Tuesday, February 26, 2013

13 മാണിക്യക്കല്ല്

(മുന്‍പ്  അച്ചടിമഷി  പുരണ്ട എന്റെ മറ്റൊരു  കഥ )


 തുറന്നിട്ട  ജനലിനോട്‌  ചേര്‍ന്ന്ഇരിക്കുകയായിരുന്നു  അവള്‍.. 
നേര്‍ത്ത കാറ്റ്  അവളുടെ അടക്കമില്ലാത്ത മുടിയിഴകളെ  മാടിയൊതുക്കാന്‍ ശ്രമിച്ചു -കൊണ്ടിരുന്നു.
പുറത്തു കനത്ത ഇരുട്ട് .
ഭയപ്പെടുത്തുന്ന ആ അന്ധകാരം തന്റെ- മനസ്സിലേക്കും ......?
ഇല്ല, 
മനസ്സിലെ ഇരുളിന് നിറങ്ങളുണ്ട്...
സ്വപ്നങ്ങളുടെ കൂട്ടുണ്ട്...
ജുമൈലാക്  ഉറക്കം നഷ്ടമാവുകയായിരുന്നു . അതും മാസങ്ങള്‍ക് ശേഷം....
കാരണം അയാള് തന്നെയായിരുന്നു.
വീണ്ടുമൊരു കൂടിക്കാഴ്ച ....!
അതാഗ്രാഹിച്ചതായിരുന്നില്ല  അവള്‍ . 
പക്ഷെ , ഒരു നോക്ക് കണ്ടപ്പോള്‍ ..
എന്തോ ഒരു മനസ്‌ചാഞ്ചല്യം. ഖബറടക്കിയ കനവുകള്‍ക്കു വീണ്ടും ചിറകു മുളച്ചത് പോലെ....
ലേബര്‍ റൂമില്‍ നിന്നും പുറത്തിറങ്ങിയതായിരുന്നു അവള്‍ .മുന്നില്‍ അയാള്‍ ...!
മനസ്സ് പിടഞ്ഞു ..ഹൃദയം നീറി..
ക്ഷണാര്‍ധം, പതര്‍ച്ചയില്‍ നിന്നും മുക്തി നേടിയ അവള്‍ ഇമകള്‍ ഇറുകെ പൂട്ടി മുന്നോട്ട് നടന്നു.
ഇനിയൊരു തവണ കൂടി  അയാള്‍ കണ്മുന്നില്‍ പെടരുത്. അവള്‍ ദൃഡ നിശ്ചയമെടുത്തു . പക്ഷെ ഒന്നല്ല ഒരുപാട് തവണ അയാള്‍ അവളുടെ മുന്നിലൂടെ ഉഴറി നടന്നു . 
കാരണം, അയാളുടെ ഭാര്യ ലബര്‍ റൂമില്‍ ആയിരുന്നു....!  
ആ അറിവ് അവളെ തീര്‍ത്തും അവശയാക്കി മിഴികളില്‍ സന്താപത്തിന്റെ കരി നിഴല്‍ വീണു.
കാലുകള്‍ക്ക് വര്‍ദ്ധിച്ച ഭാരം .
മനസ്സിന്റെ കടിഞ്ഞാണ്‍ നഷ്ടമാവുകയാണ്‌ .
ഇനി ഇവിടെ നിന്നുകൂടാ ....
അവള്‍ മനപ്പൂര്‍വം ലബര്‍ റൂമില്‍ നിന്നും പിന്‍മാറി 
ദ്രെസ്സിംഗ് റൂമില്‍ ഇരിക്കുമ്പോള്‍ മനം നിറയെ ജാഫരുമായുള്ള വിവാഹ നാളുകള്‍ ആയിരുന്നു.
"ജുമൈല ഭാഗ്യം ഉള്ളവള്‍ ആണ്. 
പൊന്നും പണോം തൂക്കി കൊടുക്കാതെ മൊഞ്ചു ഉള്ളൊരുപുയ്യാപ്ളെനെ കിട്ട്യോലോ .."-നിക്കാഹിനു മുന്പ് കൂട്ടുകാരികള്‍ പറയുമായിരുന്നു.
അവരുടെ വാക്കുകളില്‍ മുറ്റി നില്‍ക്കുന്ന നിരാശ ഇത്തിരി കുശുമ്പും...
ജുമൈലാക്ക് എന്തിന്റെ കുറവാ ...ഞങ്ങള്‍ കുറെയെണ്ണം ഇവിടെ പൊന്നും പണോം ഇല്ലാണ്ട് നില്‍ക്കുമ്പോള്‍ എന്നാ ഭാവമായിരുന്നു അവര്‍ക്ക്.
ന്നാലും ജാഫര്‍ ജുമൈലാന്റെ സ്വകാര്യ കിബുറു തന്നെയായിരുന്നു.
യത്തീമാനെങ്കിലും  മാന്യമായ തൊഴില്‍,
 നാലക്ക ശമ്പളം , യാതൊരു ദുസ്വഭാവവും കേട്ടിടത്തോളം  ഇല്ല. നിക്കാഹു കഴിഞ്ഞ ആദ്യ നാളുകളില്‍ അവളുടെ സന്തോഷത്തിനു അതിരുകള്‍ ഇല്ലായിരുന്നു. ക്രമേണ ആ സ്വപ്‌നങ്ങള്‍ ഒരു കുഞ്ഞിലേക്ക് വഴിമാറി..പക്ഷെ പടച്ചോന്റെ ക്രൂരമായ വിധിക്ക് മുന്‍പില്‍ എല്ലാ ഡോക്ടര്‍ മാരും  കൈ മലര്‍ത്തി.
ജാഫറിന്റെ കണ്ണുകളിലെ തിളക്കം നഷ്ടപ്പെട്ടത് കണ്ടാവണം ഒരിക്കല്‍ അവള്‍ പറഞ്ഞത്..
"ഇക്ക മറ്റൊരു വിവാഹം ചെയ്യണം "- ആദ്യമൊക്കെ കുറെ എതിര്‍ത്തെങ്കിലും പിന്നീട് ജാഫറിന്റെ എതിര്‍പ്പിനു ശക്തി കുറഞ്ഞു.
അങ്ങനെയാണ് രജീനയെ പെണ്ണ് കാണാന്‍ ചെന്നത്.
