Sunday, November 3, 2013

24 കല്യാണക്കാപ്പിലെ പിശാച്

(കുട്ടിക്കഥ)


കല്യാണപുരിയിലെ രാജാവായിരുന്നു കല്യാണവര്‍ദ്ധന്‍.
നാളുകളായി അദ്ദേഹം വളരെ ദുഖിതനായിരുന്നു.കാരണം മറ്റൊന്നുമല്ല, കല്യാണ പുരിയില്‍ നിന്നും കുറച്ചു അകലെയായി കല്യാണക്കാപ്പ് എന്നൊരു സ്ഥലമുണ്ട്. അവിടെ കൊട്ടാരം വക വലിയൊരു തോട്ടമുണ്ട്. തോട്ടത്തിലെ ഫല വൃക്ഷങ്ങളില്‍ നിന്ന് രാത്രി കാലങ്ങളില്‍ കായ്കനികള്‍ മോഷണം പോവുന്നു.
രാവും പകലും ഒരുപോലെ ഭടന്മാരെ കാവല്‍ നിര്‍ത്തിയിട്ടും കള്ളന്മാരെ പിടിക്കുന്നവര്‍ക്ക് ആയിരം സ്വര്‍ണ നാണയങ്ങള്‍ വാഗ്ദാനം ചെയ്തിട്ടും കള്ളന്മാരുടെ പൊടിപോലും കിട്ടിയില്ല. പിന്നെങ്ങനെ രാജാവ് ദുഖിതന്‍ ആവാതിരിക്കും..? 

           രാജാവിന്‍റെ ദുഃഖം കണ്ടറിഞ്ഞ മന്ത്രി കുമാരന്‍ ഒരു തീരുമാനത്തിലെത്തി. കള്ളനെ കിട്ടിയില്ലെങ്കിലും വേണ്ടില്ല അവന്‍ ഇനി കൊട്ടാര വളപ്പില്‍ കയറരുത്. അതിനെന്താണ് ഒരു പോം വഴി. മന്ത്രി കുമാരന്‍ ആലോചനയായി.              പിറ്റേന്ന് പ്രഭാതം ഉണര്‍ന്നത് നടുക്കുന്നൊരു വാര്‍ത്തയുമായിട്ടായിരുന്നു. കല്യാണക്കാപ്പിലെ തോട്ടത്തിനു അരികെ മന്ത്രി കുമാരന്‍ ബോധരഹിതനായി കിടക്കുന്നു.ഭാടന്മാരെല്ലാം ചേര്‍ന്ന് കുമാരനെ രാജ സദസ്സില്‍ എത്തിച്ചു. ബോധം തെളിഞ്ഞ കുമാരനോട് രാജാവ് കാര്യം തിരക്കി. മന്ത്രി കുമാരന്‍ ഭയപ്പാടോടെ പറഞ്ഞു 

"പ്രഭോ, കള്ളനെ പിടിക്കാന്‍ ഇറങ്ങിയതായിരുന്നു ഞാന്‍ . 
കല്യാണകാപ്പിനു അടുത്തെത്തിയപ്പോള്‍ ഒരു വൃദ്ധന്‍ എന്‍റെ നേരെ നടന്നു വരുന്നു.  അയാളുടെ കയ്യില്‍ ഒരു ജോഡി ചെരിപ്പും ഉണ്ട്. 
"മോനെ ഈ ചെരിപ്പൊന്നു ഇട്ടുതരുമോ..?" അയാള്‍ എന്നോട് ചോദിച്ചു. വൃദ്ധന്‍റെ കയ്യില്‍ നിന്നും ചെരിപ്പുകള്‍ വാങ്ങി ഞാന്‍ വൃദ്ധനോട് കാലുകള്‍ നീട്ടാന്‍ ആവശ്യപ്പെട്ടു. നീട്ടി വെച്ച വൃദ്ധന്‍റെ കാലുകള്‍ കണ്ടു ഞാന്‍ അമ്പരന്നു. അയാള്‍ക്ക്‌ മൃഗങ്ങളുടെത് പോലെ കുളമ്പ് കാലുകള്‍ ആയിരുന്നു. ഭയന്ന് വിറച്ചു ഞാന്‍ ചെരിപ്പുകള്‍ അവിടെയിട്ട് ഓടി. അല്‍പ ദൂരം ഓടിയപ്പോള്‍ അതാ വരുന്നു മറ്റൊരാള്‍ . 
ഞാന്‍ അയാളോട് പറഞ്ഞു
" അതാ അവിടെ ഒരു കുളമ്പ് കാലുകള്‍ ഉള്ള ഒരു മനുഷ്യന്‍...!
 അത് കേട്ടതും അയാള്‍ അയാളുടെ കാലുകള്‍ കാണിച്ചു ചോദിച്ചു 
ഇത് പോലുള്ള കാലുകള്‍ ആണോ..? എന്ന്.
 പിന്നെ എനിക്ക് ഒന്നും ഓര്‍മയില്ല. കുമാരന്‍റെ വാക്കുകള്‍ രാജാവിനെ പോലും ഭയപ്പെടുത്തി. 
നിമിഷ നേരം കൊണ്ട് വാര്‍ത്ത കല്യാണപുരിയാകെ പരന്നു. കല്യാണക്കാപ്പിലൂടെ പകല് പോലും നടക്കാന്‍ ആളുകള്‍ ഭയന്നു.

