്തേക്ക് തന്റെ ഭാര്യാ സങ്കല്പം കൂപ്പു കുത്തിയതിനു അവള് ആയിരുന്നില്ലേ കാരണം ..രജീന..?
അതെ ,
അവളുടെ കര വിരുതില്‍ ജാഫര്‍ പോലും ഒരു കളിപ്പാവ ആയി മാറുകയായിരുന്നു.
ഒരിക്കല്‍ വീട്ടില്‍ കൊണ്ട് വിട്ടു 'വരാം ' എന്ന് പറഞ്ഞു പോയ ജാഫറിനെ പിന്നെ കണ്ടില്ല .
പിന്നെടെന്നോ പള്ളിയിലേക്ക് കത്ത് വന്നു അയാള്‍ക്ക് ബന്ധം ഒഴിയണം പോലും...
"ന്റെ മോളെ ഇബിടുന്നാരും ഒഴിവക്കൂലല്ലൊ ..."- ബാപ്പാന്റെ സ്വരമാണ് എന്നും പിടിച്ചു നിര്‍ത്തിയത്. മടങ്ങി വരാന്‍ ഇടയില്ലാത്ത ഭര്‍ത്താവെന്ന നേര്‍ത്ത നൂലിഴയില്‍ പിടിച്ചു നില്ക്കാന് ശ്രമിച്ചു.പക്ഷെ,
വന്നു കയറിയ നാത്തൂന് മാര്‍ക്കും താനൊരു അധിക പറ്റാ ണെന്ന് മനസ്സിലാക്കിയത് മുതലാണ് ഒരു തൊഴിലിനു വേണ്ടി ഉള്ള അലച്ചില്‍ തുടങ്ങിയത്..
പിന്നീട് നഴ്സിംഗ് പഠിച്ചു..
ഹോസ്പിറ്റലില്‍ കയറി...
അതോടെ നാതൂന്മാര്‍ക്കും താന്‍ പ്രിയപ്പെട്ടവള്‍ ആയി.. പലപ്പോഴും വീട്ടുകാര്‍ മറ്റൊരു നിക്കാഹിനു നിര്‍ബന്ധിച്ചു...എന്ത് കൊണ്ടോ അതില്‍ നിന്നെല്ലാം ഒഴിഞ്ഞു മാറി....
രാവിന്റെ ഏതോ യാമം .
ഒരു രാക്കോഴി കൂകി.
കൂജനങ്ങള്‍ നിലച്ചു.
രാപ്പൂക്കള്‍ ചിരിയടക്കി.
ജുമൈല പിടഞ്ഞു ഉണര്‍ന്നു..
പുറത്തു കാറ്റ് കഥ പറയുകയായിരുന്നു ...
മരച്ചില്ലകളോട്,
അവള് ജനല്‍ പാളി വലിച്ചടച്ചു..
നേരം പുലര്‍ന്നതും അവള് ചിന്തിച്ചു .
"ഇന്ന് ഹോസ്പിറ്റലില്‍ പോകണോ..?"
വീട്ടില്‍ എന്ത് പറയും..?
ഒടുവില്‍ പോകുവാന്‍ തീരുമാനിച്ചു..
ഹോസ്പിറ്റലില്‍ എത്തിയപ്പോള്‍ സിസ്റ്റര്‍ രാധയാണ് പറഞ്ഞത്..
ക്രിട്ടിക്കല്‍ സ്റ്റേജില്‍ ഒരു പേഷ്യന്റി നെ മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്തു..
"ആരാ..?"
"ഒരു രജീന "
"യാ അള്ളാ ..."-അവളുടെ ചുണ്ടുകള്‍ വിറച്ചു..
"അവര്‍ക്കൊന്നും വര്ത്തരുതെ.."-തന്റെ ജീവിതം തകര്‍ത്തു എറിഞ്ഞവളായിട്ടുപോലും ജുമൈല അവള്‍ക്കു വേണ്ടി പ്രാര്‍ഥിച്ചു കൊണ്ടിരുന്നു.