"ഭര്‍ത്താവിന്റെ രണ്ടാം കെട്ടിന് പെണ്ണ് കാണാന്‍ ആദ്യ ഭാര്യയും കൂടെ വരിക."- രജീനയുടെ വീട്ടുകാര്‍ക്ക് ഇതില്‍ പരം അത്ഭുതം ഉണ്ടായിരുന്നില്ല .
ഞങ്ങള്‍ക്കിടയിലെ മനപ്പൊരുത്തം കണ്ടാവണം മറ്റൊന്നും ചിന്തിക്കാതെ അവരും വിവാഹത്തിനു സമ്മതിച്ചത്.
നിക്കാഹു കഴിഞ്ഞു ..പ്രഥമ രാത്രി..,
രജീനയെ മണിയറയിലേക്ക് തള്ളി വിടുമ്പോള്‍ അറിയാതെ പോലും തന്റെ അകതാരില്‍ ഒരു നൊമ്പരം അനുഭവേദ്യമായോ ..?
ഒരിക്കലുമില്ല .പക്ഷെ ,
ഒരു സമാന്തര ഗതി തന്നെ തനിക്കു വന്നുവോ ...?
വെറുമൊരു അടുക്കളക്കാരിയുടെ സ്ഥാനത്തേക്ക്  തന്റെ ഭാര്യാ സങ്കല്പം കൂപ്പു കുത്തിയതിനു അവള്‍ ആയിരുന്നില്ലേ കാരണം ..രജീന..? 
അതെ ,
അവളുടെ കര വിരുതില്‍ ജാഫര്‍ പോലും ഒരു കളിപ്പാവ ആയി മാറുകയായിരുന്നു.
ഒരിക്കല്‍ വീട്ടില്‍ കൊണ്ട് വിട്ടു 'വരാം ' എന്ന് പറഞ്ഞു പോയ ജാഫറിനെ പിന്നെ കണ്ടില്ല .
പിന്നെടെന്നോ പള്ളിയിലേക്ക് കത്ത് വന്നു അയാള്‍ക്ക്‌ ബന്ധം ഒഴിയണം പോലും...
"ന്റെ മോളെ ഇബിടുന്നാരും  ഒഴിവക്കൂലല്ലൊ   ..."- ബാപ്പാന്റെ സ്വരമാണ് എന്നും പിടിച്ചു നിര്‍ത്തിയത്. മടങ്ങി വരാന്‍ ഇടയില്ലാത്ത ഭര്‍ത്താവെന്ന നേര്‍ത്ത നൂലിഴയില്‍ പിടിച്ചു നില്‍ക്കാന്‍ ശ്രമിച്ചു.പക്ഷെ,   
വന്നു കയറിയ നാത്തൂന്‍ മാര്‍ക്കും താനൊരു അധിക  പറ്റാ ണെന്ന്  മനസ്സിലാക്കിയത് മുതലാണ്‌ ഒരു തൊഴിലിനു വേണ്ടി ഉള്ള അലച്ചില്‍ തുടങ്ങിയത്..
പിന്നീട് നഴ്സിംഗ് പഠിച്ചു..
ഹോസ്പിറ്റലില്‍ കയറി...
അതോടെ നാതൂന്മാര്‍ക്കും താന്‍ പ്രിയപ്പെട്ടവള്‍ ആയി..   പലപ്പോഴും വീട്ടുകാര്‍ മറ്റൊരു നിക്കാഹിനു നിര്‍ബന്ധിച്ചു...എന്ത് കൊണ്ടോ അതില്‍ നിന്നെല്ലാം ഒഴിഞ്ഞു മാറി....
രാവിന്റെ ഏതോ യാമം .
ഒരു രാക്കോഴി കൂകി.
കൂജനങ്ങള്‍ നിലച്ചു.
രാപ്പൂക്കള്‍ ചിരിയടക്കി.
ജുമൈല പിടഞ്ഞു ഉണര്‍ന്നു..
പുറത്തു കാറ്റ് കഥ പറയുകയായിരുന്നു ...
മരച്ചില്ലകളോട്,
അവള്‍ ജനല്‍ പാളി വലിച്ചടച്ചു..
നേരം പുലര്‍ന്നതും   അവള്‍ ചിന്തിച്ചു .
"ഇന്ന് ഹോസ്പിറ്റലില്‍ പോകണോ..?"
വീട്ടില്‍ എന്ത് പറയും..? 
ഒടുവില്‍ പോകുവാന്‍ തീരുമാനിച്ചു..
ഹോസ്പിറ്റലില്‍ എത്തിയപ്പോള്‍ സിസ്റ്റര്‍ രാധയാണ് പറഞ്ഞത്..
ക്രിട്ടിക്കല്‍ സ്റ്റേജില്‍ ഒരു പേഷ്യന്റി നെ മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്തു..
"ആരാ..?"
"ഒരു രജീന "
"യാ അള്ളാ ..."-അവളുടെ ചുണ്ടുകള്‍ വിറച്ചു..
"അവര്‍ക്കൊന്നും വര്ത്തരുതെ.."-തന്റെ ജീവിതം തകര്‍ത്തു എറിഞ്ഞവളായിട്ടുപോലും  ജുമൈല അവള്‍ക്കു വേണ്ടി പ്രാര്‍ഥിച്ചു  കൊണ്ടിരുന്നു.
അന്ന് വൈകുന്നേരം ബാപ്പ പറയുന്നത് കേട്ടു ..
"പടച്ചോനെ മറന്നാല് ഇച്ചേല് ക്ക് ഉണ്ടാകും.."
ബാപ്പ എല്ലാം അറിഞ്ഞിട്ടുണ്ട്..അവള്‍ ചെവി വട്ടം പിടിച്ചു..
"അറിയിക്കേണ്ട വരെയൊക്കെ അറിയിക്കാന്‍  ഡോക്ടര്‍ പറഞ്ഞൂന്നാ അറിഞ്ഞത്..."
ബാപ്പയുടെ ശബ്ദം ജുമൈലയുടെ കാതുകളില്‍ തുളഞ്ഞു കയറി.
അവള്‍ വീണ്ടും കൈകള്‍ മേലോട്ട് ഉയര്‍ത്തി.. 

