Sunday, December 2, 2012

3 വിന്‍ഡോസ് ഡ്രൈവേര്‍സ് ഈസിയായി ഇന്സ്ടാല്‍ ചെയ്യാം

                    ലാപ് ടോപ്‌  ആയാലും ഡെസ്ക്ടോപ്പ്  ആയാലും കൊച്ചു കുട്ടികള്‍ക്ക് വരെ- ഫോര്‍മാറ്റിങ്ങും വിന്‍ഡോസ്‌  റീ ഇന്‍സ്ടാള്ളിന്ഗുമൊക്കെ   അറിയുന്ന സമയമാണ് ഇത്. ഫോര്‍മാടിംഗ്  കഴിഞ്ഞായിരിക്കും സിസ്റ്റത്തിന്  സൌണ്ട്  ഇല്ല, വയര്‍ലെസ്  നെറ്റ് വര്‍ക്ക്‌ കിട്ടുന്നില്ല ലാന്‍ കണക്റ്റ് ആവുന്നില്ല, കാര്‍ഡ്‌ രീടെര്‍ എടുക്കുന്നില്ല , ഇങ്ങനെയുള്ള വസ്തുത അവര്‍ മനസിലാക്കുക. പിന്നെ സിസ്റ്റം താങ്ങി അവര്‍ അടുത്തുള്ള ഷോപ്പിലേക്ക്  ഓടും. ഫോര്‍മാറ്റിംഗ് കഴിഞ്ഞാല്‍ പിന്നെ ഇവ എല്ലാം വര്‍ക്ക്‌ ചെയ്യാന്‍ അടീഷണല്‍ പ്രോഗ്രാംസ് (ഡ്രൈവര്സ് ) ഇന്‍സ്റ്റോള്‍ ചെയ്യണ്ടതുണ്ട്. അത് അതാതു സിസ്റ്റത്തിന്റെ  കമ്പനി സൈറ്റില്‍ കയറി ഡൌണ്‍ലോഡ്  ചെയ്യാവുന്നതാണ്. പലപ്പോഴും അത് ആദ്യമായി ചെയ്യുന്നവര്‍ക്ക്  ഒരു തല വേദന തന്നെ ആയിരിക്കും. എന്നാല്‍ വളരെ പെട്ടന്ന് തന്നെ ഈ ഡ്രൈവേര്‍സ് ചെയ്യാന്‍ ഒരുപാട് വഴികള്‍ ഉണ്ട് . അതില്‍ ഒരു വഴി ഇതാ....... ഇവിടെ  ക്ലിക്ക്  ചെയ്തു  ഡ്രൈവര്‍ പാക് ഡൌണ്‍ ലോഡ്  ചെയ്യുക. ഡൌണ്‍ ലോഡ്  ആയ   ഐ എസ്  ഓ  ഫയലില്‍ ഡബിള്‍ ക്ലിക്ക്  ചെയ്താല്‍ സീഡി കോപി എടുക്കുന്ന പ്രോഗ്രാമായ നീരോയില്‍ (നീരോ ഇല്ലെങ്കില്‍ അത് സിസ്ടത്തില്‍ ഇന്‍സ്റ്റോള്‍ ചെയ്യുക നീരോ ഇവിടെ നിന്നും ഡൌണ്‍ ലോഡാം) ഓപ്പണ്‍ ആകുകയും സീഡി ഡ്രൈവില്‍ ഒരു ബ്ലാങ്ക് ഡീ വീ ഡീ ഡിസ്ക്  ഇട്ടു അതിലേക് പകര്‍ത്തുകയും ചെയ്യുക. 
അതിനു ശേഷം ഫോര്‍മാറ്റ് ചെയ്താ സിസ്ടത്തില്‍ ഈ സീഡി ഇട്ടു  എങ്ങനെയാണ് ഡ്രൈവേര്‍സ്  ഇന്‍സ്റ്റോള്‍ ചെയ്യുന്നത് എന്ന്  സ്ക്രീന്‍ ഷോട്ടിലൂടെ നമുക്ക്
മനസിലാക്കാം...
സീഡി ഓപ്പണ്‍ ചെയ്താല്‍  ഇങ്ങനൊരു വിന്‍ഡോ വരും.

ചിത്രത്തില്‍  കാണിക്കുന്നത്  രണ്ടു ഡ്രൈവര്‍  ഇന്സ്ടാല്‍ ചെയ്യാനുണ്ട് . 
നാല്പത്തി നാല്  ഡ്രൈവേര്‍സ് പ്രോഗ്രമ്മ്സ് അപ്ഡേറ്റ്  ചെയ്യനുമുണ്ട്  എന്നാണ് .ശേഷം 
ഇന്സ്ടാല്‍ ആന്‍ഡ്‌ അപ്ഡേറ്റ് എന്നതില്‍ ക്ലിക്ക് ചെയ്യുക 

പിന്നെ വരുന്ന ഈ വിന്‍ഡോയില്‍ ആവശ്യമുള്ള പ്രോഗ്രമ്മ്സും ഡ്രൈവെര്സും  ടിക്ക്  ചെയ്തതിനു ശേഷം  സ്റ്റാര്‍ട്ട്‌  ഇന്സ്ടാല്‍ കൊടുക്കുക.
ഇത്രമാത്രം എല്ലാം ഇന്സ്ടല്ലിംഗ് കഴിഞ്ഞാല്‍  സിസ്റ്റം റീ സ്റ്റാര്‍ട്ട്‌  ചോദിക്കും .
റീസ്ടാര്റ്റ് ചെയ്യുക.
ഡ്രൈവേര്‍സ് ചെയ്യാനുള്ള മറ്റൊരു വഴി ഇവിടെ ക്ലിക്കിയാല്‍ കാണാവുന്നതാണ്.

ഫോര്‍മാറ്റ് ചെയ്യുന്നതുനു മുന്പ്  ഡ്രൈവേര്‍സ്  ബാക് അപ്പ്‌  എടുക്കുന്നതിനും ഈ സോഫ്ട്വെയര്‍ ഉപകരിക്കുന്നതാണ്.......






3 അഭിപ്രായ(ങ്ങള്‍):

  1. hm super enikk ith valiya oru prashnam thanneyaayirunnu! oru samshayam koodi chodhikkatte nammal insttal cheytha drivers back up cheyyan valla vaziyum undo?
    email me navazmannarkkad@gmail.com

    ReplyDelete
  2. താങ്ക്സ് മണ്ണാര്‍കാട്ടുകരാ...
    ഇതില്‍ തന്നെ ഡ്രൈവേര്‍സ് ബാക്കുപ് എടുക്കാവുന്നതാണ്...ഞാന്‍ എഡിറ്റ്‌ ചെയ്തു ചേര്‍ത്തിട്ടുണ്ട് ...കൂടാതെ ഡ്രൈവേര്‍സ് ജീനിയസ്, മാജിക് ഡ്രൈവേര്‍സ് ഇങ്ങനെ ഒത്തിരി സോഫ്ട്വെയര്‍ വേറെയുമുണ്ട്...ഓക്കേ....

    ReplyDelete