അന്ന് വൈകുന്നേരം ബാപ്പ പറയുന്നത് കേട്ടു ..
"പടച്ചോനെ മറന്നാല്‍ ഇച്ചേല് ക്ക് ഉണ്ടാകും.."
ബാപ്പ എല്ലാം അറിഞ്ഞിട്ടുണ്ട്..അവള് ചെവി വട്ടം പിടിച്ചു..
"അറിയിക്കേണ്ട വരെയൊക്കെ അറിയിക്കാന്‍ ഡോക്ടര്‍ പറഞ്ഞൂന്നാ അറിഞ്ഞത്..."
ബാപ്പയുടെ ശബ്ദം ജുമൈലയുടെ കാതുകളില്‍ തുളഞ്ഞു കയറി.
അവള് വീണ്ടും കൈകള്‍ മേലോട്ട് ഉയര്‍ത്തി..
ഒരു സായാഹ്നം ,
വീട്ടില്‍ ഉമ്മയും ജുമൈലയും മാത്രം ,
പടിപ്പു റ ത്തൊരു ഓട്ടോ വന്നു നിന്നു . അതില്‍ നിന്നും പുറത്തിറങ്ങുന്ന ആളെ കണ്ടു ജുമൈല
സ്തംഭിച്ചു പോയി.
കാളിംഗ് ബെല്‍ ,
നെഞ്ചിലാണ് അടിക്കുന്നത് എന്ന് തോന്നി അവള് ക്ക്.
ഉമ്മയാണ് വാതില്‍ തുറന്നത്.
ജാഫര്‍ ... !
കൈകളില്‍ ചോര പൈതല്‍ .....!
"എന്ത്യേ..?"
-പരിഹാസ രൂപേണ ഉമ്മയുടെ ചോദ്യം.
"എനിക്ക് ജുമൈലയെ ഒന്ന് കാണണം.."
ജുമൈലയുടെ ഹൃദയം പെരുമ്പറ കൊട്ടി.
"അതിനു അന്റെ ആരാ ഓള് ..?"-ഉമ്മ വിടാന്‍ ഭാവമില്ല.
'ഉമ്മാ... ഞാന്‍ അവളെ ഒന്ന് കണ്ടോട്ടെ .......?'
അയാളുടെ ദൈന്യമായ ഭാവം കണ്ടാവണം ഉമ്മ പിന്നെ ഒന്നും പറഞ്ഞില്ല .
ജാഫറിനു വഴിയൊരുക്കി ഒരു വശത്തേക്ക് മാറി നിന്നു .
ജുമൈലയെ കണ്ടതും ജാഫര്‍ നിന്ന് കിതചു.
അവളുടെ നിസ്സംഗ ഭാവത്തെ അയാള്‍ വാക്കുകള്‍ കൊണ്ട് നേരിട്ടു .
"തെറ്റാണ് ഞാന്‍ ചെയ്തത് ...
എന്നാലും.... അതിനു ഭാഗികമായി നീയും കൂടി കാരണക്കാരി യല്ലെ. ..?
നീയല്ലേ എന്നെ മറ്റൊരു നിക്കാഹിനു നിര്‍ബന്ധിപ്പിച്ചത് ...?"-
"റബ്ബി ന്റെ മുന്നില്‍ പൊറുക്കപ്പെടാത്ത തെറ്റുകള്‍ ഉണ്ടോ ജുമൈലാ.. "-
പറഞ്ഞു തീര്‍ന്നതും കൈകളില്‍ കിടന്നു കാലിട്ടടിക്കുന്ന കുഞ്ഞു ജാഫറിനെ അയാള്‍ അവളുടെ നേരെ നീട്ടി.
"ഇവനെ നിന്നെ ഏല്പിക്കാന് പറഞ്ഞിട്ടാണ് രജീന പോയത് "
അയാളുടെ കണ്ഠം ഇടറി .
ജുമൈലയില്‍ നേര്‍ത്ത ഗദ്ഗദം .