ഒരു സായാഹ്നം ,

വീട്ടില്‍ ഉമ്മയും ജുമൈലയും മാത്രം ,
പടിപ്പു റ ത്തൊരു   ഓട്ടോ വന്നു നിന്നു . അതില്‍ നിന്നും പുറത്തിറങ്ങുന്ന ആളെ കണ്ടു ജുമൈല
സ്തംഭിച്ചു പോയി.
കാളിംഗ് ബെല്‍ ,
നെഞ്ചിലാണ് അടിക്കുന്നത് എന്ന് തോന്നി അവള്‍ ക്ക്.
ഉമ്മയാണ് വാതില്‍ തുറന്നത്.
ജാഫര്‍ ... ! 
കൈകളില്‍ ചോര പൈതല്‍ .....!
"എന്ത്യേ..?"
-പരിഹാസ രൂപേണ ഉമ്മയുടെ ചോദ്യം.
"എനിക്ക് ജുമൈലയെ ഒന്ന് കാണണം.."
ജുമൈലയുടെ ഹൃദയം പെരുമ്പറ കൊട്ടി.
"അതിനു അന്റെ ആരാ ഓള് ..?"-ഉമ്മ വിടാന്‍ ഭാവമില്ല.
'ഉമ്മാ... ഞാന്‍ അവളെ ഒന്ന് കണ്ടോട്ടെ .......?'
അയാളുടെ ദൈന്യമായ ഭാവം കണ്ടാവണം ഉമ്മ പിന്നെ ഒന്നും പറഞ്ഞില്ല .
ജാഫറിനു വഴിയൊരുക്കി ഒരു വശത്തേക്ക് മാറി നിന്നു .
ജുമൈലയെ കണ്ടതും ജാഫര്‍ നിന്ന് കിതചു.
അവളുടെ നിസ്സംഗ ഭാവത്തെ അയാള്‍ വാക്കുകള്‍ കൊണ്ട് നേരിട്ടു .
"തെറ്റാണ് ഞാന്‍ ചെയ്തത് ... 
എന്നാലും....  അതിനു ഭാഗികമായി നീയും കൂടി കാരണക്കാരി യല്ലെ. ..?
നീയല്ലേ എന്നെ മറ്റൊരു നിക്കാഹിനു നിര്‍ബന്ധിപ്പിച്ചത് ...?"-

