Tuesday, September 18, 2012

12 ചെറിയ തെറ്റ് ചെയ്യുന്നവര്‍ ...!


ഷോപ്പി ലെത്തുമ്പോള്‍ ഡോറിനു മുന്നില്‍  തന്നെ അവള്‍ നില്പുണ്ടായിരുന്നു.....
എന്നെ കണ്ടതും,
അവള്‍ എന്‍റെ അടുത്തേക്ക്‌ വന്നു ഒരു തുണ്ട് കടലാസ്സ്‌  എന്‍റെ നേരെ നീട്ടി...
"എന്താ ഇത് .....?"- ഞാന്‍ ചോദിച്ചു
'എനിക്ക് പറയാനുള്ളത് ഇതിലുണ്ട്..'-അവള്‍ പറഞ്ഞു.
                                      "എനിക്ക് കേള്‍ക്കണ്ട "

അവളുടെ മുഖത്തെ രക്തമയം നീങ്ങുന്നതും..മുഖമാകെ ഇരുള്‍ പരക്കുന്നതും ഞാന്‍ അറിഞ്ഞു...
എങ്കിലും അവള്‍  വിടാന്‍ ഭാവമുണ്ടയിരുന്നില്ല...
"വാങ്ങെടാ പ്ലീസ്........"
വളരെ ദീനമായിരുന്നു അവളുടെ സ്വരം.
'നീ എന്തൊക്കെ പറഞ്ഞാലും എഴുതി തന്നാലും  അതൊന്നും നിന്റെ ചെയ്തികള്‍ക്കുള്ള ന്യയീകരണം ആവില്ല."
അതും പറഞ്ഞു  ഞാന്‍ ഡോര്‍ തുറന്നു അകത്തേക്ക് കടന്നു...

ഇവിടെ ജോലിയില്‍ പ്രവേശിച്ച നാള്‍ മുതല്‍ കാണാന്‍ തുടങ്ങിയതാണ് ഞാന്‍ അവളെ.,
മെലിഞ്ഞു ഇരു നിറത്തിലുള്ള അവള്‍ക്കു  പറയത്തക്ക സൌന്ദര്യ മൊന്നും ഉള്ളതായി എനിക്ക്  തോന്നിയിട്ടില്ല. എങ്കിലും അവളുടെ സംസാരം ആരെയും ആകര്ഷിക്കുന്നതായിരുന്നു.
 അവളെ കൂടാതെ മറ്റു രണ്ടു പേരും കൂടി ഉണ്ടായിരുന്നു  ലേഡീസ്‌ സ്ടാഫ്ഫുകള്‍ ആയിട്ട് അവിടെ...
എനിക്ക് എല്ലാവരും ഒരു പോലെ ആണ്..
ആരോടും പ്രത്യേകമായി ഒരു ഇഷ്ടമോ ഇഷ്ടക്കെടോ  ഉണ്ടായിരുന്നില്ല....ആവശ്യത്തിന് മാത്രമേ ഞാന്‍ അവരുടെ അടുത്തു കൂടൂ. സംസാരിക്കൂ ..
പക്ഷെ ,
പന്ത്രണ്ടോളം വരുന്ന ഞങ്ങള്‍ സര്‍വീസ് ടീം ബോയ്സിലെ മിക്ക പേരും ഒഴിവു സമയങ്ങളിലെല്ലാം
അടിയിടുന്നത് ഈ മൂന്നു പെണ്കൊച്ചുങ്ങളുടെ ചുറ്റുമായിരിക്കും.
പൊതുവേ ഉള്ള എന്റെ ഈ അകല്‍ച്ച കണ്ടാവണം  ഒരിക്കല്‍ അവള്‍ എന്നോട്  ചോദിച്ചത്..
"നിസാറിനെന്താ പെണ്ണുങ്ങളെ പേടിയാണോ ..ഞങ്ങളോടൊക്കെ ഒരു അകല്‍ച്ച.."
കൂട്ടത്തില്‍ മറ്റു രണ്ടുപേരും കൂടി  കൂടിയപ്പോള്‍ ഒരു തമാശ എന്നോണം ഞാന്‍ പറഞ്ഞു..
'"വല്ലാതെ അടുത്ത് കഴിഞ്ഞാല്‍ പിന്നെ അകലാന്‍ കഴിയാതെ വന്നാലോ..
പ്രത്യേകിച്ച് നിന്റെ യൊക്കെ കെട്ടു വരെ കഴിഞ്ഞ സ്ഥിതിക്ക്...."
അങ്ങനെയായിരുന്നു തുടക്കം...
ഞങ്ങള്‍ തമ്മിലുള്ള അകല്‍ച്ചയുടെ അകലം നേര്‍ ത്തു വന്നത് വളരെ പെട്ടന്നായിരുന്നു...
യാതൊരു മറയുമില്ലാതെ  കുടുംബ കാര്യങ്ങള്‍ വരെ അവള്‍ എന്നോട് ഷെയര്‍ ചെയ്തു തുടങ്ങി. എന്നും ഉച്ച ഭക്ഷണത്തിനു കൂടെ കൊഞ്ച് വറുത്തതും കൂന്തല്‍ കറി വെച്ചതുമൊക്കെ സ്പെഷലായി ഉണ്ടാക്കി കൊണ്ട് വന്നു  അവള്‍ എന്റെ മനസ്സും വയറും ഒരു പോലെ നിറച്ചു.
ദോഷം പറയരുതല്ലോ നല്ല കൈ പുണ്യം ഉള്ള കൂട്ടത്തിലായിരുന്നു  അവള്‍ ..ഇന്നുംആ കൊഞ്ചും കൂന്തലുമൊക്കെ എന്റെ നാവിന്‍ തുമ്പില്‍ ഒരു അരുവി തീര്‍ക്കും......