ഒരുപാട് ചോദ്യങ്ങള്‍ അവളുടെ ചിന്തിത മനസ്സില്‍ കിടന്നു ഞെളി പിരി കൊണ്ടു .
പക്ഷെ ,
ആ കുഞ്ഞിന്റെ മുഖത്തേക്ക് നോക്കിയതും അവളുടെ അധരങ്ങള്‍ വിറകൊണ്ടു .
മാറിടം ഉയര്‍ന്നു താണു .
മാതൃത്വം നുര കുത്തി.
അന്തര്‍ ലീനമായൊരു വിറയല്‍ അവളുടെ കൈകളെ പൊതിഞ്ഞു.
ക്ഷണ നേരം കൊണ്ട് ജാഫറിന്റെ കൈകളില്‍ നിന്നും കുഞ്ഞിനെ കോരിയെടുത്തു അവള് നെഞ്ചോട് അമര്‍ത്തി .ആ ചോര ക്കവിളുകളില്‍ ചുമ്പനം കൊണ്ട് പൊതിയുമ്പോള്‍ അവളുടെ മനസ്സ് മന്ത്രിച്ചു കൊണ്ടിരുന്നു ...
ഇക്ക് വേണം ഇവനെ .. ഈ മാണിക്യക്കല്ലിനെ ....!
Sunday, February 17, 2013
Thursday, February 14, 2013
18 ആകാശത്തിലെ പറവകള്‍ ......
(മുന്‍പ് പ്രസിദ്ധീകരിച്ച എന്റെ ഒരു കുഞ്ഞു കഥ )
വല്ല്യു മ്മയെ കുറിച്ച് ഓര്‍ത്തപ്പോള്‍ ഷാനു മോന്റെ കണ്ണുകള്‍ നിറഞ്ഞു തുളുമ്പി.
എന്നും ഇമ്പമുള്ള പാട്ടുകള്‍ പാടി തരാറുള്ള വല്യുമ്മ . ആയിരത്തൊന്നു രാവുകളിലെ സുല്ത്താന്മാരുടെ യും , ധീരരായ ഖലീഫ മാരുടെയും കഥ കള്‍ പറഞ്ഞു തരാറുള്ള വല്യുമ്മ .
വല്ല്യുമ്മ യെ ഇന്ന് ആര് ക്കും വേണ്ട.
ഉമ്മാക്ക് വേണ്ട
മൂത്തുമ്മക്കു വേണ്ട
മാമന് മാര്‍ക്കും വേണ്ട
അവര്‍ക്കൊക്കെ തിരക്കാണ്. ജീവിക്കാനുള്ള തിരക്ക്.
അതിനിടയില്‍ വല്ല്യുമ്മ അവര്‍ക്കൊരു ഭാരമാണ് . അത് കൊണ്ടാണല്ലോ മൂത്ത മാമന് വല്ല്യുംമയെ പറവ യില്‍ കൊണ്ടു പോയിടാന്‍ പറഞ്ഞത്. കുറച്ചു അകലെയുള്ള ഒരു വൃദ്ധ സദനത്തിന്റെ പേരാണ് പറവകള്‍ എന്ന് അവനു അറിയാമായിരുന്നു . അത് കൊണ്ടാണ് അവനു കരച്ചില് വന്നതും...
അവന് ഉമ്മയോട് ചോദിച്ചു ..
"ഉമ്മാ.. വല്ല്യുമ്മ പോയാല്‍ ഷാനു മോന് ആരാ കഥകള്‍ പറഞ്ഞു തരുക..?
പാട്ടുകള്‍ പാടി തരുക...?
"കഥകളും പാട്ടുകളും ഒക്കെ ടി വി യിലും ഇല്ലേ....?"
ഉമ്മയുടെ മറുപടി ഷാനു മോനെ വല്ലാതെ വേദനിപ്പിച്ചു..
വല്ല്യുംമയെ കൊണ്ട് പോകാന്‍ മാമന്മാര് കാറുമായി വന്നപ്പോള്‍ ഷാനു മോന് പൊട്ടിക്കരഞ്ഞു.