ദിവസങ്ങള്‍ കഴിഞ്ഞു .
ഒരിക്കല്‍ മന്ത്രി കുമാരന്‍ രാജാവിന്‍റെ അടുത്തെത്തി ചോദിച്ചു.
"പ്രഭോ ഇപ്പോഴും തോട്ടത്തില്‍ കായ്കനികള്‍ മോഷണം പോകുന്നുണ്ടോ..?"
ഇത് കേട്ട രാജാവ് പറഞ്ഞു. 
"ഇല്ലെന്നാണ് എന്‍റെ അറിവ് പകലുപോലും ആ വഴി നടക്കാന്‍ ആളുകള്‍ക്ക് ഭയമാണ് .പിന്നെ ആരാണീ രാത്രിയില്‍ മോഷണത്തിന്ഇറങ്ങുന്നത്. കള്ളന്മാരും മനുഷ്യരല്ലേ..?"
ഉടനെ കുമാരന്‍ പറഞ്ഞു 
"പ്രഭോ, അങ്ങെന്നോട് ക്ഷമിക്കണം. മോഷണത്തിന് ഇറങ്ങുന്ന കള്ളന്മാരെ ഭയപ്പെടുത്താന്‍ ഞാന്‍ കളിച്ച ഒരു നാടകമായിരുന്നു എല്ലാം. അല്ലാതെ ഞാനൊരു കുളമ്പ് മനുഷ്യനെയും കണ്ടിട്ടില്ല. "
കുമാരന്‍റെ വാക്കുകള്‍ കേട്ട് രാജാവ് വിസ്മയം കൊണ്ടു. 
കുമാരന്‍റെ ബുദ്ധിയില്‍ സംതൃപ്തനായ രാജാവ് കൈ നിറയെ സമ്മാനങ്ങള്‍ നല്‍കി കുമാരനെ യാത്രയാക്കി.



24 അഭിപ്രായ(ങ്ങള്‍):

  1. പുതിയ യുഗത്തിലെ കള്ളന്മാരോട് ഈ വേലയൊന്നും നടക്കില്ല കുമാരാ..

    ReplyDelete
    Replies
    1. അറിയാം ബഷീര്‍ക്ക ..ഇത് വര്‍ഷങ്ങള്‍ക് ഒരു ബാല മാസികയില്‍ പ്രസിദ്ധീകരിച്ച ഒരു കുഞ്ഞ് കഥയാണ്...ഓരോന്നും പൊടി തട്ടി ഇവിടെ ഇടുന്നു..അത്ര മാത്രം...!

      Delete
  2. Replies
    1. ഇക്കാ നന്ദിയുണ്ട്...പതിവ് പോലെ ഈ വഴി വന്നതിനു..!