ഒരിക്കല്‍ അവള്‍ എന്നോട്  പറഞ്ഞു..
"ഇവിടെ വിശ്വസിക്കാന്‍ കൊള്ളാവുന്ന ഒരേ ഒരു  സുഹൃത്ത്..  അത്  നിസാര്‍ മാത്രമാണ്...!
എനിക്കത് കേട്ടപ്പോള്‍ ചിരിയാണ് വന്നത്.
'വല്ലാതെ സുഖിപ്പിക്കാതെ മോളെ ..'
"സുഖിപ്പിച്ചതല്ലെടാ...സത്യമാ പറഞ്ഞത്..
അവന്മാരില്‍ ഒരൊറ്റ എണ്ണത്തിനെ വിശ്വസിക്കാന്‍ കൊള്ളില്ല .. ഒന്ന് പറഞ്ഞു രണ്ടാമത്തേതിന് അരക്ക് കീപ്പോട്ടുള്ള സംസാരമേ അവര്‍ പറയൂ..ഒക്കെ ഞരമ്പ്‌ രോഗികളാ......
നിന്റെ അടുത്ത  കൂട്ടുകരനില്ലേ 'ജോ' അവനാണ് ഇത്തിരി കൂടുതല്‍ ........ ".
എനിക്കും അത് ശരിയാണെന്ന് തോന്നാതിരുന്നില്ല...
പലപ്പോഴും ഞാനും കേട്ടിട്ടുണ്ട് പലരുടെയും ദ്വയാര്‍ത്ഥം വരുന്ന കമന്റുകളും അട്ടഹാസങ്ങളും. അല്ലെങ്കിലും ചില ആണുങ്ങള്‍ അങ്ങനെയാണ് ഒന്നോ രണ്ടോ പെണ്ണുങ്ങളെ അടുത്തു കിട്ടിയാല്‍ പിന്നെ തനി പുളി സ്വഭാവമായിരിക്കും അവര്‍ക്ക്.
 എങ്കിലും ജോയെ പറഞ്ഞത് എനിക്കത്ര പിടിച്ചില്ല.
'അതിനൊക്കെ നിന്ന് കൊടുത്തിട്ടല്ല്ലേ'-
"ആര് നിന്ന് കൊടുക്കുന്നു .?
ഓ കൂട്ടുകാരനെ പറഞ്ഞപ്പോള്‍ പൊള്ളി അല്ലെ.....ഞാന്‍ പറഞ്ഞതൊന്നും ഇനി അവനെ അറിയിക്കാന്‍ നില്കണ്ട..."അവള്‍ പറഞ്ഞു..

