ബാലന്‍ മാഷ് നേരത്തെ തന്നെ സ്കൂളിലേക്ക് നടന്നു.
ഇന്ന് മാഷിന്‍റെ ദിവസമാണ്.
പുത്തനുടുപ്പും പുതിയ ബാഗും കുടകളുമൊക്കെയായി വിദ്യാര്‍ഥികള്‍
വിദ്യാലയത്തില്‍ ഒരു വസന്തം തീര്‍ക്കുമ്പോള്‍ മാഷും അവര്‍ക്കിടയിലുണ്ടാവും...;
തന്‍റെ പ്രായം മറന്ന്...പ്രായത്തിന്‍റെ അവശതകള്‍ മറന്ന്.
മാഷിനു കുട്ടികള്‍ എന്ന് വെച്ചാല്‍ ജീവനാണ്.
അതുകൊണ്ടാണ് ഒന്നാം ക്ലാസ്സിലേക്ക് എന്നും ഒന്നാമതായി ബാലന്‍ മാഷ് തന്നെ കടന്നു ചെല്ലുന്നത്.
വിദ്യ എന്ന രണ്ടക്ഷരത്തിന്‍റെ
അനന്തമായ പൊരുള്‍ നേടാനെത്തി
അപരിചിതത്തിന്‍റെ നാല് ചുമരുകള്‍ക്കിടയില്‍
കരഞ്ഞും ചിരിച്ചും കൂകി വിളിച്ചും ബഹളം വെക്കുന്ന കുഞ്ഞുങ്ങളെ ഒരു നോട്ടം കൊണ്ടോ ഭാവം കൊണ്ടോ മാഷ് കീഴടക്കും.
ഇന്നും...
Monday, December 13, 2010
Wednesday, November 3, 2010
8 പൊങ്ങച്ചം
പൊങ്ങച്ചം
"നിന്നേക്കാള്‍ പ്രകാശം എനിക്കല്ലേ ?"
മിന്നി മിന്നി
മിന്നാമിന്നി
മിന്നലിനോട് ചോദിച്ചു
മിന്നലൊന്ന് മിന്നി
അത് കാണാന്‍ മിന്നാമിന്നി ഉണ്ടായിരുന്നില്ല'.
...
Tuesday, November 2, 2010
4 മോഹങ്ങള്‍
ഉമ്മയെ ഖബറടക്കി മടങ്ങുമ്പോഴാണ് അവന്‍ പറഞ്ഞത്
" ബാപ്പാ ഇങ്ങളൊന്നു കൂടി കെട്ടിക്കോളിന്‍...പക്ഷേങ്കില്‍ ,
ഒന്നും നൂറും വാങ്ങണം"
ബാപ്പയുടെ കണ്ണുകളിലെ 'പതിനാറിന്‍റെ തിളക്കം',
അവന്‍റെ കണ്ണുകളിലെ "തൊള്ളായിരത്തിപ്പതിനാറില്‍"
അലിഞ്ഞില്ലാതായി
...
Tuesday, May 25, 2010
1 ആകാശം
സുയി സൈഡ് പൊയന്റില്‍ എത്തിയപ്പോള്‍ അവള്‍ക്കൊരു സംശയം
ആകാശം മേലെയാണോ ; അതോ , താഴെയാണോ?
അവന്‍ പറഞ്ഞു : " താഴെ "
എന്നിട്ടും,
അവളുടെ സംശയം തീര്‍ന്നില്ല.
ഒടുവില്‍,
സംശയം തീര്‍ക്കാനെന്നവണ്ണം അവള്‍ അവനെ പിടിച്ചു താഴേക്കിട്ടു...
Friday, April 9, 2010
0 ദുബ.. !
2010, മാര്‍ച്ച് 21, ഞായറാഴ്ച
ദുബ.. !
അധികമാരും അറിയപ്പെടാത്ത ഒരു സൗദി അറേബ്യന്‍ നഗരം.
ചെങ്കടലിന്റെ ചെഞ്ചായം പുരണ്ട, മനോഹരമായ ചുണ്ടുകള്‍ കാട്ടി,
അവള്‍ സ്വയം ചിരിക്കുകയും... കരയുകയും... ചെയ്യുന്നത് കാണുമ്പോള്‍..,
മനസ്സില്‍ നിന്നും ഒരു നിമിഷത്തേക്കെങ്കിലും മറഞ്ഞുപോകുന്നത് ഒരു പ്രവാസിയുടെ ,
തീരാത്ത നൊമ്പരത്തിന്റെഅടക്കാനാവാത്ത തേങ്ങലുകളാണ്.......!
തെളിയുന്നത്..,
എന്നെ ഞാനാക്കിയ വരുടെ,മുകളിലേക്ക് ഉയര്‍ത്തിയ കൈകളും ...........!
ഇവിടെ നിന്നും ഞാന്‍ എന്റെ ആദ്യ ബ്ലോഗിന്റെ തൂലിക ചലിപ്പിക്കുന്നു......................
Subscribe to:
Posts (Atom)