Wednesday, June 12, 2013

7 തല തിരിഞ്ഞ വീഡിയോ 'തിരി'ചെടുക്കാന്‍ ..



സാധാരണയായി നമ്മുടെ വീട്ടില്‍ വല്ല  പാര്‍ടിയും മറ്റും നടക്കുകയാണെങ്കില്‍
കയ്യില്‍ കിട്ടിയ ക്യാമറ കൊണ്ടും മൊബൈല്‍ കൊണ്ടും   തലങ്ങും   വിലങ്ങും നമ്മള്‍ ഫോട്ടോയും വീഡിയോയും എടുക്കും.      പരിപാടിയൊക്കെ കഴിഞ്ഞു നമ്മള്‍ വീഡിയോസ് കമ്പ്യൂട്ടറില്‍ പ്ലേ ചെയ്തു          നോക്കുമ്പോഴായിരിക്കും വീഡിയോ പലതും തല ചെരിഞ്ഞതായി കാണുന്നത്.      
ഇവനെ നമുക്കൊന്ന് ക്ലിയര്‍ ആക്കി  എടുക്കാന്‍ എന്ത് ചെയ്യണമെന്ന് നോക്കാം.

ഒന്നാമത്തെ ഓപ്ഷന്‍ .

നമ്മുടെ മിക്ക പേരുടെയും പീസിയില്‍ മൂവി മൈകര്‍ എന്നൊരു സോഫ്റ്റ്‌വെയര്‍ ഉണ്ടായിരിക്കും. 
ഇല്ലെങ്കില്‍ ഇവിടെ ക്ലിക്കി ആ സോഫ്റ്റ്‌വെയര്‍ ഡൌണ്‍ലോഡ് ചെയ്തു 
ഇന്‍സ്റ്റോള്‍ ചെയ്യുക.ശേഷം സോഫ്റ്റ്‌വെയര്‍ ഓപ്പണ്‍ ചെയ്യുക .

ശേഷം വരുന്ന ചിത്രത്തില്‍ കാണുന്ന വിന്‍ഡോയില്‍ റെഡ് മാര്‍ക്ക് ചെയ്തിരിക്കുന്ന ആട് ഫോട്ടോസ് ആന്‍ഡ്‌ വീഡിയോസ് എന്നതില്‍ ക്ലിക്ക് ചെയ്ത് നമുക്ക് ആവശ്യമായ വീഡിയോ പീസിയില്‍ എവിടെയാണോ അവിടെ പോയി സെലക്ട്‌ ചെയ്യുക .
താഴെ കാണുന്നത് പോലെ,



 അപ്പോള്‍ ഇങ്ങനെ ഒരു വിന്‍ഡോ വരും.


അതില്‍ റെഡ് മാര്‍ക്ക് ചെയ്ത ഭാഗത്ത് റോട്ടെററു ലെഫ്റ്റ് , റൈറ്റ് എന്ന് കാണാം അതില്‍ ക്ലിക്ക് ചെയ്ത്  വീഡിയോ   നിങ്ങള്‍ക്ക് വേണ്ട പോസോഷനിലെക് മാറ്റി സേവ് ചെയ്യുക. സേവ് ചെയ്യുന്നത് താഴെ ചിത്രത്തില്‍ നോക്കുക.




രണ്ടാമത്തെ ഓപ്ഷന്‍ :

ഈ സോഫ്റ്റ്‌വെയറും നങ്ങളുടെ കമ്പ്യൂട്ടറില്‍ ചിലപ്പോള്‍ ഉണ്ടായിരിക്കും  വീ എല്‍ സീ പ്ലയെര്‍ . ഇല്ലെങ്കില്‍ ഇവിടെ ക്ലിക്ക് ചെയ്ത് ഇന്‍സ്റ്റോള്‍ ചെയ്യുക.
പിന്നെ നിങ്ങള്‍ക്ക് ആവശ്യമായ വീഡിയോയില്‍ വെച്ച് മൌസിന്‍റെ വലതു ഭാഗം ക്ലിക്ക് ചെയ്തു  ഓപ്പണ്‍ വിത്ത്  വീ എല്‍ സീ പ്ലയെര്‍ കൊടുക്കുക.
അപ്പോള്‍ നിങ്ങളുടെ തല തിരിഞ്ഞ വീഡിയോ പ്ലേ ആകും.

ശേഷം ചിത്രത്തില്‍ കാണുന്നത് പോലെ ചെയ്യുക.


ടൂള്സില്‍ ക്ലിക്ക് ചെയ്യുക.
എഫെക്റ്റ് ആന്‍ഡ്‌ ഫില്‍റ്റെര്‍ എന്നത് സെലക്ട്‌ ചെയ്യുക.
പിന്നെ വീഡിയോ എഫ്ഫക്റ്റ്‌  ക്ലിക്ക് ചെയ്ത് 
ട്രാന്‍സ്ഫോം എന്നതില്‍ ശരിയിട്ടു താഴെ വീഡിയോയുടെ പൊസിഷന്‍ സെലക്ട്‌ ചെയ്യുക.


മൂന്നാമത്തെ ഓപ്ഷന്‍ :

ഇവിടെ ക്ലിക്കി ഈ സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റോള്‍ ചെയ്യുക.
ഇതൊരു വീഡിയോ കണ്‍ വെര്‍ടര്‍  സോഫ്റ്റ്‌വെയര്‍ കൂടിയാണ് .
നിങ്ങള്‍ക്ക് ഇഷ്ട്ടപ്പെട്ട  ഫോര്മാടിലെക് വീഡിയോ ചേഞ്ച്‌ ചെയ്യാം... 
ശേഷം താഴെ വീഡിയോയില്‍ കാണുന്നതുപോലെ ചെയ്യുക..


7 അഭിപ്രായ(ങ്ങള്‍):