ജോയെ കണ്ടപ്പോള്‍  പക്ഷെ എനിക്ക് ഇക്കാര്യം സൂചിപ്പിക്കാതിരിക്കാന്‍ ആയില്ല.
'അവള്‍ ഒരു പോക്ക് കേസാ..'
അവന്റെ പെട്ടന്നുള്ള  പ്രതികരണം എനിക്ക് തീരെ  ഇഷ്ടപ്പെട്ടില്ല.
"നീ വെറുതെ അവളെ കുറിച്ച് അപവാദം പറഞ്ഞു ഉണ്ടാക്കരുത്.."
-ഞാന്‍ അവളുടെ പക്ഷം പിടിച്ചു.
'ചാഞ്ഞ കൊമ്പില്‍  ഞാനൊന്നു ചാടി നോക്കുന്നു അത്രേ ഉള്ളൂ ...
എല്ലാം നിനക്ക് വഴിയെ മനസ്സിലായിക്കൊള്ളും..'
ജോ അത്രയെ പറഞ്ഞുള്ളൂ...
ഞങ്ങള്‍ പിന്നെ അതെ പറ്റി സംസാരിച്ചില്ല.

പിന്നെ പല ദിവസങ്ങളിലും,
അസമയത്തു പോലും  ജോ ആരോടോ ഫോണില്‍ സംസാരിക്കുന്നത് ഞാന്‍ കണ്ടു തുടങ്ങി.
അവന്‍ പറഞ്ഞതില്‍ വല്ല കാര്യവുമുണ്ടോ..?
എന്റെ സംശയം വര്‍ധിച്ചു....
ആ സംശയവും മനസ്സിലിട്ടു അധികനാള്‍ എനിക്ക് അലയേണ്ടി വന്നില്ല..
ഒരു ദിവസം പുറത്തു സര്‍വീസ് കഴിഞ്ഞു വന്ന ഞാന്‍ അവളെയും ജോയെ യും സംശയാസ്പതമായ രീതിയില്‍  സര്‍വീസ് റൂമില്‍ വെച്ച്  കണ്ടു...
എന്ക്കത് പെട്ടന്ന്‍  ഉള്‍ക്കൊള്ളാന്‍ ആയില്ല.
കാണുമ്പോഴൊക്കെ ജോയുടെ കുറ്റം പറയാറുള്ള അവള്‍  ....
സ്വന്തം ഭര്‍ത്താവിന്റെ നിറഞ്ഞ സ്നേഹത്തെ കുറിച്ച് വാ തോരാതെ സംസരിക്കുന്നവള്‍ ...
പാല്‍ പല്ല് മുളച്ചു തുടങ്ങിയ ഉണ്ണിയുടെ കുസൃതിയെ കുറിച്ച് വാചാലമാകുന്നവള്‍  .....
അന്ന് രാത്രി ജോ പതിവുപോലെ വിളി തുടങ്ങിയപ്പോള്‍ ഞാന്‍ എണീറ്റ്‌ അവന്‍റെ അടുത്തേക്ക്‌
ചെന്നു. എന്റെ ഊഹം തെറ്റിയില്ല അവളോട് ആയിരുന്നു അവന്‍ സംസാരിച്ചിരുന്നത്.
അവന്‍ മൊബൈല്‍ ഫോണ്‍ ലൌട്സ്പീകരില്‍ ആക്കി..
എല്ലാ അതിരുകളും ലങ്കിചുള്ള ആ സംസാരത്തില്‍ നിന്നും എനിക്ക് മനസ്സിലായി  അവള്‍ കുളം കലക്കി മീന്‍ പിടിക്കുകയായിരുന്നു എന്ന്.
അതില്‍ പിന്നെ എനിക്ക് അവളെ കാണുന്നതെ വെറുപ്പായിരുന്നു.....
എല്ലാം ഞാന്‍ മനസ്സിലാകി എന്നറിഞ്ഞ അവള്‍ എന്റെ മുന്നില്‍ വന്നു,
കുമ്പസാരിക്കാന്‍ ...
ആര് കേള്‍ക്കാന്‍ ..
അവളെ അവഗണിച് നടക്കാന്‍ തുടങ്ങിയ എന്നെ വട്ടം പിടിച്ചു അവള്‍ പറഞ്ഞു...
"ഇതൊക്കെ ചെറിയ തെറ്റല്ലെടാ..;
വലിയ തെറ്റൊന്നും ഞങ്ങള്‍  ചെയ്തില്ലല്ലോ.".