അവനെ കെട്ടിപ്പിടിചു വല്ല്യുംമയും കരഞ്ഞു.
വല്ല്യുംമയെ കൊണ്ടുപോയിട്ടും ഷാനു മോന്റെ സങ്കടം തീര്‍ന്നില്ല.
കരഞ്ഞു തളര്‍ന്നു അവന് എപ്പോഴോ ഉറങ്ങി പ്പോയി.
പിന്നീട് ഫോണ്‍ ബെല്ലടിക്കുന്നത് കേട്ടാണ് അവനുണര്‍ന്നത് .
ആദ്യമൊന്നും അവനൊന്നും മനസ്സിലായില്ല
പിന്നെ പതുക്കെ പതുക്കെ അവന് അറിഞ്ഞു. വല്ല്യുംമയെ പറവകളില്‍ കൊണ്ട് വിട്ടു വരുമ്പോള്‍ മാമാന്മ്മാര് സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍ പെട്ടിരിക്കുകയാണ് എന്ന് .
മാമാന്മ്മാര് ഹോസ്പിറ്റലില്‍ ആണെന്ന് ....!
അവന് ഉമ്മയുടെ അടുത്തേക്ക് നടന്നു.
കരഞ്ഞു തളര്‍ന്നു പടച്ചോനെ വിളിക്കുന്ന ഉമ്മയോട് അവന് പറഞ്ഞു.
"ഉമ്മാ ..വല്ല്യുംമയുടെ കണ്ണ് നീരാ പടച്ചോനു ഇഷ്ടം".
ഉമ്മ തന്റെ മുഖ ത്തേക്ക് നോക്കുന്നത് കണ്ടു അവന് വീണ്ടും പറഞ്ഞു...
" അതെ ഉമ്മാ വല്ല്യുമ്മ കരഞ്ഞു പ്രാര്‍ഥിച്ചാല്‍ പടച്ചോന് കേള്‍ക്കും ..മാമന് മാര്‍ക്ക് ഒരാപത്തും സംഭവിക്കില്ല...!"
ഉമ്മ പൊട്ടിക്കരഞ്ഞു അവനെ മാറോട് അണച്ചു .
പിന്നെ കവിള് തുടച്ചു എന്തോ തീരുമാനിച്ചു ഉറപ്പിച്ചപോലെ എണീറ്റ് അകത്തേക്ക് നടന്നു.
അപ്പോള്‍ ഷാനു മോന്റെ മനസ്സ് പറഞ്ഞു .
വല്ല്യുമ്മ വരും ..ഉമ്മ കൊണ്ട് വരും...
അവന്റെ കണ്ണുകള്‍ വീണ്ടും നിറഞ്ഞു സന്തോഷം കൊണ്ട്....
ഉമ്മ തന്റെ മുഖ ത്തേക്ക് നോക്കുന്നത് കണ്ടു അവന് വീണ്ടും പറഞ്ഞു...
" അതെ ഉമ്മാ വല്ല്യുമ്മ കരഞ്ഞു പ്രാര്‍ഥിച്ചാല്‍ പടച്ചോന് കേള്‍ക്കും ..മാമന് മാര്‍ക്ക് ഒരാപത്തും സംഭവിക്കില്ല...!"
ഉമ്മ പൊട്ടിക്കരഞ്ഞു അവനെ മാറോട് അണച്ചു .
പിന്നെ കവിള് തുടച്ചു എന്തോ തീരുമാനിച്ചു ഉറപ്പിച്ചപോലെ എണീറ്റ് അകത്തേക്ക് നടന്നു.
അപ്പോള്‍ ഷാനു മോന്റെ മനസ്സ് പറഞ്ഞു .
വല്ല്യുമ്മ വരും ..ഉമ്മ കൊണ്ട് വരും...
അവന്റെ കണ്ണുകള്‍ വീണ്ടും നിറഞ്ഞു സന്തോഷം കൊണ്ട്....
Subscribe to:
Posts (Atom)



























