Tuesday, November 2, 2010

4 മോഹങ്ങള്‍

 ഉമ്മയെ ഖബറടക്കി മടങ്ങുമ്പോഴാണ് അവന്‍ പറഞ്ഞത്

" ബാപ്പാ ഇങ്ങളൊന്നു കൂടി കെട്ടിക്കോളിന്‍...പക്ഷേങ്കില്‍ ,

ഒന്നും നൂറും വാങ്ങണം"

ബാപ്പയുടെ കണ്ണുകളിലെ 'പതിനാറിന്‍റെ തിളക്കം',

അവന്‍റെ കണ്ണുകളിലെ "തൊള്ളായിരത്തിപ്പതിനാറില്‍"

അലിഞ്ഞില്ലാതായി

Tuesday, May 25, 2010

1 ആകാശം


സുയി സൈഡ്  പൊയന്റില്‍  എത്തിയപ്പോള്‍ അവള്‍ക്കൊരു സംശയം
ആകാശം മേലെയാണോ ; അതോ , താഴെയാണോ?
അവന്‍ പറഞ്ഞു : " താഴെ "
എന്നിട്ടും,
അവളുടെ സംശയം തീര്‍ന്നില്ല.
ഒടുവില്‍,
സംശയം തീര്‍ക്കാനെന്നവണ്ണം അവള്‍ അവനെ പിടിച്ചു താഴേക്കിട്ടു.

Friday, April 9, 2010

0 ദുബ.. !


2010, മാര്‍ച്ച് 21, ഞായറാഴ്ച
ദുബ.. !


അധികമാരും അറിയപ്പെടാത്ത ഒരു സൗദി അറേബ്യന്‍ നഗരം.


ചെങ്കടലിന്റെ ചെഞ്ചായം പുരണ്ട, മനോഹരമായ ചുണ്ടുകള്‍ കാട്ടി,


അവള്‍ സ്വയം ചിരിക്കുകയും... കരയുകയും... ചെയ്യുന്നത് കാണുമ്പോള്‍..,


മനസ്സില്‍ നിന്നും ഒരു നിമിഷത്തേക്കെങ്കിലും മറഞ്ഞുപോകുന്നത് ഒരു പ്രവാസിയുടെ ,


തീരാത്ത നൊമ്പരത്തിന്റെഅടക്കാനാവാത്ത തേങ്ങലുകളാണ്.......!


തെളിയുന്നത്..,


എന്നെ ഞാനാക്കിയ വരുടെ,മുകളിലേക്ക് ഉയര്‍ത്തിയ കൈകളും ...........!


ഇവിടെ നിന്നും ഞാന്‍ എന്റെ ആദ്യ ബ്ലോഗിന്റെ തൂലിക ചലിപ്പിക്കുന്നു......................