ഭാര്യാ ഭര്‍തൃ ബന്ധ ത്തിന്റെ പവിത്രത പോലും മനസ്സിലാക്കാതെ,
അന്യ പുരുഷനോടോത്ത്  ഒറ്റയ്ക്ക് ഒരു മുറിയില്‍ പരിസരം മറന്നു കെട്ടിപ്പിടിച്ചു  നില്‍കുന്ന അവളുടെ രൂപമായിരുന്നു  അപ്പോള്‍ എന്റെ മനസ്സില്‍.....
ഇതാണോ ചെറിയ തെറ്റ്...ചോദിക്കണം എന്നുണ്ടായിരുന്നു എനിക്ക്...പിന്നെ തോന്നി എന്തിനു..?
"നീ എന്ത് തെറ്റ് ചെയ്തു വേണമെങ്കിലും ചെയ്തോ..
എന്നെ വിട്ടേക്കു.." -അത്രയെ പറഞ്ഞുള്ളൂ..
അന്ന് അവളോടുള്ള സഹവാസം നിര്‍ത്തിയതാണ് ഞാന്‍ ..

ഞാന്‍ ഷോപ്പില്‍ നിന്നും രിസൈന്‍ ചെയ്തു പോകുകയാണെ എന്ന് അവള്‍ അറിഞ്ഞിട്ടു ഉണ്ടാകാം . അതുകൊണ്ടാണ് എല്ലാം ഒരു കടലാസില്‍ എഴുതി ഇന്നവള്‍ എന്നെ കാത്തു നിന്നത്.

പതിവ്  പോലെ ഷോപ്പില്‍ നിന്നും ജോലി കഴിഞ്ഞു റൂമിലെത്തിയ ഞാന്‍ ,
ഭാഗിനകത്തു ഒരു  തുണ്ട് കടലാസ്സ്‌  കണ്ടു ...അതില്‍ രണ്ടു വരിയും...
"എന്നോട ക്ഷമിക്കെടാ  ..എനിക്കെന്റെ തെറ്റ് മനസ്സിലായി..."

അടുത്ത ദിവസം തന്നെ ഞാന്‍ ഷോപ്പില്‍ നിന്നും ഇറങ്ങി...
എല്ലാവരോടും യാത്ര പറയുന്ന കൂട്ടത്തില്‍ അവളോടും  പറഞ്ഞു...
"നാളെ മുതല്‍ എന്റെ ശല്യം ഉണ്ടാവില്ല..നിനക്ക് എങ്ങനെയും ജീവിക്കാം..
ജീവിതം ഇപ്പോള്‍ നിന്റെ കൈ വെള്ള യില്‍ ഉണ്ട്..അത് കൈവിട്ടു കളയാതെ  നോക്കിയാല്‍ നിനക്ക് നന്ന്..."
അത്രയും ആയപ്പോഴേക്കും അവളുടെ കണ്ണുകള്‍ നിറഞ്ഞു തുടങ്ങിയിരുന്നു .
അതും അഭിനയമായിരുന്നോ...?
എന്തോ...എനിക്കറിയില്ല..
ഒരു പെണ്ണിനെ അറിയാന്‍ ഒരു യുഗം പോലും  തികയില്ല  എന്നാണല്ലോ.....!