      Delete
  3. ഏതായാലും പോടിതട്ടിയതല്ലേ,ഇനി കളിക്കുടുക്കയില്‍ കൊടുക്ക്,,,,

    ReplyDelete
    Replies
    1. ഒരിക്കല്‍ പ്രസിദ്ധീകരിച്ചതല്ലേ...അതിനുല്ലാതെ ഉള്ളൂ..ഇതൊക്കെ., നന്ദി നീതു...

      Delete
  4. വീണ്ടും കുട്ടിയായതിന്റെ വലിയ സന്തോഷം പങ്കു വയ്ക്കട്ടെ

    ReplyDelete
    Replies
    1. എല്ലാവരുടെ ഉള്ളിലും ഇപ്പോഴും പഴയ ആ ബാല്യം ഉണ്ട് ബൈജു ഭായ്..

      Delete
  5. ഇക്കഥയുടെ ആദ്യപാദം വളരെ മുമ്പ് തന്നെ കേട്ടിട്ടുണ്ട്. എന്നാല്‍ അതിനെ ഇതുപോലെ വിപുലീകരിച്ചത് അസ്സലായി

    ReplyDelete
    Replies
    1. ഈ കല്യാണക്കാപ്പ് എന്ന സ്ഥലം എന്‍റെ വീടിനു അടുത്താണ്. അവിടെ വെച്ച് ഇങ്ങനൊരു സംഭവം നടന്നതായി പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. അതൊരു കഥപോലാക്കി ബാല മാസികയായ തത്തമ്മയിലേക്ക് അയച്ചു.അതാണ്‌ ഇക്കഥ..അജിത്തേട്ടനും ചിലപ്പോള്‍ ഇക്കഥ മുന്നേ കേട്ടിരിക്കാം ,,,

      Delete
  6. ആശംസകള്‍ നിസാര്‍ക്കാ...

    ReplyDelete
  7. കുട്ടിക്കഥ നന്നായിട്ടുണ്ട് - ഇനിയും എഴുതുക. കുട്ടികള്‍ക്ക് വേണ്ടി എഴുതുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. അത് കൊണ്ടുതന്നെ ഈ ശ്രമത്തിന് അനേകം അഭിനന്ദനങ്ങള്‍ !

    ReplyDelete
    Replies
    1. വിലപ്പെട്ട ഉപദേശത്തിനു റൊമ്പ നന്ദ്രി നിഷാജി

      Delete
  8. Replies
    1. താങ്ക്സ് വീണ്ടും വരിക....!

      Delete
  9. പോത്തിന്റെ കാലിന്റെ കഥ കേട്ടിട്ടുണ്ട്. ഇത് കൂടുതല്‍ മനോഹരമാക്കി.

    ReplyDelete
    Replies
    1. നന്ദി ഉദയ പ്രഭന്‍

      Delete
  10. This comment has been removed by a blog administrator.

    ReplyDelete
  11. കുട്ടികാലത്ത് നമ്മുടെ നാട്ടിലും ഞാന്‍ ഇതുപോലെ കേട്ടിരുന്നു ..
    കൊളമ്പു മനുഷ്യന്‍ ,എട്ടടി മനുഷ്യന്‍ ,അങ്ങനെ പലതും ...
    കൊള്ളാം ...കുമാരന്റെ ബുദ്ധി !

    ReplyDelete
    Replies
    1. എല്ലാവരും ഇക്കാര്യം കേട്ടിട്ടുണ്ട് എന്ന് അറിയുന്നതില്‍ സന്തോഷം..

      Delete
  12. സെക്കന്റ് സിനിമക്ക് പോയി വരുന്നവര്‍ക്ക് ഇതുപോലെ അനുഭവം ഉണ്ടായിട്ടുണ്ടെന്ന് ചെറുപ്പത്തില്‍ കേട്ടിരുന്നു. ഇവിടെ അതിനെ നല്ലൊരു പരുവത്തിലാക്കി നല്‍കുമ്പോള്‍ നല്ലൊരു കുട്ടിക്കഥയായി.

    ReplyDelete
  13. കുറേ നാളായി ഒരു കുട്ടിക്കഥ വായിച്ചിട്ട്. അങ്ങനെ കുട്ടിയായി ,സന്തോഷമായി ...

    ReplyDelete