"റബ്ബി ന്റെ മുന്നില്‍ പൊറുക്കപ്പെടാത്ത തെറ്റുകള്‍ ഉണ്ടോ ജുമൈലാ.. "-

പറഞ്ഞു തീര്‍ന്നതും  കൈകളില്‍ കിടന്നു കാലിട്ടടിക്കുന്ന കുഞ്ഞു ജാഫറിനെ അയാള്‍  അവളുടെ നേരെ നീട്ടി.
"ഇവനെ നിന്നെ ഏല്പിക്കാന്‍ പറഞ്ഞിട്ടാണ് രജീന പോയത് "
അയാളുടെ കണ്ഠം ഇടറി .
ജുമൈലയില്‍ നേര്‍ത്ത ഗദ്ഗദം .
ഒരുപാട് ചോദ്യങ്ങള്‍ അവളുടെ ചിന്തിത മനസ്സില്‍ കിടന്നു ഞെളി പിരി കൊണ്ടു .
പക്ഷെ ,
ആ കുഞ്ഞിന്റെ മുഖത്തേക്ക് നോക്കിയതും അവളുടെ അധരങ്ങള്‍ വിറകൊണ്ടു .
മാറിടം ഉയര്‍ന്നു താണു .
മാതൃത്വം നുര കുത്തി.
അന്തര്‍ ലീനമായൊരു വിറയല്‍ അവളുടെ കൈകളെ പൊതിഞ്ഞു.
ക്ഷണ നേരം കൊണ്ട് ജാഫറിന്റെ കൈകളില്‍ നിന്നും കുഞ്ഞിനെ കോരിയെടുത്തു അവള്‍ നെഞ്ചോട്  അമര്‍ത്തി .ആ ചോര ക്കവിളുകളില്‍   ചുമ്പനം കൊണ്ട് പൊതിയുമ്പോള്‍ അവളുടെ മനസ്സ് മന്ത്രിച്ചു കൊണ്ടിരുന്നു ...
ഇക്ക് വേണം ഇവനെ .. ഈ മാണിക്യക്കല്ലിനെ ....!

13 അഭിപ്രായ(ങ്ങള്‍):

  1. കഥ നന്നായിരിക്കുന്നു.
    റബ്ബിന്റെ മുന്നില്‍ പൊറുക്കപ്പെടാത്ത തെറ്റുകള്‍ ഉണ്ടോ....
    എല്ലാവര്ക്കും അങ്ങിനെ വിചാരിക്കാന്‍ സാധിച്ചെങ്കില്‍......
    ഭാവുകങ്ങള്‍.
    http://drpmalankot0.blogspot.com

    ReplyDelete
  2. കനവുകള്‍ക്കു വീണ്ടും ചിറകു മുളച്ചത് പോലെത്തന്നെ നല്ല കഥ

    ReplyDelete
  3. ഈ കഥ സുഖമുള്ളൊരു വായന തന്നു..

    ReplyDelete
  4. കഥ നന്നായിരിക്കുന്നു.

    ReplyDelete
  5. ഡാഷ് ബോര്‍ഡില്‍ അപ് ഡേറ്റ്സ് ഒന്നും വരാത്തതിനാല്‍ ഈ കഥയൊന്നും കണ്ടിരുന്നില്ല. നന്നായിട്ടുണ്ട് കേട്ടോ

    ReplyDelete
  6. എല്ലവര്‍ക്കും എന്റെ ഹൃദ്യമായ നന്ദി അറിയിക്കുന്നു...

    ReplyDelete
  7. നന്മയും സ്നേഹവും നിറഞ്ഞു നില്‍ക്കുന്ന കഥ , ആശംസകള്‍ !

    ReplyDelete
  8. നന്മയുള്ള കഥ

    ReplyDelete
  9. ഇന്നാണ് കഥ കാണുന്നത് നന്നായിരിക്കുന്നു

    ReplyDelete
  10. കഥ ഉഗ്രനായിട്ടുണ്ട്...

    ReplyDelete
  11. കഥ നന്നായിട്ടുണ്ട് ഭായ്...ഇപ്പോഴാണ് കണ്ടത്....

    ReplyDelete