12 അഭിപ്രായ(ങ്ങള്‍):

  1. ലക്ഷ്മണരേഖാലംഘനം.....

    നന്നായിട്ടെഴുതി.

    ReplyDelete
  2. യഥാര്‍ഥ സൌഹൃദത്തിന്റെ വില അറിയുമ്പോഴേക്കും വൈകിപ്പോയിരിക്കും
    എപ്പോഴും!!!
    നന്നായി എഴുതി, ആശംസകള്‍!!!!

    ReplyDelete
  3. ഒരു പെണ്ണിനെ അറിയാന്‍ ഒരു യുഗം പോലും തികയില്ല എന്നാണല്ലോ....വാസ്തവം ;-) അവസാനമുള്ള അവളുടെ കരച്ചിലും അഭിനയമാണോ എന്ന് പടച്ചോനെ അറിയുള്ളൂ ! നന്നായി എഴുതി ട്ടോ ! ആശംസകള്‍ !

    ReplyDelete
  4. പെണ്ണിന് തുല്യം പെണ്ണ് മാത്രം...
    എഴുത്ത് ഇഷ്ട്ടമായി

    ReplyDelete
    Replies
    1. ആദ്യം കമന്റുമായി വന്നവരൊക്കെ നമ്മുടെ "കരക്കാര്‍ " ആണല്ലോ.
      പള്ളിക്ക്കര
      മോഹന്‍ കര
      ആറങ്ങോട്ടു കര
      ദുബായിക്കാര
      എല്ലാ കരക്കാര്‍ക്കും ശിഖണ്ടിക്കും വന്നതിനും വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും നന്ദി രേഖപ്പെടുത്തുന്നു....

      Delete
  5. കഥ എഴുതിയ രീതി ഇഷ്ടപ്പെട്ടു.
    പക്ഷെ ആ സാമാന്യ വല്‍ക്കരണം തീരെ ഇഷ്ടപ്പെട്ടില്ല

    ReplyDelete
    Replies
    1. ചേച്ചി..ഇതൊരു കഥയായിട്ടല്ല പോസ്ടിയത്. എനിക്കുണ്ടായ ഒരു അനുഭവം എനിക്കറിയാവുന്ന രീതിയില്‍ പകര്‍ത്തി വെച്ചൂ അത്രെയുള്ളു...
      ചേച്ചിയുടെ അഭിപ്രായം ഞാന്‍ സ്നേഹപൂര്‍വ്വം സ്വീകരിക്കുന്നു ഒപ്പം നന്ദിയും രേഖപ്പെടുത്തുന്നു.....

      Delete
  6. This comment has been removed by the author.

    ReplyDelete
  7. പൊട്ടടെയ് പുല്ല്.. :) കഥാ പാത്രങ്ങളെ കുറിച്ചു ആകെ ഒരു കണ്ഫ്യൂഷന്‍ വായിച്ചു കഴിഞ്ഞപ്പോള്‍ ...

    ReplyDelete
  8. ആധ്യമായിട്ടാണ് ഈ വഴി ,കഥയെ കുറിച്ച് പറയാന്‍ ഞാന്‍ ആരുമല്ല വായന പിനീട് ഉണ്ടായിരിക്കുന്നത് ആയിരിക്കും

    --

    ReplyDelete
  9. ഹോ! ലവളൊരു ഫയങ്കരി തന്നെ!!!

    ReplyDelete